അസമിൽ 18 കാരിയെ തട്ടിക്കൊണ്ടുപോയി; കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ
ദിബ്രുഗഢ്: അസമിൽ പ്രഭാത നടത്തത്തിനിടെ തട്ടികൊണ്ടുപോയ 18 കാരിയായ പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിലെ ചാക്കിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതി നടക്കാൻ ഇറങ്ങിയപ്പോൾ അജ്ഞാതരായ പ്രതികൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ദിബ്രുഗഢ് ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ പൊലീസ് ഓഫീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ ഒരു ബാഗ് കണ്ടെത്തി. പ്ലാറ്റ്‌ഫോമിൽ അസാധാരണമായ നിലയിൽ കാണപ്പെട്ട ബാഗ് യാത്രക്കാരൻ […]
Read more





