Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

‌‌സാധാരണ തലവേദനയോ ബ്രെയിൻ ട്യൂമറോ? ഈ ലക്ഷണങ്ങൾ കണ്ടാൽ പേടിക്കണം

ഒരു ചായ കുടിച്ചാലോ അല്ലെങ്കിൽ ഒരു സാധാരണ വേദനസംഹാരി ഗുളിക കഴിച്ചാലോ മാറിപ്പോകുന്ന തലവേദനകളെ നമ്മൾ വലിയ ഗൗരവത്തോടെ എടുക്കാറുമില്ല. എന്നാൽ, എല്ലാ തലവേദനകളും അത്ര നിസാരമല്ല. ചില തലവേദനകൾ തലച്ചോറിനുള്ളിൽ ഒരു ബ്രെയിൻ ട്യൂമർ വളരുന്നുണ്ടെന്നതിന്റെ ആദ്യത്തെ അപായസൂചനയായിരിക്കാം എന്ന് വി​ദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അക്കൂട്ടത്തിൽ ശ്രദ്ധിക്കേണ്ട തലവേദനകൾ ഇവയാണ്- അതിരാവിലെയുള്ള കടുത്ത വേദന: പുലർച്ചെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന സമയത്ത് അനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. രാത്രി കിടക്കുമ്പോൾ തലച്ചോറിനുള്ളിലെ മർദം […]
Read more

ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബത്തേരി: വയനാട് ബത്തേരിയിലെ കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ രണ്ട് കുട്ടികളില്‍ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇതുവരെ സമാന ലക്ഷണങ്ങള്‍ ഉള്ള 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചപ്പോൾ രണ്ടുപേരില്‍ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം സ്‌കൂളിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. സ്‌കൂളിലെ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും […]
Read more

ബജറ്റില്‍ തിരുവല്ലയ്ക്കും പ്രതീക്ഷിക്കാം; വര്‍ഗീസ് മാമ്മന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തി തിരുവല്ല എംഎല്‍എ അഡ്വ. വര്‍ഗീസ് മാമ്മന്‍. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കേരള ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട തിരുവല്ല നിയോജക മണ്ഡലത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ സംബന്ധിച്ച ബജറ്റ് നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയായത്. തിരുവല്ല നിയോജക മണ്ഡലത്തിന്റെ വികസനത്തിന് അത്യാവശ്യമായ വിഷയങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും വിശദമായി ചോദിച്ചറിയുകയും ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ക്കിടയിലും തിരുവല്ലയുടെ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉമേഷ് എന്‍.എസ്.കെയും […]
Read more

വെള്ളാപ്പള്ളിയെ ശക്തമായി തള്ളിപ്പറയണം; CPIM സംസ്ഥാന സമിതി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമിതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി വിമര്‍ശിക്കണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. വര്‍ഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം. വര്‍ഗീയതയോട് സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനം ഇനി പാടില്ലെന്നും എല്ലാത്തരം വര്‍ഗീയതയും ശക്തമായി എതിര്‍ക്കുമെന്നും സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ഉന്നയിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റി ഓഗസ്റ്റില്‍ ചേരും. സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്ത് […]
Read more

ലോക്‌സഭയിലും തൃണമൂൽ പിളർന്നു; എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ

ന്യൂഡൽഹി: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പ്രത്യേക ഇരിപ്പിടം വേണമെന്നും എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതായും അറിയിച്ച് ഒരുവിഭാഗം എംപിമാർ സ്പീക്കർക്ക് കത്തയച്ചു. പശ്ചിമ ബംഗാൾ നിയമസഭയിൽ പിളർപ്പിന് ശേഷം പാർലമെന്റിയിലും പിളർപ്പ് മുറുകുകയായിരിക്കുകയാണ്. തൃണമൂൽ ചീഫ് വിപ്പായിരുന്ന കാക്കോളി ഘോഷ് ദസ്തിദാർ എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചെന്ന് അവകാശപ്പെട്ടിരിക്കുന്നത്. 20 തൃണമൂൽ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. വിമതർ എംപിമാർ മമതാ ബാനർജിയുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴും രാജ്യസഭയിലെ തങ്ങളുടെ ഭാവി രാഷ്ട്രീയഗതി എൻഡിഎയോട് യോജിച്ചിരിക്കണമെന്ന് […]
Read more

