പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ശത്രുഘ്നൻ സിൻഹ; അഭ്യൂഹങ്ങൾക്ക് മറുപടി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതിനെ തുടർന്ന് ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപിയും നടനുമായ ശത്രുഘ്നൻ സിൻഹ. താൻ തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗത്തിന്റെ ഭാഗമാണെന്ന വാർത്തകൾ അദ്ദേഹം തള്ളി. പാർട്ടി അധ്യക്ഷ മമത ബാനർജിയോടുള്ള കൂറ് ആവർത്തിച്ചാണ് സിൻഹയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസിലെ ചില നേതാക്കൾ ലോക്‌സഭാ സ്പീക്കർക്ക് നൽകിയ കത്തിൽ ശത്രുഘ്നൻ സിൻഹയും ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി […]
Read more





