സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 29, 2025

Year : 2026

അബിഷന്‍ ജീവിന്ത് – അനശ്വര രാജന്‍ ചിത്രവുമായി സിയോണ്‍ ഫിലിംസും എംആര്‍പി എന്റര്‍ടെയ്ന്‍മെന്റും

സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദന്‍. എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശശികുമാര്‍, സിമ്രാന്‍, ആര്‍ജെ ബാലാജി, മണികണ്ഠന്‍, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ പ്രമുഖ ചലച്ചിത്ര, വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ഒരു […]
Read more

‘ഗ്രൂപ്പ് യോഗം നടന്നിട്ടില്ല’: ഷാഫി പറമ്പിൽ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് എത്തിയത് വളരെ അടുത്ത ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ആണെന്നാണ് ഷാഫി പറമ്പിൽ വിശദീകരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വേണ്ടി എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. എന്നാല്‍ യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെ കൈവിടേണ്ട എന്നാണ് പൊതുവായ ധാരണ. ഉമാ തോമസിന് എതിരെയും വിമർശനം ഉയർന്നു. എംഎല്‍എയെ […]
Read more

ജെറി അമൽ ദേവിന്റെ സംഗീതത്തിൽ; പൊന്നോണ ദുന്ദുഭി

മലയാളികളുടെ ഗൃഹാതുരതയെ തഴുകി ഉണർത്തുന്ന സംഗീത സംവിധായകൻ ജെറി അമൽ ദേവിന്റെ പുതിയ ഓണ ഗാനം ശ്രദ്ധേയമാകുന്നു. ‘പുന്നെല്ലിൻ കതിരു വിളഞ്ഞൊരു പൊന്നാര്യൻ പാടം’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. രജനീഷ് ആർ. ചന്ദ്രനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം സുദീപ് കുമാറാണ് ആലപിച്ചത്. ‘പൊന്നോണ ദുന്ദുഭി’ എന്ന ഗാനം യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ കാഴ്ചകളും ഓണക്കാഴ്ചകളും കോർത്തിണക്കിയാണ് ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് […]
Read more

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്തംബര്‍ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ മിക്ക പ്രവാസികള്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോ എടുക്കേണ്ടതായി വരും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഫോട്ടോകളാണ് ഇനി മുതല്‍ ആവശ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം. തലയും തോള്‍ഭാഗവും ഉള്‍പ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. […]
Read more

ഉറക്കം കുറവാണോ? പ്രശ്നമാണ്

ഇന്ന് വലിയൊരു ആരോഗ്യപ്രശ്നമായി തന്നെ മാറിയിരിക്കുകയാണ് ഉറക്കമില്ലായ്മ. ഉറക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, നമ്മുടെ വൈകാരിക നിയന്ത്രണത്തെയും ബാധിക്കാമെന്ന് ന്യൂറോ സര്‍ജനായ ഡോ. ബ്രയാന്‍ ഹോഫ്ലിംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. നമ്മുടെ തലച്ചോറിന്റെ അമിഗ്ഡാല എന്ന ഭാഗത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ ഭാഗത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ഉറക്കം കുറയുന്നതോടെ അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടുകയും സാധാരണമായി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഓവര്‍റിയാക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും ഡോ. […]
Read more

‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’; സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്

സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വാരിക്കൂട്ടിയ സ്വന്തം ഡയലോഗിന്റെ ഗാനം പാടി സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്. മാധവ് സുരേഷ് നായകനായ കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വിധേയമായിരുന്നു. ‘എന്തിനാടാ കൊന്നിട്ട്… നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന മാധവിന്റെ ഡയലോഗാണ് വലിയ രീതിയിൽ ട്രോളായത്. ഒടുവിൽ ഈ ഡയലോഗ് ഗാനമായും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. ഈ ഗാനം പാടി, അതിനൊപ്പം നൃത്തം ചെയ്യുന്ന മാധവ് സുരേഷിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് മാധവ് […]
Read more

ഒരു വീട്ടിൽ 947 വോട്ടർമാർ; വോട്ടർ പട്ടികയിൽ പുതിയ ക്രമക്കേട്, വീണ്ടും ആരോപണമുന്നയിച്ച് രാഹുൽ ഗാന്ധി

ബിഹാറിലെ ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിദാനിയിലെ വീട്ടുനമ്പര്‍ ആറില്‍ ഏകദേശം 947 വോട്ടര്‍മാരെ ചേര്‍ത്തതായി പാര്‍ട്ടി ആരോപിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു കോണ്‍ഗ്രസ് ഇക്കാര്യം ആരോപിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാജിക് കാണൂ. ഒരു ഗ്രാമത്തെ മുഴുവന്‍ ഒരു കെട്ടിടത്തിനുള്ളിലാക്കിയിരുന്നു എന്ന് രാഹുൽ ഗാന്ധി കുറിച്ചു. നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ടായിട്ടും ഗ്രാമത്തെ മുഴുവന്‍ ഒരു സാങ്കല്‍പിക വീടിന് കീഴിലാക്കിയെന്നാണ് സംഭവം […]
Read more

സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തു; 20 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതിന് യുവാവ് യുവതിയെ കഴുത്തറത്ത് കൊന്നു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് സംഭവം. ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് (20)കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. കച്ചിലെ എയര്‍പോര്‍ട്ട് റിങ്ങ് റോഡിലെ ശങ്കര്‍ കൊളേജ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തിനും […]
Read more

30 ഗ്രാം എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്ക് എത്തിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടു സഹോദരങ്ങൾ അടക്കം മൂന്നു പേർ പിടിയിൽ. ഇവർ താമസിക്കുന്ന വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വിൽപനയ്ക്കാണ് എംഡിഎംഎ എത്തിച്ചത്. അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് അംഗങ്ങളും പന്തീരങ്കാവ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. അരീക്കോട് നല്ലളം സ്വദേശികളായ അബ്ദു […]
Read more

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റോക്ക് യാർഡിൽ തീപ്പിടിത്തം

കോഴിക്കോട്: ഫറോക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റോക്ക് യാർഡിൽ തീപ്പിടിത്തം. നവീകരണ പ്രവർത്തനത്തിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്. ടാങ്കിന്റെ വെൽഡിങ് ജോലിക്കിടെ തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേർക്ക് പരിക്കേറ്റു. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ് എത്തി തീയണച്ചു.
Read more

Recent News

Advertisement