സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 6, 2025

Year : 2026

എഫ് 35ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി: ബ്രിട്ടണില്‍ നിന്ന് വിദഗ്ധ സംഘം എത്തി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ 20 ദിവസമായി തുടരുന്ന അമേരിക്കന്‍ നിര്‍മ്മിത ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നുള്ള സംഘവുമായി ചരക്ക് വിമാനം എത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചരക്ക് വിമാനത്തില്‍ യുദ്ധവിമാനം കൊണ്ടുപോകും. എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് സാധിച്ചില്ലെങ്കില്‍ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകും. […]
Read more

ദൈവങ്ങളുടെ ചിത്രങ്ങൾക്ക് പിന്നിൽ 10 കിലോ കഞ്ചാവ് ഒളിപ്പിച്ച് പൂജ നടത്തിയ യുവാവ് അറസ്റ്റിൽ

ഹൈദ്രബാദ്: ദൈവങ്ങളുടെ ചിത്രങ്ങൾക്ക് പിന്നിൽ 10 കിലോ കഞ്ചാവ് ഒളിപ്പിച്ച് പൂജ നടത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ ധൂൽപേട്ടിൽനിന്നാണ് യുവാവിനെ പിടികൂടിയത്. ദൈവങ്ങളുടെ ഛായാചിത്രങ്ങൾക്ക് പിന്നിൽ 10 കിലോ കഞ്ചാവ് ഒളിപ്പിച്ചതിന് രോഹൻ സിംഗ് എന്ന പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഒഡീഷയിൽ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്നും ഗച്ചിബൗളി ഉൾപ്പെടെ നഗരത്തിലുടനീളം വിതരണം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ഇയാൾ കഞ്ചാവ് വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം വീട്ടിലെത്തി തിരഞ്ഞു. എന്നാൽ എവിടെയും കണ്ടെത്താനായില്ല. ഒടുവിൽ […]
Read more

ബഹിരാകാശം ക്യാമറയില്‍ പകര്‍ത്തി ശുഭാംശു ശുക്ല

ഐഎസ്എസ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല പകർത്തിയ ചിത്രങ്ങൾ പുറത്തു വിട്ട് ആക്സിയം സ്‌പേസ്. ശുഭാംശു ശുക്ലയും സഹപ്രവര്‍ത്തകരും നിലയത്തില്‍ നിന്ന് പകര്‍ത്തിയ പുറംകാഴ്‌ചകളാണ് ആക്സിയം സ്പേസ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം 4 ദൗത്യസംഘം ഭൂമിയില്‍ നിന്ന് തിരിച്ചത്. ആക്സിയം ദൗത്യ സംഘാംഗങ്ങളായ നാല് പേരടക്കം 11 സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ബഹിരാകാശ നിലയത്തില്‍ 10 ദിവസം പിന്നിട്ട ഇവര്‍ […]
Read more

പൊലീസ് വേഷത്തില്‍ സൈജു കുറുപ്പ്; ഫ്ലാസ്ക് ട്രെയിലര്‍ പുറത്ത്

സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രമാണ് ഫ്ലാസ്‍ക്. രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് രാഹുൽ റിജി നായരുമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. സൈജു കുറുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 18നാണ് ചിത്രത്തിന്റെ റിലീസ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ് “ഫ്ലാസ്ക്” നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിൽ […]
Read more

