സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 6, 2025

Year : 2026

കാളികാവിലെ നരഭോജിക്കടുവയെ അമരമ്പലത്തേക്ക് മാറ്റി

മലപ്പുറം: കാളികാവ് സുൽത്താന എസ്റ്റേറ്റിൽ കെണിയിൽ കുടുങ്ങിയ കടുവയെ മാറ്റി. അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേക്കാണ് കൊണ്ടുപോയത്. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് ഇന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്. അതേ സമയം 15 വയസോളം പ്രായമായ കടുവയാണെന്നും വേട്ടപല്ലുകൾ വരെ നഷ്ടമായിട്ടുണ്ടെന്നുമാണ് വിവരം. സൈലന്റ് വാലി ഡാറ്റാ ബേസിൽ പെട്ട കടുവയാണ് കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്. […]
Read more

കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും (ജൂലൈ 6), നാളെയും ( ജൂലൈ 7) ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നേവൽ ബേസ്, എംജി റോഡ്, ഹൈക്കോടതി ജംഗ്ഷൻ, ബോൾഗാട്ടി ഭാഗങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 08.00 മുതൽ 01.വരെ സാഷണൽ ഹൈവേ 544, കളമശ്ശേരി എസ് സി എം എസ് മുതൽ കളമശ്ശേരി എച്ച്.എം.ടി. സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജംഗ്ഷൻ, മെഡിക്കൽ കോളേജ് റോഡിൽ കളമശ്ശേരി ന്യൂവാൽസ് വരെയും നിയന്ത്രണം […]
Read more

ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീം

എഎഫ്സി വനിതാ ഏഷ്യൻ കപ്പിൽ യോഗ്യത നേടി ഇന്ത്യൻ വനിതാ ടീം. ഇന്നലെ തായ്‌ലൻഡിലെ ചിയാങ് മയി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ആതിഥേയരായ തായ്ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. 2026 ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് എഎഫ്സി ഏഷ്യൻ കപ്പ് നടക്കുന്നത്. ഇന്ത്യൻ വനിതാ ടീം ആദ്യമായി ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നു എന്ന ചരിത്രം കൂടിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 29ആം മിനിറ്റിൽ അങ്കിത ബസ്‌ഫോറിലൂടെ ഇന്ത്യ […]
Read more

ഓൺലൈൻ ഷെയർ ട്രേഡിങ്ങ്; യുവതിക്ക് പോയത് 13.6 ലക്ഷം

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങ് ഒരാൾകൂടി പിടിയിൽ. ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ മാവേലിക്കര സ്വദേശിനിയിൽ നിന്നും 13.60 ലക്ഷം രൂപ തട്ടിയ സംഘത്തിലെ നാലാമത്തെയാളെയും സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം തിരൂർ രണ്ടത്താണി സ്വദേശി ചെറുവാക്കത്ത് വീട്ടിൽ മുനീറാ(31)ണ് അറസ്റ്റിലായത്. പരാതിക്കാരി പണമയച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയാണിയാൾ. ഇയാൾക്കെതിരേ ആറു സംസ്ഥാനങ്ങളിൽ പരാതികളുണ്ട്. കേസിൽ പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരെയും മലപ്പുറം സ്വദേശിയെയും നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി വാട്സാപ്പ്, […]
Read more

ഖത്തറിൽ ടോയ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി

ദോഹ: ഖത്തർ ടൂറിസം ഒരുക്കുന്ന ടോയ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി.ടോയ് ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. കനത്ത ചൂടിൽ നിന്നുള്ള ആശ്വാസം എന്ന നിലയിൽ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ക​ളി​ക​ളു​മാ​യെത്തുന്ന വിസിറ്റ് ഖത്തറാണ് ടോയ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. പരിപാടികൾ ഇൻഡോർ പരിപാടികൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഫെസ്റ്റിവലിൽ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യുള്ള ലൈ​വ് ഷോ​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, […]
Read more

