Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

‘നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കണം’; ജയിലിലായ 18കാരന് ജാമ്യം

മുംബൈ: നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി 18 വയസുകാരനായ പോക്‌സോ കേസിലെ പ്രതിക്ക് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. നാല് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ജൂൺ 21നാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ തടവിലായിരുന്ന പ്രതിക്ക് ജൂൺ 18 മുതൽ 21 വരെ ജാമ്യം അനുവദിച്ചതായി കോടതി അറിയിച്ചു. അതിജീവിത ജാമ്യാപേക്ഷയ്‌ക്കെതിരെ എതിർപ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഉത്തരവ്. പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുകയോ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് എന്ന വ്യവസ്ഥയോടെയാണ് ജാമ്യം […]
Read more

സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും; പഠനത്തിന് പ്രത്യേക കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ സാധ്യതകൾ പഠിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും മൂവാറ്റുപുഴ, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രമാക്കി പുതിയ ജില്ലകൾ വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചില പ്രദേശങ്ങളിൽ ന്യായവില വിപണി വിലയേക്കാൾ കൂടുതലോ കുറവോ ആണെന്ന പരാതികൾ ഉയർന്ന […]
Read more

നീറ്റ്-യുജി പുനഃപരീക്ഷ; ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. അഹമ്മദാബാദ് ന്യൂ റാണിപിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന രഹാൻ പട്ടേൽ (17) ആണ് മരിച്ചത്. പുലർച്ചെ 2.30ഓടെയാണ് സംഭവം. അമ്മയ്ക്കും ഇളയസഹോദരനുമൊപ്പം താമസിച്ച് വരികയായിരുന്നു വിദ്യാര്‍ത്ഥി. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കിടപ്പുമുറിയോട് ചേർന്ന ബാൽക്കണിയിലെ സുരക്ഷാ വല മുറിച്ചാണ് ചാടിയതെന്ന് പൊലീസ് അറിയിച്ചു. അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം സംഭവം ശ്രദ്ധിച്ചത്. തുടർന്ന് അലാറം മുഴക്കി താമസക്കാരെ അറിയിക്കുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും […]
Read more

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ ടിയുടെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധന നടത്തുന്നത്. തിരുവനന്തപുരം എംജി റോഡിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിൽ എത്തിയ ഇഡി സംഘം ഇന്ന് രാവിലെ പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് നടപടി തുടരുന്നതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
Read more

കോടതി വിധിയുമായി ചുമതലയേൽക്കാൻ എത്തിയ ഡോ. റീന; കസേര ഒഴിയാതെ ഡോ. മീനാക്ഷി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെ ചൊല്ലി മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ രൂക്ഷ തർക്കം. കോടതി ഉത്തരവുമായി ചുമതലയേൽക്കാൻ എത്തിയ മുൻ ആരോഗ്യ സേവന ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. റീനയ്ക്കും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിക്കും ഇടയിലാണ് തർക്കമുണ്ടായത്. സ്ഥിതി വഷളായതോടെ പോലീസ് ഇടപെടേണ്ടിവന്നു. ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് നേരത്തെ മാറ്റപ്പെട്ടിരുന്ന ഡോ. റീന, തനിക്ക് അനുകൂലമായ കോടതി വിധിയുമായി തിരുവനന്തപുരത്തെ ജനറൽ ആശുപത്രി വളപ്പിലെ ഡയറക്ടറേറ്റ് ഓഫീസിലെത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി […]
Read more

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടി; ബാങ്ക് അപ്രൈസറും കൂട്ടുപ്രതികളും അറസ്റ്റിൽ

കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസറും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ എ.എം. റോഡിലെ ഫെഡറൽ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. 72 ഗ്രാം മുക്കുപണ്ടം സ്വർണമായി കാണിച്ച് പണയംവെച്ച് പ്രതികൾ 6 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. അതേ ബാങ്കിലെ താൽക്കാലിക അപ്രൈസറായ ജഗദീഷ് പണയം വെച്ചത് സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തി. എന്നാൽ പിന്നീട് നടന്ന […]
Read more

യുവതലമുറയ്ക്ക് കൈകൊടുത്ത് ബജറ്റ്; ജെൻ സീ സ്റ്റാർട്ടപ്പുകൾക്ക് 50 കോടി

തിരുവനന്തപുരം: കേരളത്തിലെ ജെൻ സി തലമുറയ്ക്ക് പുത്തൻ ഉണർവേകുന്ന പദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. ബജറ്റിൽ ജെൻ സികൾക്കുള്ള സ്റ്റാർട്ട് അപ്പിനായി 50 കോടി വകയിരുത്തി. ഡിജിറ്റൽ ധാർമ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റാർട്ട് അപ്പുകൾ, ഇന്നോവേഷൻ ഹബുകൾ, ​ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാൻ യുവ തലമുറയുടെ സാങ്കേതിക മികവുകൾ ഇതിലൂടെ ഉറപ്പിക്കാൻ സാധിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെ […]
Read more

ഹെയ്തിക്കെതിരായ നിർണായക പോരാട്ടത്തിന് നെയ്മർ ഇല്ല

ഫിലാഡൽഫിയ: ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനായി ബ്രസീൽ നാളെ ഇറങ്ങുന്നു. ഹെയ്തിയാണ് എതിരാളികൾ. രാവിലെ 6:30നാണ് മത്സരം. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഈ മത്സരം നിർണായകമാണ്. നോക്കൗട്ട് യോഗ്യത ഉറപ്പാക്കണമെങ്കിൽ ജയം അനിവാര്യമായ സാഹചര്യമാണിത്. അതേസമയം, ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് തോൽവി ഏറ്റുവാങ്ങിയ ഹെയ്തിക്കും മത്സരം അതീവ പ്രധാനമാണ്. കോംഗോയും കേപ് വെർഡെയും പുറത്തെടുത്ത പ്രതിരോധ മികവ് പോലെ ഹെയ്തിയും ബ്രസീലിനെതിരെ ശക്തമായ പ്രതിരോധം പരീക്ഷിക്കുമോ എന്നാണ് ആരാധകരും ഫുട്ബോൾ നിരീക്ഷകരും […]
Read more

പിഎം ശ്രീ; മന്ത്രിസഭാ ഉപസമിതിക്ക് കത്തയച്ച് യൂത്ത് ലീഗ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് മുന്നോട്ടുപോകുന്നതിൽ മുസ്‌ലിം ലീഗിനുള്ളിൽ അമർഷം ശക്തമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മന്ത്രിസഭാ ഉപസമിതിക്ക് കത്ത് നൽകി. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കത്ത് നൽകിയത്. ഭരണകക്ഷിയിലെ യുവജനസംഘടനകൾക്കിടയിലും പദ്ധതിയോട് വിയോജിപ്പ് പ്രകടമാണ്. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ സർക്കാരിന്റെ നിലപാടിനെതിരെ രംഗത്തെത്തി. പിഎം ശ്രീ പദ്ധതി സംഘപരിവാറിന്റെ അജണ്ടയാണെന്നും വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെ പ്രതികരിച്ച അലോഷ്യസ് […]
Read more

ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനം; മനംനൊന്ത് യുവതി ജീവനൊടുക്കി

കണ്ണൂർ: ആണ്‍സുഹൃത്തിന്റെ മർദ്ദനത്തെ തുടർന്ന് മാനസികമായി തളർന്ന യുവതി ജീവനൊടുക്കിയതായി പരാതി. പാനൂർ വളളങ്ങാട് സ്വദേശി ആദിത്യ അനിൽകുമാറാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യ ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. യുവതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആണ്‍സുഹൃത്ത് മർദ്ദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നു കുടുംബം ആരോപിച്ചു. ഈ വിവരങ്ങൾ ആദിത്യ അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നതായും പറയുന്നു. ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ ആദിത്യയെ ആദ്യം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും […]
Read more
Advertisement
WhiteswanTV Footer