Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

യുഎസും ഇറാനും തമ്മിൽ വീണ്ടും മിസൈൽ ആക്രമണം

തെഹ്‌റാൻ: ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ ധാരണ ലംഘിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മധ്യപൂർവദേശത്ത് തുടർച്ചയായ രണ്ടാം ദിവസവും ശക്തമായി. സ്ഥിരമായ സമാധാന ധാരണയിലേക്കെത്താൻ ഇറാൻ വൈകുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണങ്ങൾ വ്യാപകമായത്. അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ആളില്ലാ വിമാനം ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിലെയും കുവൈറ്റിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെയാണ് പ്രധാന ആക്രമണങ്ങൾ […]
Read more

ഒമാനിൽ തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ നാവികരുള്ള കപ്പൽ ആക്രമിക്കപ്പെട്ടു

മസ്കറ്റ്: ഒമാനിൽ ഷിനാസ് തുറമുഖത്തിന് സമീപം വീണ്ടും ഒരു കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കപ്പൽ ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ആക്രമണത്തിൽപ്പെട്ട കപ്പലിനെക്കുറിച്ചോ അതിലെ ജീവനക്കാരുടെ നിലയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒമാൻ അധികൃതരും ഇന്ത്യൻ മിഷനും ചേർന്ന് പ്രവർത്തനം തുടരുകയാണ്.
Read more

എന്‍ കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

തൃശ്ശൂർ: മുന്‍ എഐസിസി അംഗവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ എൻ കെ സുധീർ വീണ്ടും കോണ്‍ഗ്രസിലേക്ക്. നേരത്തെ കോണ്‍ഗ്രസ് വിട്ടിരുന്ന സുധീര്‍ പിന്നീട് പി.വി. അന്‍വറിനൊപ്പവും തുടര്‍ന്ന് ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ വിവരം സുധീര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ജീവിതത്തില്‍ ചില സാഹചര്യങ്ങളും തീരുമാനങ്ങളും അനിവാര്യമാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയൊരു ഇടവേള എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനാലാണ് തിരിച്ചുവരവ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പാ കേസിലെ പ്രത്യേക പ്രതികളെ പാർപ്പിക്കുന്ന ബ്ളോക്കാണ് വിയ്യൂരിൽ ഒരുക്കിയിട്ടുള്ളത്. സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. അടിയന്തിര കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സുഗതനെ അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം. വധശ്രമ കേസിലെ പ്രതി ആയതിനാൽ അവസാന രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. നിയമപ്രകാരം, മൂന്ന് യോഗങ്ങളിൽ […]
Read more

‘തെറ്റ് തിരുത്താനുള്ള നടപടി സിപിഐഎമ്മിൽ ഉണ്ടാവുന്നില്ല’; രൂക്ഷ വിമര്‍ശനവുമായി ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും

കണ്ണൂര്‍: സിപിഐഎമ്മിനുള്ളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വിമത നേതാക്കള്‍ രംഗത്ത്. എം വി ഗോവിന്ദന്‍ക്കെതിരെ തളിപ്പറമ്പിലും പയ്യന്നൂരിലും വിമത സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് വിജയിച്ച ടി കെ ഗോവിന്ദന്‍യും വി കുഞ്ഞികൃഷ്ണന്‍യും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടിക്കുള്ളിലെ തീരുമാനം എടുക്കല്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നും കീഴ്ഘടകങ്ങളുടെ അഭിപ്രായം അവഗണിക്കപ്പെടുകയാണെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും പറഞ്ഞു. തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്ക് മേല്‍ കെട്ടിവെയ്ക്കുന്നുവെന്നും അത് ശരിയല്ലെന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചു. 27 സ്ഥാനാര്‍ത്ഥികളെ മണ്ഡലം […]
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്തും തൃശൂരും ഇന്ന് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യതയെ തുടർന്ന് ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ വീണ്ടും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മൂന്ന് […]
Read more

കെഎസ്ആര്‍ടിസി സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തൃശ്ശൂർ: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാനുള്ള തീരുമാനത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രതിഷേധത്തിലേക്ക്. ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്ന് […]
Read more

നിപ വൈറസ്; 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 43 കാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. സമ്പര്‍ക്കത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. രോഗ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനില്‍ താമസിക്കുന്ന ഇയാളെ, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കെഎച്ച്ആര്‍ഡബ്ല്യു എസിന് […]
Read more

ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി യുവാവ് സാഹസികമായി രക്ഷപ്പെടുത്തി

ലണ്ടൻ: ഈസ്റ്റ് ലണ്ടനിൽ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചത്. ഭിത്തിയിൽ നിന്ന് കൈവിട്ട കുട്ടി ജസീലിന്റെ കൈകളിലേക്കാണ് വീണത്. ചൊവ്വാഴ്ച ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു കെട്ടിടത്തിലായിരുന്നു സംഭവം. പണയ ഇടപാട് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ഭിത്തിയിൽ തൂങ്ങിക്കിടന്ന കുട്ടിയെ കണ്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. ആളുകൾ നിലവിളിച്ച് സഹായം തേടുന്നതിനിടെ […]
Read more

‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’; 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ അമേരിക്ക രഹസ്യമായി നടത്തിയ എണ്ണനീക്കം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ എന്ന പേരിലുള്ള സൈനിക ദൗത്യത്തിൽ 200-ലധികം വാണിജ്യ കപ്പലുകൾ സുരക്ഷിതമായി കടലിടുക്കിലൂടെ കടത്തിവിട്ടതായും, പത്ത് കോടി ബാരലിലധികം എണ്ണ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതായും ട്രംപ് അവകാശപ്പെട്ടു. കപ്പലുകൾ രാത്രിയിൽ ലൈറ്റുകൾ തെളിക്കാതെ നീങ്ങി. ഇറാന്റെ റഡാർ സംവിധാനം ഇതുപോലുള്ള നീക്കം കണ്ടെത്താൻ സാധിക്കാതിരുന്നതും ഒറ്റ രാത്രിയിൽ 22 കപ്പലുകൾ കടലിടുക്കിലൂടെ പുറത്തെത്തിച്ചതും അദ്ദേഹം വ്യക്തമാക്കി. ഈ […]
Read more
Advertisement
WhiteswanTV Footer