സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 6, 2025

Year : 2026

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സഹകരണം വർധിപ്പിക്കും

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. പ്രതിരോധം, ഔഷധനിര്‍മ്മാണം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ഖനനം എന്നീ മേഖലകളിലാണ് സഹകരണം വർധിപ്പിക്കുന്നത്. അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് എത്തിയതിന് ഒരു ദിവസത്തിന് ശേഷം, പ്രധാനമന്ത്രി മോദി അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. 2018 ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി അര്‍ജന്റീന സന്ദര്‍ശിച്ചിരുന്നുവെങ്കിലും, 57 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. […]
Read more

പാലാ റിംങ് റോഡ് രണ്ടാം ഘട്ടം നടപടികള്‍ അന്തിമ ഘട്ടത്തില്‍:ജോസ്.കെ.മാണി.എം.പി.

പാലാ: പാലാ -പൊന്‍കുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്‌കൂള്‍ ജംഗ്ഷന്‍ വഴി പൂഞ്ഞാര്‍ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിന്റെ രണ്ടാം ഘട്ട നിര്‍ മ്മാണത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്നു ജോസ് കെ മാണി എംപി അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റിങ് റോഡിന്റെ അവസാനഘട്ട നടപടിയില്‍പെട്ട ഫീല്‍ഡ് പ്രൊജക്റ്റ് അപ്പ്രൈസല്‍ കിഫ്ബിയില്‍ നിന്നുള്ള സീനിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറുടേയും ഡപ്യൂട്ടി പ്രൊജക്ട് […]
Read more

‘ദുരന്തർ’ ടീസറിൽ ഞെട്ടിച്ച് രൺവീർ സിംഗ്

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ഏറ്റവും പുതിയ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ധുരന്ദർ. ഇപ്പോൾ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ പുറത്തുവന്നു. രൺവീർ സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. രൺവീറിന്റെ ഒരു പക്കാ മാസ് എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, […]
Read more

എഫ് 35 കെട്ടിവലിച്ച് ഹാങ്ങറിലേക്ക് നീക്കി, അറ്റകുറ്റപ്പണി് വിജയിച്ചില്ലെങ്കില്‍ എയര്‍ലിഫ്റ്റിങ്

തിരുവനന്തപുരം: സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന എഫ് 35 യുദ്ധവിമാനം തകരാര്‍ പരിഹരിക്കുന്നതിന് ഹാങ്ങറിലേയ്ക്ക് മാറ്റി. അറ്റകുറ്റപ്പണിക്കായി ബ്രിട്ടണില്‍നിന്നുള്ള സംഘം എത്തിയതിനു പിന്നാലെയാണ് വിമാനം ഹാങ്ങറിലേക്ക് കെട്ടിവലിച്ച് നീക്കിയത്. സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ചിറകുകള്‍ ഇളക്കിമാറ്റി കാര്‍ഗോ വിമാനത്തില്‍ തിരികെ കൊണ്ടുപോകുമെന്നാണ് വിവരം. വിമാനത്തിന്റെ കേടുപാടുകള്‍ പരിശോധിക്കാനായി ബ്രിട്ടണില്‍ നിന്നുള്ള 17പേരടങ്ങുന്ന സംഘം ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്. അറ്റ്‌ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം തിരുവനന്തപുരത്ത് എത്തിയത്. 17 […]
Read more

പ്രേക്ഷകപ്രീതി നേടി ‘ധീരനി’ലെ ലവ് ബൈറ്റ്

രാജേഷ് മാധവന്‍, ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നിവരെ പ്രധാന കേന്ദ്ര കഥാപാത്രങ്ങളാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്ത ഏറ്റവു൦ പുതിയ ചിത്രമാണ് ധീരന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മുജീബ് മജീദ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രത്തിലെ വീഡിയോ ഗാനം വലിയ ആസ്വാദകപ്രീതി നേടി മുന്നേറുകയാണ്. ലവ് ബൈറ്റ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷര്‍ഫുവാണ്. ആന്‍ ആമി, ഗിച്ചു ജോയ് […]
Read more

പച്ചാളത്ത് പിടിച്ചത് 8.8 ഗ്രാം എംഡിഎംഎ

കൊച്ചി: എറണാകുളം പച്ചാളത്ത് 8.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അക്ഷയ് (28) എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം നോർത്ത് ഭാഗത്തെ മയക്കുമരുന്ന് വിതരണക്കാരുടെ മുഖ്യ കണ്ണികളിൽ ഒരാളാണ് പ്രതി. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വനിത സിവിൽ എക്സൈസ് ഓഫീസർ അമ്പിളി എം എ, സിവിൽ എക്സൈസ് ഓഫീസറുമാരായ ഫെബിൻ എൽദോസ്, ജിഷ്ണു മനോജ്, ജിബിനാസ് വി എം, അമൻദേവ് സി ജി എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. […]
Read more

കേരളത്തിലെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. രാവിലെ 9.45ന് ആരംഭിച്ച്‌ വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് […]
Read more

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ എക്‌സ് ആക്കൗണ്ടുകള്‍ക്ക് നിയന്ത്രണം

ദില്ലി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം. റോയിട്ടേഴ്‌സിന്റെ പ്രധാന അക്കൗണ്ടും, റോയിട്ടേഴ്സ് വേള്‍ഡ് എന്ന അക്കൗണ്ടും നിയമ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ തടഞ്ഞുവെന്നാണ് എക്‌സിന്റെ വിശദീകരണം. എന്നാല്‍ റോയിട്ടേഴ്‌സ് ഏഷ്യ എന്ന ഏഷ്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അക്കൗണ്ട് ഇപ്പോഴും ലഭ്യമാണ് താനും. ഏത് കേസിലാണ് നടപടിയെന്നോ, ആരാണ് പരാതിക്കാരെന്നോ ഇത് വരെ വ്യക്തതയില്ല. റോയിട്ടേഴ്‌സിനെതിരായ എക്‌സ് നടപടിയില്‍ പങ്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
Read more

സൂര്യയുടെ ‘കറുപ്പ്’; ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

സൂര്യ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നര്‍ ആയിരിക്കും എന്നായിരിക്കും പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീപാവലി ലക്ഷ്യമിട്ട് ഒരുക്കുന്ന കറുപ്പിന്റെ ടീസര്‍ സൂര്യയുടെ ജന്മദിനമായ ജൂലൈ 23ന് പുറത്തുവിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് […]
Read more

സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കാന്‍ സര്‍ക്കാര്‍

എന്‍സിസിഎഫ്, നാഫെഡ് എന്നിവ വഴി സബ്സിഡി നിരക്കില്‍ തക്കാളി നല്‍കാന്‍ സര്‍ക്കാര്‍. ഹിമാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്ന് അടുത്തിടെയുണ്ടായ വിലക്കയറ്റം പരിഹരിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി. വിളകള്‍ നശിക്കുകയും റോഡ് മാർഗം താറുമാറാവുകയും ചെയ്തതോടെ ദേശീയ തലസ്ഥാനത്തെ പ്രധാന മൊത്തക്കച്ചവട വിപണികളില്‍ തക്കാളിവരവ് കുറഞ്ഞു. എന്‍സിആറിലുടനീളമുള്ള ചില്ലറ വില്‍പ്പന വിപണികളില്‍ തക്കാളി വില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായാണ് ഇത്രയധികം വില വർദ്ധനവുണ്ടായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ജൂലൈ 4 ന് തക്കാളി വില […]
Read more

Recent News

Advertisement