13കാരനെ കൊലപ്പെടുത്തിയ കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തമിഴ്നാട്: തമിഴ്നാട് കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാവണവാട്ടൈ ഗ്രാമത്തിലെ ശിവരാജിന്റെ മകൻ എട്ടം ക്ലാസ് വിദ്യാർഥിയായ രോഹിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രോഹിത്തിന്‍റെ ബന്ധുവായ 17കാരിയും രണ്ട് യുവാക്കളും അറസ്റ്റിലായിരുന്നു. പെൺകുട്ടിയും പ്രതികളിൽ ഒരാളും തമ്മിലുള്ള പ്രണയബന്ധം രോഹിത് അറിഞ്ഞതാണ് കൊലപാതകത്തിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. മാവണവാട്ടൈ ഗ്രാമത്തിലെ ശിവരാജിന്‍റെ മകൻ എട്ടാം ക്ലാസ് വിദ്യാർഥിയായ രോഹിത്തിനെ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് കളിക്കാനായി പുറത്ത് പോയ ശേഷം കാണാതാവുകയായിരുന്നു. […]
Read more

റജിസ്ട്രാറുടെ സസ്പെൻഷൻ കേരളാ സർവകലാശാല സിൻഡിക്കേറ്റ് റദ്ദാക്കി

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. റജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നൽകിയ സാഹചര്യത്തിൽ കാര്യങ്ങൾ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകാം. വിസി ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കും.
Read more

കാളികാവിലെ നരഭോജി കടുവയെ ഉടന്‍ കാട്ടിലേക്ക് വിടില്ല; വനം മന്ത്രി

മലപ്പുറം:കാളികാവിലെ നരഭോജി കടുവയെ ഉടന്‍ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിലേക്ക് മാറ്റും. മറ്റ് പരിശോധനകള്‍ നടത്തി വിദഗ്ദ്ധമായ ആലോചനകള്‍ക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കുറെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി സംസ്ഥാനം തയ്യാറാക്കിയ കരട് നിയമോപദേശത്തിനായി അയച്ചു. മറുപടി അഡ്വക്കേറ്റ് […]
Read more

17-ാമത് ബ്രിക്സ് ഉച്ചകോടി; യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി നയിക്കും

അബുദാബി: 17-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ പ്രതിനിധി സംഘത്തെ നയിക്കും. ജൂലൈ ആറ് മുതല്‍ എഴ് വരെ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഉച്ചകോടി. 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് യുഎഇ ഈ കൂട്ടായ്മയിൽ അംഗത്വം നേടിയത്. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് […]
Read more

വന്യജീവി -തെരുവുനായ ആക്രമണം: അടിയന്തര നിയമസഭാ സമ്മേളന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എം

സംസ്ഥാനത്തെ വന്യജീവി -തെരുവുനായ ആക്രമണ ഭീഷണിയുടെ സാഹചര്യത്തിൽ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മനുഷ്യ ജീവന് സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകളെ കൂട്ടിലാക്കണം, പക്ഷിപ്പനി വരുമ്പോള്‍ ഒരു പ്രദേശത്തെ പക്ഷികളെ കൊല്ലുന്നത് പോലെ തന്നെ തെരുവുനായ്ക്കളെയും കൊല്ലണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരള കോണ്‍ഗ്രസ് […]
Read more

ഈ പ്രായത്തിന് താഴെയുള്ളവർക്ക് ഒറ്റയ്ക്ക് യൂട്യൂബ് ലൈവ് സ്ട്രീം ചെയ്യാൻ കഴിയില്ല

കാലിഫോര്‍ണിയ: ലൈവ് സ്ട്രീമിംഗ് നയത്തിൽ വലിയ മാറ്റം വരുത്തി യൂട്യൂബ്. ഇനി മുതൽ 16 വയസ് തികഞ്ഞവർക്ക് മാത്രമേ ചാനലിൽ നിന്ന് ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കൂ. നേരത്തെ ഈ പ്രായപരിധി 13 വയസായിരുന്നു. അതായത്, ഇപ്പോൾ 13നും 15നും ഇടയിൽ പ്രായമുള്ള യൂട്യൂബേഴ്സിന് ലൈവ് സ്ട്രീം ചെയ്യുന്നതിന് മുതിർന്നവരുടെ സഹായം തേടേണ്ടിവരും. ജൂലൈ 22 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ. 16 വയസിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീം […]
Read more

Recent News

Advertisement