Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഇന്ത്യയിൽ നിർമിച്ച ആദ്യ സി-295 സൈനിക വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തി

വഡോദര: ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സി-295 സൈനിക ചരക്ക് വിമാനം ഗുജറാത്തിലെ വഡോദരയിൽ വിജയകരമായി ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. രാജ്യത്തിന്റെ വ്യോമയാന-പ്രതിരോധ നിർമാണ രംഗത്തെ സുപ്രധാന നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. വഡോദരയിലെ അന്തിമ സംയോജന ശൃംഖലയിൽ നിന്ന് ബുധനാഴ്ചയാണ് വിമാനത്തിന്റെ കന്നി പരീക്ഷണ പറക്കൽ നടന്നത്. കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വിമാനം നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്കായി രാജ്യത്ത് നിർമിക്കുന്ന 40 സി-295 […]
Read more

കമ്മ്യൂണിസ്റ്റുകാർക്ക് മതം നിഷിദ്ധമോ? ലെനിനും ഇഎംഎസും പറഞ്ഞത് എന്താണ്? സമസ്തയോടും ഒരു വാക്ക്….

“ഒരാൾ പാർട്ടി പരിപാടിയും ഭരണഘടനയും അനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ നിശ്ചയമായും പാർട്ടിയംഗമാവാം. ഒരു പുരോഹിതനെന്ന നിലയിൽ അയാൾ പള്ളിയിൽ ചെയ്യുന്ന പണിയല്ലല്ലോ പാർട്ടിയിൽ ചെയ്യുന്നത്”- പണ്ട് ഒരു പുരോഹിതന് പാർട്ടി അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ലെനിൻ പറഞ്ഞ വാക്കുകളാണിത്. ഇതിവിടെ ഇപ്പോൾ പറയാൻ കാരണമുണ്ട്. ഒരാളുടെ മതവും രാഷ്ട്രീയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചില രാഷ്ട്രീയ പാർട്ടികളിൽ ചില പ്രത്യേക മതവിഭാ​ഗങ്ങളിൽ പെട്ടവർ കൂടുതലായി ചേരുന്ന പ്രവണത നാം കണ്ടിട്ടുള്ളതാണ്. എന്നാൽ പൊതുവെ വർ​ഗീയ ചിന്തകൾക്കതീതമായ രാഷ്ട്രീയ […]
Read more

മണിപ്പുരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷം; ആറു നാഗാ വംശജരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇംഫാൽ: മണിപ്പുരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഒരു മാസത്തിലേറെയായി കാണാതായിരുന്ന ആറു നാഗാ വംശജരുടെ മൃതദേഹാവശിഷ്ടങ്ങൾ കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ ഉപമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാഗാ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി നാഗാ ഭൂരിപക്ഷ മേഖലകളിൽ 24 മണിക്കൂർ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ് 9-ന് മൂന്ന് കുക്കി വൈദികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നിലവിലെ സംഘർഷങ്ങൾ കൂടുതൽ ശക്തമായത്. തുടർന്ന് ഇരുവിഭാഗങ്ങളും പരസ്പരം എതിർവിഭാഗത്തിൽപ്പെട്ടവരെ […]
Read more

നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് പയ്യലൂർ സ്വദേശിയായ സിജിൻ (42 ) ആണ് മരിച്ചത്. നെല്ലിയാമ്പതി സന്ദർശിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരപ്പാലത്തിന് സമീപം നിൽക്കുന്നതിനിടെയാണ് സിജിൻ കാൽ വഴുതി താഴേക്ക് വീണത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സിജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read more

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം തുടരുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു. 2019-ൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായി 2025-ലും പാളികൾ കടത്തിയതായി സംശയിക്കുന്നതിനെ തുടർന്ന് വിശദമായ അന്വേഷണം നടക്കുന്നു. ഈ കേസിൽ മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിക്കും. ഈ മാസം നടക്കുന്ന പൂജകൾക്കായി […]
Read more

