സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 29, 2025

Year : 2026

മോദിയുടെ സ്വീകാര്യത കുറയുന്നു; സര്‍ക്കാരിന്റെ ഇമേജിലും ഇടിവെന്ന് ഇന്ത്യ ടുഡെ സര്‍വെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് ഇന്ത്യ ടുഡേ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ മോദിയുടെ പ്രകടനം മികച്ചതാണെന്ന് 62 ശതമാനം പേർ അഭിപ്രായപ്പെട്ടിരുന്നു. ആറു മാസത്തിനുള്ളില്‍ നാല് ശതമാനത്തിന്റെ കുറവ്. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവ് ഉണ്ടായതായാണ് സര്‍വേ വിലയിരുത്തുന്നത്. ഇത്തവണ 52.4 ശതമാനം ആളുകളാണ് എന്‍ഡിഎയുടെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയത്. ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ ഇത് 62.1 […]
Read more

ഔഡിയുടെ പുതിയ ബൈബാക്ക് ഓഫർ; വാഹനങ്ങൾക്ക് 60% വരെ മൂല്യം ഉറപ്പ്

രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ഒരു പുതിയ അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ആരംഭിച്ച് ജർമ്മൻ വാഹന ബ്രാൻഡായ ഔഡി ഇന്ത്യ. ഈ പ്രോഗ്രാം ഉപഭോക്താക്കൾക്ക് അവരുടെ വാഹനത്തിന്റെ ഭാവി മൂല്യം ഉറപ്പുനൽകുന്നു. ഇത് ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ഉത്സവ സീസണിൽ ആഡംബര കാറുകൾക്കുള്ള ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഈ ഓഫർ ഓഡി A4, ഓഡി Q3, ഓഡി Q3 സ്പോർട്ബാക്ക്, ഓഡി A6, ഓഡി Q5, ഓഡി Q7 എന്നീ ആറ് മോഡലുകൾക്ക് ബാധകമാണ്. അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഔഡി […]
Read more

വീട്ടിൽ ഒറ്റപ്പെട്ട എട്ട് വയസ്സുകാരനെ സുരക്ഷിതനാക്കി തൃപ്പൂണിത്തുറ പൊലീസ്

തൃപ്പൂണിത്തുറ: എരൂരിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ എട്ടുവയസ്സുകാരനെ സുരക്ഷിതനാക്കി തൃപ്പൂണിത്തുറ പൊലീസ്. ആഗസ്റ്റ് 24-ന് രാത്രി വീട്ടിൽ തനിച്ചാക്കിപ്പോയ അച്ഛൻ തിരിച്ചെത്താത്തതിനെ തുടർന്ന് ജർമ്മനിയിൽ ജോലി ചെയ്യുന്ന അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. എരൂർ തൈക്കാട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുധീഷ് എസ്. കുമാർ എന്നയാളാണ് മകനെ വീട്ടിൽ തനിച്ചാക്കി പോയത്. അർദ്ധരാത്രി കഴിഞ്ഞിട്ടും അച്ഛൻ തിരിച്ചെത്തിയില്ലെന്ന് മകനിലൂടെ മനസ്സിലാക്കിയ അമ്മ, പോലീസിന്റെ അടിയന്തിര സഹായ ടോൾ ഫ്രീ നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ […]
Read more

കെഎസ്ആര്‍ടിസിയുടെ ഓണം സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍

ബംഗളൂരു: മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടികളുമായി കെഎസ്ആര്‍ടിസി. ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകള്‍ ഉള്‍പ്പെടെയാണ് ഓണക്കാലത്ത് സര്‍വീസ് നടത്തുക. ട്രെയിനില്‍ ടിക്കറ്റില്ല. സ്വകാര്യ ബസ് സര്‍വീസുകളുടെ ടിക്കറ്റ് കൊള്ള. ഉയര്‍ന്ന വിമാന നിരക്ക്. ഓണക്കാലത്ത് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികളെ അലട്ടുന്ന യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ബംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സര്‍വീസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. പുതുതായി കെഎസ്ആര്‍ടിസിയുടെ ഭാഗമായി മാറിയ […]
Read more

ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി; പ്രധാനമന്ത്രി ടോക്കിയോയിൽ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി മോദി 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയില്‍ എത്തി. […]
Read more

ലേഡീസ് ഒൺലി ദാണ്ഡിയ നൈറ്റ്; രാസലീല 2025 ന് കൊച്ചി നഗരം ഒരുങ്ങുന്നു

കൊച്ചി: കൊച്ചിയിലെ സ്ത്രീകൾക്ക് മാത്രമുള്ള ദാണ്ഡിയ നൈറ്റായ ‘രാസലീല 2025’ സെപ്റ്റംബർ 13ന് ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചി & മിലാൻ എന്നിവരാണ് പരിപാടി സംഘടി പ്പിക്കുന്നത്. നൃത്തം ,സംഗീതം, നർമ്മഭാഷണം , രുചിയൂറും വിഭവം എന്നിവയാൽ നിറഞ്ഞ മറക്കാനാവാത്ത ഒരു സായാഹ്നമാണ് സ്ത്രീകളെ കാത്തിരിക്കുന്നത്. ഒരു സാംസ്കാരിക ആഘോഷം എന്നതിലുപരി സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള സ്ത്രീകൾക്ക് ഒത്തു കൂടാനുള്ള സുരക്ഷിതമായ ഒരു വേദി എന്ന നിലക്കാണ് രാസലീല 2025 […]
Read more

സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ആസിഡ് കുടിപ്പിച്ച യുവതി മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് 23 വയസ്സുകാരി മരിച്ചു. കലഖേദ ഗ്രാമത്തില്‍ പര്‍വേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മര്‍ദനം. 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അവരുടെ വീട്ടുകാര്‍ പറയുന്നു. ഓഗസ്റ്റ് 11ന്, ഭര്‍തൃ വീട്ടുകാര്‍ യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് […]
Read more

സുപ്രീംകോടതിക്ക് പുതിയ 2 ജഡ്ജിമാ‍ർ; വിപുൽ പഞ്ചോലിയും അലോക് ആരാധെയും ഇന്ന് സ്ഥാനമേൽക്കും

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോലിയുമാണ് സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനമേൽക്കുക. രാവിലെ 10.30 നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊളീജിയം ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളിജീയത്തിലെ […]
Read more

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേർത്തല എക്സ്റേ ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

വള്ളംകളി ആവേശത്തിൽ പുന്നമടക്കായൽ; നാളെ 2 മണിക്ക് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ആലപ്പുഴ: നാളെ ആലപ്പുഴ പുന്നമടക്കായലില്‍ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കും. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കായലില്‍ ട്രാക്കുകൾ വേര്‍തിരിക്കുന്നതുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. സിംബാബ്‌വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ തുടങ്ങിയവര്‍ ഇത്തവണ പ്രഥാന […]
Read more

Recent News

Advertisement