Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം; കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഗള്‍ഫ് ഓഫ് ഒമാനില്‍ ഒരു ടാങ്കറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ, എഞ്ചിന്‍ ഫിറ്റര്‍ ശിവാനന്ദ് ശൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരണപ്പെട്ടത്. ടാങ്കർ ഒമാന്‍ തുറമുഖമായ സോഹറില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ വടക്ക് കിഴക്കായി അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുമ്പോളാണ് ആക്രമണം ഉണ്ടാകുന്നത്. […]
Read more

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കും ഗോവിന്ദനുമെതിരെ വിമര്‍ശനം

തിരുവനന്തപുരം: സിപിഐഎമ്മില്‍ സംസ്ഥാനത്താകെ നേതൃമാറ്റത്തിനുള്ള ആവശ്യങ്ങളും തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ശക്തമാകുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ അഭിപ്രായങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യവും ചില നേതാക്കള്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് റിവ്യൂ വിശദമായി പരിശോധിക്കാനായി ചേര്‍ന്ന യോഗത്തിലായിരുന്നു ഈ ചര്‍ച്ചകള്‍. എം.വി. ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ […]
Read more

സിബിഎസ്ഇ പോര്‍ട്ടല്‍ ക്രമക്കേട് കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാന്‍പൂര്‍: സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് (OSM) പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പുറത്തെത്തിച്ച ഹാക്കര്‍ നിസര്‍ഗ അധികാരിക്ക് ജോലി നൽകി ഐഐടി കാണ്‍പൂര്‍. ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബിലാണ് നിയമനം. ഐഐടി കാന്‍പൂരിലെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ്ബായ C3iHubല്‍ ഓപ്പണ്‍ – സോഴ്‌സ് ഇന്റലിജന്‍സ്(OSINT) ആന്‍ഡ് ത്രെറ്റ് ഇന്റലിജന്‍സ് എന്‍ജിനീയറാണ് 19വയസ് മാത്രം പ്രായമുള്ള അധികാരി. സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന OSM പോർട്ടലിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് നിസർഗ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് DYFI

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണത്തിന്റെ പേരിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറിയതോടെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ദിവസേന വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും സമൂഹത്തിന് മുന്നിൽ കുറ്റവാളികളായി ചിത്രീകരിക്കുകയുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കുറ്റം സമ്മതിച്ചാൽ വിട്ടയക്കാമെന്ന് […]
Read more

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസ്; വധശ്രമം വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് ഒഴിവാക്കിയത്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കേസിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അതിനെ തുടർന്നാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. കേസിനെ രാഷ്ട്രീയപ്രേരിതമാണെന്ന് കെഎസ്‌യു പ്രതികരിച്ചു. അതേസമയം, കേസിൽ ജയിലിൽ കഴിഞ്ഞ കണ്ണൂർ ജില്ലാ പ്രസിഡന്റ് […]
Read more

ഒടുവില്‍ പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സിപിഎം തീരുമാനം. നടപടി തീരുമാനിക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്മകുമാറിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ചർച്ച ചെയ്യാനായി ഈ മാസം 15 ന് ജില്ലാ കമ്മിറ്റി ചേരും. ‌ ശബരിമല സ്വർണ്ണക്കൊള്ള ആരോപണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ പാർട്ടി സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാൽ, നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചു. ഇതോടെയാണ് നടപടിക്കാര്യത്തിൽ തിരുത്തലിന് സിപിഎം […]
Read more

തേവര പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം; ഡ്രൈവർ രക്ഷപ്പെട്ടു

കൊച്ചി: കൊച്ചിയിലെ തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. പാലത്തിന്റെ കൈവരി തകർന്ന ലോറി താഴേക്ക് തട്ടി നിൽക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടമുണ്ടായ ലോറി നേരത്തെ ചരക്ക് ഇറക്കിയ ശേഷം തിരികെ പോകുകയായിരുന്നു. ഇപ്പോഴും ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read more

റാഗിങ് നിരോധന നിയമ ഭേദഗതി വൈകിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളും പുരോഗതിയും മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. റാഗിങ് കേസുകളിൽ കൂടുതൽ കർശന ശിക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമഭേദഗതിക്കായുള്ള കരട് കഴിഞ്ഞ സർക്കാർ തയ്യാറാക്കിയിരുന്നു. ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടൻ സമർപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഭരണമാറ്റത്തെ തുടർന്ന് നിലവിലെ സ്ഥിതി വിശദീകരിക്കാൻ […]
Read more

രക്ഷാപ്രവര്‍ത്തന കേസ്; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കം ചോദ്യം ചെയ്യലിന് SITക്ക് മുന്നില്‍

ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നകാലത്ത് നടന്ന നവകേരള യാത്രയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ ഇന്ന് എസ്‌ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഗണ്‍മാൻ അനിൽ കല്ലിയൂർ, സുരക്ഷാ ജീവനക്കാർ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ഓരോരുത്തരെയും ഒറ്റയ്ക്ക് ചോദ്യം ചെയ്യുകയാണെന്ന് എസ്‌ഐടി അറിയിച്ചു. ഇതിനായി പ്രത്യേക ചോദ്യാവലിയും […]
Read more

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവം; കോൺഗ്രസിൻ്റെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയ നടപടി സംബന്ധിച്ച് കോൺഗ്രസ് നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. അതുവരെ ഫലപ്രഖ്യാപനം നടത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് നല്‍കിയ നിവേദനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിൻ്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്. കോടതിയിൽ മീനാക്ഷി നടരാജനെതിരെ […]
Read more
Advertisement
WhiteswanTV Footer