പൊതുവഴിയിൽ തുപ്പുന്നത് ചോദ്യം ചെയ്തു; വയോധികനെ മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവർ

മുംബൈ: പൊതുസ്ഥലത്ത് തുപ്പരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ വയോധികനെ ക്രൂരമായി മർദിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം താനെ വെസ്റ്റിലെ ജൂപ്പിറ്റർ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം നടന്ന് പോവുകയായിരുന്ന 75-76 വയസ്സുള്ള സരോജ് ദസ്തൂർ എന്ന വയോധികൻ, വെള്ളം കൊണ്ട് വായ കഴുകിയ ശേഷം റോഡിൽ തുടർച്ചയായി തുപ്പുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. വിവാദം രൂക്ഷമായതോടെ ഡ്രൈവർ വയോധികനെ ആക്രമിക്കുകയും നിലത്തേക്ക് […]
Read more

മലബാര്‍ ഗ്രൂപ്പ് ഐ പി എമ്മുമായി സഹകരിച്ച് സാന്ത്വന പരിചരണ ചികിത്സാ രംഗത്ത് മലബാര്‍ കെയര്‍ കണക്ട് പദ്ധതി നടപ്പാക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

കോഴിക്കോട്: സാമൂഹിക ഉന്നമനവും അത് വഴി രാജ്യത്തിന്‍റെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന മലബാര്‍ ഗ്രൂപ്പ് സാന്ത്വന പരിചരണ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. സാന്ത്വന പരിചരണ ചികിത്സാ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി (കജങ) കൈകോര്‍ത്ത് കൊണ്ട് څമലബാര്‍ കെയര്‍ കണക്ട്چ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ […]
Read more

നിതീഷ് കെ നായർ ചിത്രം “അമാനുഷികം” ചിത്രീകരണം പൂർത്തിയായി

നമോ പിക്ച്ചേർസിന്റെ ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “അമാനുഷികം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ പൂർത്തിയായി. പോക്കിരി രാജാ, കാണ്ഡഹാർ,ഭാസ്കർ ദി റാസ്കൽ തുടങ്ങി ഏതാനും ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാവുന്ന ഈ സിനിമയിൽ കിരൺ രാജ്,ഡോക്ടർ രജിത് കുമാർ, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം, നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി, ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാർ, സനിൽ മട്ടന്നൂർ, പ്രവീൺ ചാലക്കുടി, റാഫി,സോണി അട്ടച്ചാക്കൽ, രാഹുൽ മണ്ണർകാട്, മനോജ് […]
Read more

സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സർക്കാർ സ്കൂൾ ഗസ്റ്റ് അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. റോഹ്തക്ക് ജില്ലയിലെ സർക്കാർ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന സുലേഖ ദലാലിനെതിരെയാണ് നടപടി. റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 8 മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഓഫീസ് ആസ്ഥാനത്ത് നിന്ന് വിട്ടുനിന്നതാണ് നടപടിക്കു കാരണമെന്നാണ് ഉത്തരവിൽ […]
Read more

ഇടുക്കി പാമ്പനാറില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

ഇടുക്കി: പാമ്പനാറിൽ തെരുവുനായ കടിച്ച് 19 പേർക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പീരുമേട് പഞ്ചായത്തിൽ വ്യാപകമായി പേവിഷ വാക്‌സിനേഷൻ നടത്താൻ നടപടി തുടങ്ങി. പ്രധാന വ്യാപാര കേന്ദ്രമായ പാമ്പനാർ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലുമാണ് നായകൾ ആക്രമണം നടത്തിയത്. രണ്ടുദിവസത്തിനുള്ളിൽ പത്തൊൻപതോളം ആളുകളെ നായകൾ കടിച്ചിട്ടുണ്ട്. പരിക്കേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവർക്കു രണ്ട് ഡോസ് വാക്‌സിനേഷൻ നൽകുകയും, അടിയന്തര യോഗം ചേരുകയും ചെയ്തതായി അധികൃതർ […]
Read more
Advertisement
WhiteswanTV Footer