Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vijay

വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ളവർ; ​ഗവർണറുടേത് അം​ഗീകരിക്കാനാകാത്ത നടപടി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിജയ്ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഡിഎംകെ, എംഎൻഎം, വിദുതലൈ ചിരുതൈകൾ കക്ഷി, സിപിഐ അടക്കമുള്ള പാർട്ടികൾ ഗവർണറുടെ നടപടി ജനവിധിയോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു. ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി […]
Read more

വീണ്ടും വിജയ്‌യെ തിരിച്ചയച്ച് ഗവർണർ; 118 പേരുടെ ഒപ്പുമായി വരാൻ നിർദേശം

ചെന്നൈ: സർക്കാർ രൂപവത്കരിക്കുന്നതിനുള്ള അനുമതി തേടി രണ്ടാംവട്ടവും കാണാനെത്തിയ വിജയ്‌യെ തിരിച്ചയച്ച് ഗവർണർ. 118 എംഎൽഎമാരുടെ പിന്തുണ ഉള്ളതായി വ്യക്തമാക്കുന്ന കത്തുമായി വരാനാണ് ടിവികെ നേതാവ് വിജയ്‌യോട് ഗവർണർ നിർദേശിച്ചത്. ബുധനാഴ്ച വിജയ്‌യും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴും സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണ രേഖാമൂലം നൽകാൻ വിജയ്ക്ക് സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും വിജയ് ഗവർണറെ കണ്ടത്. ഇത്തവണയും പിന്തുണയ്ക്കുന്ന അംഗങ്ങൾ ഒപ്പിട്ട കത്ത് വിജയ് ഹാജരാക്കിയില്ല. ഭാവി സഖ്യത്തെക്കുറിച്ചും ഗവർണർ […]
Read more

തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‌ക്ക് അവസരം നൽകണം

ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ രംഗത്ത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്നാണ് സി.പി.ഐയുടെ ആവശ്യം. സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ സിപിഐ നിലപാട് വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർബന്ധം പിടിക്കുന്നത് ഉചിതമല്ലെന്നാണ് വിമർശനം. തമിഴ്‌നാട്ടിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകൾ നിലനിൽക്കെ, ടി.വി.കെയെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്. സിപിഐയുടെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ […]
Read more

ഗവർണറുടെ നടപടി അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നത്: പ്രകാശ് രാജ്

വിജയ് സർക്കാർ രൂപീകരിക്കാൻ ഉന്നയിച്ച അവകാശവാദം ഗവർണർ അംഗീകരിക്കാത്തതിനെതിരെ നടൻ പ്രകാശ് രാജ്. ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഗവർണറുടെ നടപടി “അറപ്പുളവാക്കുന്നതാണ്” എന്നും ജനഹിതം നേടിയ വിജയ്‌യെ നിയമസഭയിൽ തന്റെ അവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. നിലവിൽ ടിവികെയ്ക്ക് 108 എംഎൽഎമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്ന് ഗവർണർ വ്യക്തമാക്കി. കോൺഗ്രസിലെ 5 അംഗങ്ങൾ ഉൾപ്പെടെ 113 എംഎൽഎമാർ ഒപ്പിട്ട പിന്തുണ കത്ത് വിജയ് ഗവർണർക്ക് നൽകിയിരുന്നു. […]
Read more

വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല: എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ടിവികെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് പുറമേ എന്റെ സമയത്ത് അവതരിപ്പിച്ചിട്ടുള്ള പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ […]
Read more

ജീവയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് വിജയ്; ആർ.ബി ചൗധരിക്ക് വിടനൽകി സിനിമാലോകം

ചെന്നൈ: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സിനിമാ നിർമാതാവ് ആർ.ബി. ചൗധരിക്ക് തമിഴ് സിനിമാലോകം അന്തിമാഞ്ജലി അർപ്പിച്ചു. ബുധനാഴ്ച മൈലാപ്പൂരിലെ വസതിയിലെത്തിച്ച മൃതദേഹത്തിൽ നടനും ടിവികെ നേതാവുമായ വിജയ് ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. രാജസ്ഥാനിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ചൗധരിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. നടന്മാരായ രജനീകാന്ത്, ചിരഞ്ജീവി എന്നിവരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ചൗധരിയുടെ മകനും നടനുമായ ജീവയെ വിജയ് വീട്ടിലെത്തി ആശ്വസിപ്പിച്ചു. തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകൾ […]
Read more

തമിഴ്‌നാട്ടിൽ അനിശ്ചിതത്വം; വിജയ്‌ യ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്, കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ നെ കണ്ടു. എന്നാൽ വിജയ് നൽകിയ എംഎൽഎമാരുടെ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ മറുപടി നൽകിയതായി റിപ്പോർട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹങ്ങൾ അനിശ്ചിതത്വത്തിലായി. 234 അംഗ നിയമസഭയിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്. […]
Read more

തമിഴ്നാട് തൂക്കി വിജയ്; ഇനി ‘ജനനായകന്‍റെ’ വരവ്, റിലീസിന് നീക്കം

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ നടൻ വിജയ് നയിക്കുന്ന ടിവികെ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ചിത്രം ജനനായകൻ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു. ആദ്യമായി ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. വിവാദങ്ങളും നിയമപ്രശ്നങ്ങളും കാരണം റിലീസ് വൈകി. ഇതിനിടെ സിനിമയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നതായും റിപ്പോർട്ടുണ്ട്. ഇപ്പോൾ മെയ് 28ന് ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. […]
Read more

ഗവർണർ ഇന്ന് ചെന്നൈയിലേക്ക്; ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും

ചെന്നൈ: ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിൽ പുറപ്പെട്ട്,1:30ന് ചെന്നൈയിൽ എത്തും. ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ ആർലേക്കർ സ്ഥിരീകരിച്ചിട്ടുണ്ട്. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്തിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ​ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്. ടിവികെ അധ്യക്ഷൻ വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് പതിറ്റാണ്ടിനിടയിൽ തമിഴ്‌നാട്ടിലെ വേരൂന്നിയ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർക്കപ്പെടുന്ന ആദ്യ സംഭവമായിരുന്നു ടിവികെയുടെ വിജയം. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ […]
Read more

ടിവികെയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്; ഡിഎംകെയ്‌ക്കൊപ്പം തുടരും

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രികഴകത്തെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ഡിഎംകെയ്‌ക്കൊപ്പം തുടരാനാണ് നിലവിൽ മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം ടിവികെയ്ക്ക് പിന്തുണ നല്‍കാനാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ നീക്കം. 40 എംഎല്‍എമാര്‍ ഇതിനകം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പിന്തുണ ടിവികെയ്ക്ക് ലഭിച്ചേക്കും. രണ്ട് മന്ത്രിസ്ഥാനം അടക്കം ഉപാധികള്‍ കോണ്‍ഗ്രസ് ടിവികെയ്ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രധാന ബോര്‍ഡ്, കോര്‍പ്പറേഷന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix