അനൂപ്
ഏതു ഡ്രസ്സ് ഇട്ടു വന്നാലും, കൂളിങ് ഗ്ലാസ് അതി സൂക്ഷ്മമായി മിന്നിയാലും, കൈയുടെ ചലനം അൽപ്പം വ്യത്യാസം വന്നാലും പ്രേക്ഷകർ അത്ഭുതം എന്ന് മറുപടി പറയുന്ന ഒരു കാലഘട്ടത്തിന്റെ ചുരുക്കപ്പേരാണ് മമ്മൂട്ടി.
മമ്മൂട്ടി അങ്ങനെ ആർക്കും എളുപ്പം കയറി ചെല്ലാൻ സാധിക്കാത്ത പുരുഷ കയറ്റിറക്കങ്ങളുടെ, പ്രായത്തെ തോൽപ്പിക്കുന്ന അനുഭവങ്ങളുടെ സാക്ഷി പത്രമാണ്. ഒരു തിരക്കഥ കിട്ടിയാൽ, അല്ലെങ്കിൽ അതിനപ്പുറം ടെക്നോളജി സ്വായത്ത മാക്കിയ ഒരു കൗതുകം നിറഞ്ഞ മനസ്സിന്റെ വെള്ളി വെളിച്ചമാണ്.
യുവ നടൻമാർക്കു പോലും എത്തിപിടിക്കാൻ സാധിക്കാത്ത ഉള്ളൊരുക്കത്തിന്റെ ഒറ്റപ്പേരാണ് മമ്മൂട്ടി. അതു നാട്ടിൻപുറത്തുകാരന്റെ വേഷമായാലും, നവീന കാഴ്ചകൾ ഉള്ള വേഷമായാലും തനിക്കു തന്റെ രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കുന്ന അഭിനയ അനുഭവം അദ്ദേഹം കാത്തു സൂക്ഷിച്ചു പോകുന്നു
പുതിയ പ്രവണതകൾ സസൂക്ഷ്മം വിലയിരുത്തി പ്രേക്ഷകരെ തന്നിലേക്ക് ആ വാഹിക്കുന്ന പ്രായത്തെ പിന്നിലാക്കുന്ന അച്ചടക്കം മാത്രം മതി മമ്മൂട്ടി വീണ്ടും ഉയർത്തെഴുന്നേൽക്കാൻ…. അങ്ങനെ വീണ്ടും ഒരു മമ്മൂട്ടി അടയാളം കൂടി




