സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 6, 2025

Year : 2026

ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

ഏരൂർ‌: സ്ഥിര നിക്ഷേപ അക്കൗണ്ടിൽ തിരിമറി നടത്തി 7.21 ലക്ഷം രൂപ തട്ടിയെടുതത്തയാൾ പിടിയിൽ. ‌ ബാങ്കിലെ താൽക്കാലിക ജീവനക്കാരനായ കരവാളൂർ സ്വദേശി ലിബിൻ ടൈറ്റസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകൻ‍ ബാങ്ക് അക്കൗണ്ടിൽ ബന്ധിപ്പിച്ചിരുന്ന മൊബൈൽ ഫോൺ‍ നമ്പർ ഉൾപ്പെടെയുള്ള രേഖകളിൽ മാറ്റങ്ങൾ വരുത്തിയാണു തട്ടിപ്പു നടത്തിയത്. ബാങ്കിന്റെ മൊബൈൽ ആപ് വഴി പണം മറ്റു രണ്ടു പേരുടെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. ഇവർ പിന്നീട് ഈ പണം ലിബിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി പൊലീസ് കണ്ടെത്തി. പണം […]
Read more

ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം

രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പാകിസ്താന് കൈമാറിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് തെളിയിക്കുന്ന ടൂറിസം വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. ടൂറിസം വകുപ്പ് പണം നല്‍കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പ്. ടൂറിസത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് പട്ടികയില്‍പ്പെടുത്തി 41 പേരെ എത്തിച്ചതില്‍ ജ്യോതി […]
Read more

ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം നാളെ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

തൃശൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായി രാവിലെ 8 മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വിവാഹം, ചോറൂണ്‍ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ വിവാഹം മണ്ഡപങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രം ഇന്നര്‍ റിങ്ങ് റോഡുകളില്‍ അന്നേ ദിവസം രാവിലെ മുതല്‍ […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. ഒരു ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. 80 രൂപയാണ് പവന് ഇന്നലെ കൂടിയത്. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. […]
Read more

സെക്രട്ടേറിയറ്റിൽ ഫയലുകൾക്കിടയിൽ ചേര

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിൽ പ്രധാന കെട്ടിടത്തിനു സമീപത്തെ ഭക്ഷ്യ–പൊതുവിതരണ വകുപ്പ് ഓഫിസ് കാബിനിൽ ഫയലുകൾക്കിടയിൽ ചേരയെ കണ്ടെത്തി. ഓഫിസിലെ കാബിനു മുകളിലെ ഷെൽഫിൽ ഇടംപിടിച്ച ചേരയെ, കാബിൻ വൃത്തിയാക്കാനെത്തിയവരാണു കണ്ടത്. ഇതോടെ ജീവനക്കാരെല്ലാം പുറത്തേക്കോടി. ശനിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചതോടെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാർ എത്തി പരിശോധന നടത്തി. ഇതിനിടെ ചേര മേശയ്ക്കടിയിലെ കാബിനിൽ ഒളിച്ചു. തുടർന്ന് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ‘സർപ്പ’ വൊളന്റിയറായ നിഖിൽ സിങ്ങിനെ ജീവനക്കാർ വിവരം […]
Read more

ഡി. ഗുകേഷിന് തോൽവി; പ്ര​ഗ്നാനന്ദയോടും പരാജയം

​ഗ്രാൻഡ് ചെസ്സ് ടൂറിലെ ബ്ലിറ്റ്സ് വിഭാ​ഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ ഡി. ഗുകേഷിന് തിരിച്ചടി. ആദ്യദിനം തുടർച്ചയായ അഞ്ച് മത്സരങ്ങൾ ഡി. ​ഗുകേഷ് തോറ്റു. ഇന്ത്യൻ താരം ആർ. പ്ര​ഗ്നാനന്ദയോടും ​ഗുകേഷ് പരാജയപ്പെട്ടു. റാപ്പിഡ് വിഭാ​ഗത്തിൽ മികവു പുലർത്തിയെങ്കിലും ബ്ലിറ്റ്സിൽ അത് തുടരാൻ ​ഗുകേഷിനായില്ല. ആദ്യ ദിനം ഒറ്റ ജയം പോലും താരത്തിന് സ്വന്തമാക്കാനായില്ല. അതോടെ ബ്ലിറ്റ്സ് വിഭാ​ഗത്തിൽ ​ഗുകേഷ് പിന്തള്ളപ്പെട്ടു. അതേസമയം ഉജ്വല തിരിച്ചുവരവാണ് മുന്‍ ലോകചാമ്പ്യനും നിലവിലെ ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സന്‍ […]
Read more

പുതിയ ന്യൂന മർദ്ദം, സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു. അറബികടലിൽ ഗുജറാത്ത്‌ മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും നില നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം. ഇന്നും ഒൻപതാം തീയിതിയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള […]
Read more

ആമസോണിൽ വൺപ്ലസ് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കിഴിവുകൾ

ദില്ലി: 2025ലെ ആമസോൺ പ്രൈം ഡേയിൽ തങ്ങളുടെ മുഴുവൻ ഉൽപ്പന്ന നിരയിലും പരിമിതകാല ഡീലുകൾ പ്രഖ്യാപിച്ച് വൺപ്ലസ്. ജൂലൈ 10 മുതൽ ഓഫറുകൾ ലൈവായി തുടങ്ങും. വൺപ്ലസ് 13, 13എസ്, 13ആര്‍ എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ വൺപ്ലസ് 13 സീരീസിനും നോർഡ് സിഇ4 ലൈറ്റ്, ഓഡിയോ പ്രൊഡക്ടുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയ്ക്കും കിഴിവുകൾ ലഭിക്കും. ഈ ഓഫറുകൾ ആമസോൺ ഇന്ത്യയെ കൂടാതെ വൺപ്ലസ് വെബ്‍സൈറ്റ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് തുടങ്ങിയ […]
Read more

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകര്‍ന്ന് വീണു

കോഴിക്കോട്: നാദാപുരത്ത് ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്ന് വീണു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഏകദേശം അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയില്‍ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Read more

ടെക്സസിലെ മിന്നൽ പ്രളയം: മരണസംഖ്യ 43 ആയി ഉയർന്നു

വാഷിങ്ടൺ: ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 43 ആയി ഉയർന്നതായി റിപ്പോർട്ട്. മരിച്ചവരിൽ 28 മുതിർന്നവരും 15 കുട്ടികളും ഉൾപ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥിനികൾ ഉൾപ്പെടെ 27 പേരെ കാണാതായി. കാണാതായവ‍ർക്കായി തിരച്ചിൽ തുടരുകയാണ്. ഒരു മാസം പെയ്യേണ്ട മഴ, മൂന്ന് മണിക്കൂറിൽ പെയ്തിറങ്ങിയെന്നാണ് മിന്നൽ പ്രളയത്തിന് കാരണമെന്ന് യുഎസ് കാലാവസ്ഥ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതി, ഇന്റർനെറ്റ് തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് ടെക്സസ് അധികൃതർ പറഞ്ഞു.
Read more

Recent News

Advertisement