മഴ തുടങ്ങി വെള്ളത്തിലായി; ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: ചേർത്തല ആഞ്ഞിലിപ്പാലം പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എ.എസ്. കനാലിൽ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയാണ് പ്രതിഷേധം അറിയിച്ചത്. ദേശീയപാത നിർമ്മാണത്തെ തുടർന്ന് കനാൽ നിറഞ്ഞുകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ ഏകദേശം 200ഓളം വീടുകൾക്ക് വെള്ളഭീഷണി നേരിടുന്നതായി റിപ്പോർട്ടുണ്ട്. ചേർത്തല നഗരസഭ ഭരണസമിതിയും വിഷയത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറുന്ന സാഹചര്യം ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമാണെന്ന് […]
Read more

ഷി​ഗല്ല പടരുന്നു, ജനങ്ങൾ ജാ​ഗ്രത പാലിക്കണം; നിർദേശവുമായി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷി​ഗല്ല വ്യാപനത്തിൽ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി വലിയ ജാഗ്രത പുലർത്തണമെന്ന് അദേഹം പറഞ്ഞു. രോ​ഗവ്യാപനം ത‌ടയുന്നതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. ആരോഗ്യവകുപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ സഹകരണവും പിന്തുണയും എല്ലാവരും ഉറപ്പുവരുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന […]
Read more

‘അഞ്ചാം ക്ലാസ് വരെ മുസ്ലീം, പിന്നെ ഹിന്ദുവായി’; സലിം കുമാർ എന്ന പേരിന് പിന്നിലെ കഥ

സലിം കുമാർ എന്ന പേര് എക്കാലത്തും ഒരു കൗതുകമായിരുന്നു. അഞ്ചാം ക്ലാസ് വരെ താനൊരു മുസ്‌ലിമായിരുന്നു എന്ന സലിം കുമാറിന്റ വാക്കുകൾ അടുത്തിടെ വലിയ ചർച്ചയായതുമാണ്. സഹോദരൻ അയ്യപ്പനുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. സഹോദരൻ അയ്യപ്പന്റെ പോരാട്ടങ്ങൾ അന്നത്തെ ഈഴവ കുടുംബങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങളിൽ ആകൃഷ്ടരായ അക്കാലത്തെ ചെറുപ്പക്കാർ അവരുടെ മക്കൾക്ക് ജാതി തിരിച്ചറിയാത്ത വിധം പേരുകളിട്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സലിം, നൗഷാദ്, ജലീൽ എന്നിങ്ങനെയൊക്കെ പേരുകളിട്ടു. ‘സലിം’ എന്ന […]
Read more

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പില്‍ നിന്ന്

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ വിവാദ സ്‌ക്രീന്‍ഷോട്ട് “വടകര സ്‌ക്വാഡ്” എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ലഭിച്ചതെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. റിബേഷിന് സ്‌ക്രീന്‍ഷോട്ട് എത്തിയത് ജിതിന്‍ ഭാസ്‌കറിലൂടെ ഗ്രൂപ്പിലൂടെയാണെന്ന സംശയം ശക്തമായിരിക്കുകയാണ്. എന്നാൽ ഈ […]
Read more

ഓപ്പറേഷൻ തൂഫാൻ: പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട് യുവതിയും യുവാവും

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസ്, ഡാൻസാഫ് സംഘം എന്നിവർ നടത്തിയ പരിശോധനയ്ക്കിടെ വാഹനം ഉപേക്ഷിച്ച് യുവാവും യുവതിയും രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ച കാറിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെത്തി. നന്മണ്ട സ്വദേശി അനന്ദു (ടോബി), പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണ് രക്ഷപ്പെട്ടത്. അനന്ദു നേരത്തെ നിരവധി മയക്കുമരുന്ന് കേസുകളിലും ഒരു അപകട മരണ കേസിലും പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കീർത്തന നഗരത്തിലെ വാടക മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. […]
Read more
Advertisement
WhiteswanTV Footer