പുതിയ മോഡലുകളുമായി ഡോമിനാർ

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് ഓട്ടോ 2025 ഡൊമിനാർ 400 ഉം ഡൊമിനാർ 250 ഉം ഇന്ത്യയിൽ പുറത്തിറക്കി. ഈ ബൈക്കുകളിൽ നിരവധി പുതിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്. പുതിയ ഡൊമിനാർ 250 ന്‍റെ എക്സ്-ഷോറൂം വില 1.92 ലക്ഷം രൂപയാണ്. പുതിയ ഡൊമിനാർ 400 ന്‍റെ എക്സ്-ഷോറൂം വില 2.39 ലക്ഷമാണ്. രണ്ട് ബൈക്കുകൾക്കും ഇപ്പോൾ പുതിയ റൈഡിംഗ് മോഡുകൾ, പുതിയ ഡിജിറ്റൽ മീറ്റർ, ഫാക്ടറി ഘടിപ്പിച്ച ആക്‌സസറികൾ എന്നിവ ലഭിക്കും. ഈ ബൈക്കുകളുടെ […]
Read more

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: മഴ വില്ലനാകുമോ?

ബര്‍മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനം മഴ വില്ലനാകുമോ എന്ന ആശങ്കയിൽ ക്രിക്കറ്റ് ആരാധകർ. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് മുന്നില്‍ 536 റണ്‍സെന്ന ഹിമാലയന്‍ വിജയലക്ഷ്യമാണ് മുന്നിലുള്ളത്. ടെസ്റ്റിന്‍റെ നാലും അഞ്ചും ദിവസങ്ങളില്‍ മഴ പ്രവചനമുണ്ടായിരുന്നെങ്കിലും നാലാം ദിനം ഇന്ത്യയുടെ റണ്‍മഴക്കാണ് എഡ്ജ്‌ബാസ്റ്റൺ സാക്ഷ്യം വഹിച്ചത്. അവസാന ദിനത്തിലെ കാലാവസ്ഥ ഇന്ത്യയുടെ വിജയ സാധ്യതകളെ ബാധിക്കുമോ എന്നാണ് ആകാംക്ഷ.
Read more

ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്‍സ് എന്‍റർടെയ്ൻമെന്‍റ്സ്

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ വൈറൽ ഗായകൻ ഹനാൻ ഷായും. ‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഹനാൻ ഷാ പക്ഷേ പുതിയൊരു റോളിലാണ് ചിത്രത്തിൽ എത്തുന്നത്. ഹനാനെ ഇതാദ്യമായി സിനിമയിൽ അഭിനയിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന […]
Read more

അഴീക്കൽ ഹാർബറിനരികെ ഡോൾഫിന്‍റെ ജഡം അടിഞ്ഞു

കൊല്ലം: അഴീക്കൽ തീരത്ത് ഡോൾഫിന്‍റെ ജഡം അടിഞ്ഞു. ഇന്ന് രാവിലെ അഴീക്കൽ ഹാർബറിന് സമീപത്താണ് ജഡം അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം മറവുചെയ്യും. നേരത്തെ ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തീരദേശം വൃത്തിയാക്കുന്നതിനിടെയാണ് ഡോൾഫിന്‍റെ ജഡം […]
Read more

സൗദിക്കും റഷ്യക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട; ഇളവുവരുത്താൻ ധാരണ

സൗദി അറേബ്യക്കും റഷ്യക്കുമിടയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ വിസാനിയമത്തിൽ ഇളവുവരുത്തും. രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാകും ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർധിക്കുന്നുണ്ട്. വിസാനടപടിക്രമങ്ങളിൽ ഇളവുവരുത്തുന്നത് പരസ്പരം യാത്രകൾ എളുപ്പമാക്കാനും ടൂറിസം വിനിമയം വർധിപ്പിക്കുന്നതിനും […]
Read more

Recent News

Advertisement