Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളില്ല; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് നിലവിലെ വഖഫ് ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് സൗമെൻ […]
Read more

‘ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കോവിഡും വരുന്നത്’: കെ കെ ശൈലജ

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മുൻപ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുകയാണ്. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു. മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും അടക്കമുള്ളവർ രംഗത്തെത്തി. ‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ […]
Read more

തൃണമൂൽ പരാജയത്തിന് ശേഷം ബംഗാളിൽ IAS, IPS തലത്തിൽ വൻ അഴിച്ചുപണി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഭരണ സംവിധാനത്തിൽ വൻ മാറ്റങ്ങൾ നടപ്പാക്കാനൊരുക്കം. തൃണമൂലിന്റെ പരാജയത്തെത്തുടർന്ന് ഉദ്യോഗസ്ഥരും പോലീസും മമത ബാനർജിയും പാർട്ടിയും തമ്മിൽ അകലം പാലിക്കുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥരും ഇപ്പോൾ പഴയ നേതൃത്വവുമായി അകലം പാലിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപി സർക്കാർ അധികാരമേറ്റതോടെയാണ് സംസ്ഥാനത്തിലെ ഉദ്യോഗസ്ഥന്മാരിൽ വലിയ പുനഃസംഘടന നടത്തിയത്. ഇതിന്റെ ഭാഗമായി 179 ഐപിഎസ് ഉദ്യോഗസ്ഥർക്കു പുതിയ നിയമന ഉത്തരവുകൾ ഇറക്കുകയും, ഐജി […]
Read more

ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ

മുംബൈ: ഫുട്ബോള്‍ ലോകകപ്പ് ആവേശങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധകർക്ക് ഇരുട്ടടിയായി സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ. മുമ്പ് പ്രഖ്യാപിച്ചിരുന്ന 3 മാസത്തേക്കുള്ള 799 രൂപയുടെ പ്ലാനിൽ (പരസ്യങ്ങളോടെ) മൂന്ന് ഡിവൈസുകളിൽ വരെ മത്സരങ്ങൾ കാണാനാവുമായിരുന്നു. എന്നാൽ പുതുക്കിയ തീരുമാനപ്രകാരം ഇത് ഒരു ഡിവൈസിലേക്കാണ് ചുരുക്കിയിരിക്കുന്നത്. അതുപോലെ 1699 രൂപയുടെ വാർഷിക പ്രീമിയം പ്ലാനിൽ (പരസ്യങ്ങളില്ലാതെ) നാല് ഡിവൈസുകളിൽ കാണാനാവുമെന്നിരുന്ന സൗകര്യം ഇപ്പോൾ രണ്ട് ഡിവൈസുകളായി കുറച്ചിട്ടുണ്ട്. ഈ മാറ്റം ലോകകപ്പ് […]
Read more

എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കൊലക്കേസ് പ്രതിയായ യുവാവ് മരിച്ചു

കാസർകോട്: കൊലക്കേസ് പ്രതിയായ യുവാവ് എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. കുമ്പള മാവിനക്കട്ടയിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഹബീബ് എന്ന അഭിലാഷ് (31) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാസർകോട് ചൗക്കി സ്വദേശിയാണ്. എട്ട് ദിവസം മുമ്പ് ദേശീയപാത സർവീസ് റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അഭിലാഷിനെ കുമ്പള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നതായി […]
Read more

‘അടിച്ചത് മനഃപൂർവമല്ല, ലോക്കൽ പൊലീസ് വെറുതെ നിന്നതിനാൽ’; ​ഗൺമാൻ സന്ദീപ്

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻ സന്ദീപിൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി. അടിച്ചത് മനഃപൂർവമല്ലെന്നും ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമെന്നും സന്ദീപ് മൊഴി നൽകി. തങ്ങൾ തടഞ്ഞില്ലായിരുന്നെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുമായിരുന്നെന്നും ലോക്കൽ പൊലീസ് വെറുതെ നിൽക്കുന്നത് കൊണ്ടാണ് വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനും ഗൺമാനുമായ സന്ദീപ് കേസിൽ രണ്ടാം പ്രതിയാണ്. നേരത്തെ നൽകിയ സത്യവാങ്മൂലത്തിലും മുൻകൂർ ജാമ്യഹർജിയിലും നൽകിയ വിവരങ്ങൾ […]
Read more

സ്ഥാനാർത്ഥി നിർണയത്തിൽ CPM സംസ്ഥാന നേതൃത്വത്തിനെതിരെ TK ഗോവിന്ദനും V കുഞ്ഞികൃഷ്ണനും

കണ്ണൂർ: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രംഗത്ത്. തളിപ്പറമ്പ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വ തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച യഥാർഥ ശക്തികളെ നേതൃത്വം വ്യക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കല്ലെന്നും, കീഴ്ഘടകങ്ങളുടെ അഭിപ്രായം അവഗണിച്ച് സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ച സംസ്ഥാന നേതൃത്വത്തിനാണെന്നും നേതാക്കൾ ആരോപിച്ചു. സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ശ്യാമളയുടെയും മധുസൂദനന്റെയും പേരുകളെ എതിർത്തിരുന്നുവെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. […]
Read more

സബ്സ്ക്രിപ്ഷൻ ഇല്ലേ? വിഷമിക്കേണ്ട, പണം മുടക്കാതെ ലോകകപ്പ് കാണാൻ വഴിയുണ്ട്

ന്യൂഡൽഹി: ഫിഫ ലോകകപ്പിന് പന്തുരളാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ കാൽപന്ത് പ്രേമികളെ ആശങ്കപ്പെടുത്തുന്ന പ്രധാന ചോദ്യം ഇതാണ് എങ്ങനെയാണ് കളി കാണാൻ കഴിയുക. ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾക്ക് അവസാനം സീ സ്‌പോർട്‌സാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയിലെ പ്രധാന സ്പോർട്സ് ഇവന്റുകളൊന്നും അടുത്ത കാലത്ത് ഇതിൽ വന്നിട്ടില്ല എന്നതിനാൽ മിക്കവരുടെ കയ്യിലും സീ സബ്സ്ക്രിപ്ഷനും കാണില്ല. വലിയ തുക നൽകി സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമേ കളി കാണാൻ സാധിക്കുള്ളു. സാധാരണക്കാരായ പലരും […]
Read more

ബംഗളുരുവിൽ വാഹനാപകടം; നാലുവയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച് തെറിച്ചുവീണ നാലുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിലാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാതാവ് ഷഹീബ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ സർജാപുരയിൽ, നഴ്സറിയിൽ നിന്ന് മകനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചതിനെ തുടർന്ന് ഈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മൃതദേഹം അത്തിബെലെയിലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ […]
Read more

അർജന്റീന ​ഗോളടിച്ചാൽ പായസം മിക്സ്, പോർച്ചു​ഗലിന് മുളകുപൊടി… ലോകകപ്പ് ഓഫറുകളുമായി സപ്ലൈകോയും

തിരുവനന്തപുരം: ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് സപ്ലൈകോയും. ഉപഭോക്താക്കൾക്കും ഫുട്‌ബോൾ ആരാധകർക്കും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ് ആണ് വന്നിരിക്കുന്നത്. ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ സോക്കർ ഇലവൻ’ എന്ന പ്രത്യേക ഓഫർ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ അർജന്റീന […]
Read more
Advertisement
WhiteswanTV Footer