Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

thrissur cyclone - Malayalam News Portal

തൃശ്ശൂരിൽ മിന്നല്‍ ചുഴലി; നട്ടത്തറയില്‍ സ്‌കൂളിന് ഭാഗിക നാശനഷ്ടം

തൃശ്ശൂർ : തൃശൂരില്‍ വിവിധയിടങ്ങളില്‍ മിന്നല്‍ ചുഴലി. പ്രധാനമായും വില്ലടം, ചേറൂര്‍, നട്ടത്തറ പ്രദേശങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. പലയിടങ്ങളിലും വലിയ തേക്കിന്‍ മരങ്ങള്‍ കടപുഴകി വീണു.വില്ലടം മില്‍മയ്ക്ക് മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലേക്കും മരം വീണു. ഈ സമയം സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം റോഡിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നട്ടത്തറ പൂച്ചട്ടിയില്‍ സ്‌കൂള്‍ മുന്നത്തേയ്ക്ക് മരങ്ങള്‍ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്റെ മുറ്റത്താണ് മരം വീണത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. അഞ്ചോളം […]
Read more

മഴയ്ക്കൊപ്പം ഉയരുന്ന ആശങ്ക, കാരണമായി പാചകവാതക വിലയും; അത്ര നിസാരമല്ല ഷി​ഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്ത് പെയ്യുന്നതിനൊപ്പം കുതിച്ചുയർന്ന് മഴക്കാല രോ​ഗങ്ങളും. ഷി​ഗെല്ല പടരുന്നതാണ് നിലവിൽ വെല്ലുവിളിയുയർത്തുന്നത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 133 പേർക്കു രോഗം ബാധിച്ചു. ഈ വർഷം രോഗികളുടെ എണ്ണം ഇതുവരെ 85 കഴിഞ്ഞു. ഈ മാസം 10 പേർക്കാണു രോഗം ബാധിച്ചത്. ഷിഗെല്ല ബാധിച്ച് ഈ […]
Read more

ഷിഗെല്ല: ‘സ്ഥിതി നിയന്ത്രണ വിധേയം’; പരിശോധന സമഗ്രമാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട്: ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ടി സിദ്ദിഖ്. പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം ചേരുമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ ഡ്രൈവ് നടത്തുമെന്നും ടി സിദ്ദിഖ് പറഞ്ഞു. ആദിവാസി ഉന്നതികളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കോളിയാടിക്ക് സമീപ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പ്രത്യേക പരിശോധന നടത്തും. സ്‌കൂളുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധന നടത്തും. ഡിസ്ചാര്‍ജ് ചെയ്ത ചില കുട്ടികള്‍ക്കും രോഗം ലക്ഷണങ്ങളുണ്ട്. സ്‌കൂളുകളിലെ സാമ്പിള്‍ […]
Read more

വീണ്ടും തെരുവിലേക്ക്; പൂനെയിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ സിജെപി

പൂനെ: രാജ്യതലസ്ഥാനത്തെ ഒത്തുചേരലിന് പിന്നാലെ ജൂണ്‍ 11ന് പൂനെയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ എക്‌സിൽ വഴി ഈ വിവരം അറിയിച്ചിട്ടുണ്ട്. പൂനെയിലെ സാവിത്രിഭായി ഫൂലേ യൂണിവേഴ്‌സിറ്റിയാണ് വൈകിട്ട് നാല് മണിക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് വേദിയാകുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് വീണ്ടും പ്രതിഷേധം. ജൂൺ 13 വരെ ധർമേന്ദ്ര പ്രധാന രാജിവെക്കാതിരിക്കുന്ന പക്ഷം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദീപ്‌കെ അറിയിച്ചു. […]
Read more

സ്വർണ്ണക്കൊള്ള കേസ്; സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രഭാമണ്ഡലം, വാതിൽ, മുകൾ ഭാഗം എന്നിവയിലെ പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. കേസിന്റെ അന്വേഷണത്തിൽ നിർണ്ണായകമായ ഘട്ടമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ശേഖരിക്കുന്ന സാമ്പിളുകളുടെ ലാബ് പരിശോധനാഫലങ്ങൾ കവർച്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സഹായിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 2019-ൽ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ, യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം ‘സ്ട്രിപ്പിങ് സാൾട്ട്’ എന്ന പ്രത്യേക ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെടുത്തുവെന്നാണ് കണ്ടെത്തൽ. ഈ സാമ്പിൾ ഇതിനകം […]
Read more
Driving school kerala- Malayalam News Portal

ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ക്ക് ആശ്വാസം; പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 60 ആയി വർധിപ്പിക്കാൻ ആലോചിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഡ്രൈവിങ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട നിലവിലെ തടസങ്ങൾ നീക്കി, പെൻഡിങ് ടെസ്റ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം അവ കാര്യക്ഷമമായും സുതാര്യമായും നടത്താനുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആർടിഒമാരുടെ കുറവ് പരിഹരിക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. മുൻ […]
Read more

ടിനി ടോമിനെതിരായ പരാതി; അൻസിബ നാളെ മൊഴി നൽകും

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ പരാതിയുമായി ബന്ധപ്പെട്ട് മൊഴിനൽകാനായി അൻസിബ ഹസൻ നാളെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഇന്ന് ഹാജരാകണമെന്ന് നേരത്തെ പോലീസ് നിർദേശിച്ചിരുന്നു. എന്നാൽ അൻസിബ അസൗകര്യം അറിയിച്ചതിനാൽ ഹാജരാക്കൽ നാളെത്തേക്ക് മാറ്റി. ഈ മാസം ഒന്നാം തീയതിയാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നൽകിയത്. പ്രശ്‌നം മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നതാണ്. അൻസിബയുടെ പരാതി പ്രകാരം, ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയും, ടിനി ടോമിന്റെ ഡ്രൈവറെ […]
Read more

കുപ്പിവെള്ളത്തില്‍ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍

കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കുപ്പിവെള്ളമാണ് സ്ഥാപനത്തിൽ വിൽപ്പന നടത്തിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുപ്പിവെള്ളത്തിൽ വെളുത്ത നിറത്തിലുള്ള പാടകളും മാലിന്യ സാന്നിധ്യവും കണ്ടെത്തി. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് സംബന്ധിച്ച് […]
Read more

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; ലംഘിച്ചാൽ കടുത്ത നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. പ്രജനനം സു​ഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാലത്തെ ട്രോളിങ് നിരോധനം. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ വിലക്കുണ്ട്. രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിങും കർശനമായി നിരോധിച്ചു. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിർത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകൾക്ക് തീരത്ത് വിലക്കുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവുണ്ട്. ചെറുവള്ളങ്ങൾ ഉപയോഗിച്ച് […]
Read more

കെപിസിസി പുനഃസംഘടന; സ്ഥാനാർത്ഥിത്വം ലഭിക്കാത്തവർക്കും വനിതകൾക്കും മുൻഗണന വേണമെന്നാവശ്യം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്കിടെ വനിതകളെ പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരാള്‍ക്ക് ഒരേ പദവി നിര്‍ബന്ധമാക്കണമെന്നുമാണ് ആവശ്യം. പാര്‍ട്ടി നേതാക്കള്‍ ജനപ്രതിനിധികളെ പ്രധാന സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവരെ മുന്‍പരിഗണന നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു. എംഎല്‍എമാരെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നും പറയുന്നു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം കെപിസിസി പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കപ്പെടും. നിലവില്‍ വൈസ് പ്രസിഡന്‍റ് പദവിക്ക് ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ആന്റോ ആന്റണി, വി […]
Read more
Advertisement
WhiteswanTV Footer