കാട്ടാന ആക്രമണം; തടയാന്‍ 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ്
തിരുവനന്തപുരം: കാട്ടാന ആക്രമണം തടയാന്‍ 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം. കാട്ടാന ആക്രമണ സാധ്യത കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടപടി. മന്ത്രി ഷിബു ബേബി ജോണ്‍ ആണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. പദ്ധതി പ്രകാരം അഞ്ചുപേര്‍ വീതമുള്ള 100 ബാച്ചുകളായി യൂണിറ്റുകള്‍ രൂപീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. വന്യജീവി സാന്നിധ്യത്തെ കുറിച്ച് അറിവുള്ള ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍, വനംവകുപ്പില്‍ നിന്നും വിരമിച്ച വിദഗ്ധര്‍, പരിചയസമ്പന്നരായ തദ്ദേശവാസികള്‍, സാങ്കേതിക പരിജ്ഞാനമുള്ളവര്‍ […]
Read more


