എട്ടുമാസം ഗർഭിണിയെ ഭർത്താവ് മർദിച്ചു; ഗർഭസ്ഥ ശിശു മരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. സംഭവത്തിൽ ഭർത്താവ് ബബ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിന് സമീപത്തെ വികാസ് നഗർ സ്വദേശിനിയായ സീമയാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലുള്ള കുഞ്ഞിനെ പുറത്തെടുക്കേണ്ടിവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തർക്കത്തിനിടെ ബബ്ലു സീമയുടെ വയറ്റിൽ ചവിട്ടുകയും മരത്തടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. […]
Read more



