Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vijay

വിജയ്ക്കുള്ള പിന്തുണ; കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.വിജയ് നയിക്കുന്ന ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും കോൺഗ്രസിനെ “പിന്നിൽ നിന്ന് കുത്തുന്നവരായി” വിശേഷിപ്പിച്ചുമാണ് ഡിഎംകെ പ്രതികരണം. വിജയ് കോൺഗ്രസിനെ പിന്തുണയ്ക്കാൻ സമീപിച്ചതിനെ തുടർന്ന് ദേശീയ നേതൃത്വം അനുമതി നൽകിയതായി അറിയുന്നു. അന്തിമ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് […]
Read more

കെ.സിക്ക് കത്തയച്ച് വിജയ്; സർക്കാർ രൂപികരണത്തിന് കോൺഗ്രസ് പിന്തുണ വേണം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചിരിക്കുകയാണ് ടിവികെ അധ്യക്ഷൻ വിജയ്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ കെ.സി.107 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. മന്ത്രിസഭാ രൂപീകരണത്തിന് 11 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചാൽ വിജയിച്ച അഞ്ചു കോൺഗ്രസ് സ്ഥാനാർഥികൾ ടിവകെയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കും. ഡിഎംകെ സഖ്യത്തിനൊപ്പം നിന്നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്. ഡിഎംകെ സഖ്യത്തെ തള്ളിപ്പറഞ്ഞ് ടിവികെയ്ക്ക് ഒപ്പം നിൽക്കുകയെന്നത് രാഷ്ട്രീയ […]
Read more

വിജയ്‌യെ അഭിനന്ദിച്ച് ഖുശ്ബു;തമിഴ്‌നാടിനെ നയിക്കുന്നത് കാണാൻ കാത്തിരിക്കുന്നു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ നടൻ വിജയ്‌യെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ജനനായകനായി വിജയ് തമിഴ്‌നാടിനെ നയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്ന് ഖുശ്ബു പറഞ്ഞത്. ഖുശ്ബുവിനെ കൂടാതെ സിനിമാലോകത്തെ ഒട്ടേറെ സെലിബ്രിറ്റികളാണ് വിജയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സിയും തമിഴ്‌നാട് നിയസമഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എഐഎഡിഎംകെയ്ക്കായി മധുര സെൻട്രലിൽ നിന്ന് മത്സരിച്ച സുന്ദർ പരാജയപ്പെട്ടിരുന്നു.
Read more

വിജയ്‍യെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ടിവികെ നിയമസഭ കക്ഷി നേതാവായി വിജയെ തെരഞ്ഞെടുത്തു. നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ഗവർണർ ക്ഷണിച്ചാൽ വിജയ്‌ക്ക് 130 മുതൽ 135 വരെ എംഎൽഎമാരുടെ പിന്തുണ ലഭിക്കാമെന്ന പ്രതീക്ഷയുണ്ട്. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും, ഈ ആഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്നും നിയുക്ത എംഎൽഎ ജഗന്നാഥ് മിശ്ര പറഞ്ഞു. മാറ്റത്തിനായുള്ള ജനവിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാജിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിവികെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ […]
Read more

ജയവും തോൽവിയും പുത്തരിയല്ല’; ആദ്യ പ്രതികരണവുമായി എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം വലിയ വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനവിധി അംഗീകരിക്കുന്നുവെന്നും, ഇനി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രതികരിച്ച സ്റ്റാലിൻ, ജയവും പരാജയവും ഡിഎംകെയ്ക്ക് പുതിയതല്ലെന്ന് പറഞ്ഞു. മുൻപ് ആറ് തവണ അധികാരത്തിലിരുന്ന പാർട്ടി, ഇപ്പോൾ ജനങ്ങളുടെ പിന്തുണയോടെ പ്രതിപക്ഷമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ ലഭിച്ചുവെന്നും, […]
Read more

മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ; എംഎൽഎമാരുടെ യോ​ഗം രണ്ട് ദിവസത്തിനകം

ചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിന് പിന്നാലെ ടിവികെ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു. രണ്ട് ദിവസത്തിനകം എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കും. ആ യോഗത്തിൽ വിജയ്‌യെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത. സർക്കാർ രൂപീകരണത്തിനായി ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ നേടാൻ ടിവികെ ശ്രമിക്കും. ഗവർണർ രണ്ട് ദിവസത്തിനകം ചെന്നൈയിൽ എത്തുമെന്ന് വിവരം. ഇതിനിടെ ടിവികെയെ പിന്തുണക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നതായി അറിയിച്ചു. ഇന്ന് ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ കൂടിയാലോചന നടത്തും. അതേസമയം, തമിഴ്നാട്ടിൽ […]
Read more

തമിഴ്‌നാട്ടില്‍ വിജയ് വിജയം; ടിവികെക്ക് ഭരിക്കാന്‍ മുന്നില്‍ ഈ വഴികള്‍

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുന്നു. പുതിയ ട്രെൻഡുകൾ പ്രകാരം 234 അംഗ നിയമസഭയിൽ 100-ൽ അധികം സീറ്റുകളിൽ ടിവികെ ലീഡ് നിലയിലാണ്. എന്നാൽ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകളുടെ ഭൂരിപക്ഷം നേടാനാകുമോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപ് ഡിഎംകെ, എഐഎഡിഎംകെ, എൻഡിഎ എന്നിവയുമായി സഖ്യമില്ലെന്ന് വിജയം വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് സൂചന നൽകിയിട്ടുണ്ട്. ഡിഎംകെയ്ക്ക് സാധാരണ […]
Read more

തമിഴ്‌നാട് ടിവികെ തരംഗം; മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ വോട്ടെണ്ണലിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം തുടരുന്നതിനിടെ ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞ നിലയിൽ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വൻ തിരിച്ചടി നേരിട്ടതോടെ ചെന്നൈയിലെ അണ്ണാ അറിവാലയിൽ രാവിലെ ആഘോഷത്തിനായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും പ്രവർത്തകർ നീക്കം ചെയ്യുന്നതായി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ 15 ഓളം മണ്ഡലങ്ങളിൽ ലീഡ് നേടിയ ടിവികെ നിലവിൽ ഏകദേശം 104 സീറ്റുകളിൽ മുന്നിലാണ്. നഗര മേഖലകളിൽ ഉൾപ്പെടെ ലഭിക്കുന്ന ശക്തമായ പിന്തുണ […]
Read more

ദ്രാവിഡ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി കുതിച്ച് വിജയ്; ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ഉയർത്തി ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അട്ടിമറി സൂചനകൾ. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം 103 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡിഎംകെ സഖ്യം 53 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 78 സീറ്റുകളിലുമാണ് മുന്നിൽ. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നതായാണ് വിലയിരുത്തൽ. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാൻ ടിവികെയ്ക്ക് […]
Read more

ആദ്യമണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് വിജയിന്റെ ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തുടക്കത്തിൽ നടൻ വിജയിന്റെ ടിവികെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. 234 മണ്ഡലങ്ങളിൽ 92 സീറ്റുകളിൽ ടിവികെ മുന്നിലാണ്. ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ മത്സരിക്കുന്ന വിജയ് ഇവിടെ മുന്നിലാണ്. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. ഡിഎംകെ സ്ഥാനാർഥി സി. കാശിയാണ് അദ്ദേഹത്തിന്റെ എതിരാളി. അതേസമയം കൊളത്തൂർ മണ്ഡലത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer