തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് സമയം അവസാനിച്ചു. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം 5 മണി വരെയുള്ള പോളിങ് 77.25% ആണ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്.
സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് കേരളത്തില്‍ ഉറപ്പിക്കാം എന്നാണ് ഇപ്പോള്‍ മനസിലാവുന്ന സൂചന. വരിയിലുള്ളവര്‍ക്ക് ടോക്കണ്‍ കൊടുത്തുതുടങ്ങി.




