സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 7, 2025

Year : 2026

‘ബിഗ് ബോസിൽ വിടാൻ കാരണം ഇതാണ്’; വെളിപ്പെടുത്തി രേണു സുധി

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി സ്വയം വാക്കൗട്ട് നടത്തിയത്. ഷോയിലെത്തിയ ആദ്യ ആഴ്ചയിലൊക്കെ നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ച രേണു ഇപ്പോഴിതാ ഷോയിൽ നിന്ന് പുറത്തുവന്ന ശേഷം ആദ്യമായി മീഡിയകളോട് പ്രതികരിച്ചിരിക്കുകയാണ്. തന്റെ മെെന്റ് ഓക്കെ അല്ലെന്നും ഇനി അവിടെ നിൽക്കാനാവില്ലെന്നുമാണ് രേണു പറഞ്ഞത്. ബിഗ് ബോസ് സീസൺ 7ൽ മിക്കവാറും അനീഷ് കപ്പ് കൊണ്ടുപോകുമെന്നും നല്ലൊരു ഗെയിമറാണ് അദ്ദേഹമെന്നും രേണു വ്യക്തമാക്കി. ‘ഞാൻ ഓക്കെ അല്ല. മെെൻഡ് […]
Read more

യു എസ് പ്രതിരോധ വകുപ്പ് ഇനി യുദ്ധ വകുപ്പ് എന്ന് അറിയപ്പെടും

വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്റെ ഭരണ പരിഷ്‌കാരത്തിന്റെ ലിസ്റ്റിൽ ഒരു മാറ്റം കൂടി കൊണ്ട് വന്നിരിക്കുന്നു. യു എസ്‌ ലെ നിലവിലെ പ്രതിരോധ വകുപ്പിന്റെ പേരായ ‘ യുദ്ധ വകുപ്പ് ‘ പുനഃസ്ഥാപിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നു. 1789 മുതൽ 1947 വരെ യു എസിൽ ഉണ്ടായിരുന്ന യുദ്ധ വകുപ്പാണ് പ്രതിരോധ വകുപ്പായി മാറിയത്. ഡീപേർട്മെന്റ് ഓഫ് ഡിഫെൻസ് എന്ന പേരിനോട് താല്പര്യമില്ലെന്നും അത്കൊണ്ടാണ് താൻ ഈ പേര് മട്ടൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കടന്നാക്രമണവും […]
Read more

KSRTC യില്‍ ജോലി നേടാം: 60,000 രൂപ ശമ്പളം; അവസാന തീയതി സെപ്റ്റംബർ 13

കേരള സര്‍ക്കാര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. കെഎസ്ആര്‍ടിസിയിലേക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തിക:എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ്.കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. പ്രായപരിധി:60 വയസ് വരെയാണ് പ്രായപരിധി. സെപ്റ്റംബര്‍ 1ന് 60 വയസ് കവിയരുത്. യോഗ്യത:🔹സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള യോഗ്യത മാത്രമേ […]
Read more

ബജറ്റ് വെറും 5 കോടി, നേടിയത് 121 കോടി; സു ഫ്രം സോ ഒടിടി യിലേക്ക്

കന്നഡയില്‍ നിന്നെത്തി വമ്പൻ വിജയമായി മാറിയ ചിത്രമാണ് സു ഫ്രം സോ. നവാഗതനായ ജെ പി തുമിനാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കോമ‍ഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മൗത്ത് പബ്ലിസിറ്റിയിലൂടെ കര്‍ണാടകത്തിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ച ഈ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റിലീസിന് ഒരുങ്ങുകയാണ് സു ഫ്രം […]
Read more

പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ നരേന്ദ്ര മോദി സന്ദർശിക്കും

ന്യൂഡൽഹി: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സന്ദർശിക്കും. പ്രളയബാധിതരോട് പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാകും കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുന്നതെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ പഞ്ചാബ് കണ്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂർ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുക. വൻകൃഷി നാശം സംഭവിച്ച സംസ്ഥാനത്തിന് കേന്ദ്ര സഹായമില്ലാതെ പിടിച്ചു നിൽക്കാനാകില്ല. നേരത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ […]
Read more

യുക്രെയ്ൻ മന്ത്രിസഭാ മന്ദിരത്തിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ 2 മരണം; റഷ്യൻ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ച് യുക്രെയ്നും

കീവ് : യുക്രെയ്‌ൻ്റെ തലസ്‌ഥാനമായ കീവിൽ റഷ്യയുടെ വൻ ആക്രമണം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രെയ്നിലെ പ്രധാന ഭരണകേന്ദ്രങ്ങളിൽ ഒന്നായ മന്ത്രിസഭാ മന്ദിരവും ആക്രമിക്കപ്പെട്ടു. മിസൈൽ ആക്രമണത്തിന് പിന്നാലെ മന്ത്രിസഭാ മന്ദിരത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു വയസുള്ള കുട്ടി മരിക്കുകയും ആക്രമണത്തിൽ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ എത്തി കെട്ടിടാവശിഷ്‌ടങ്ങളിൽ നിന്ന് മൃതദേഹം പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കീവിൽ നടക്കുന്ന രണ്ടാമത്തെ വലിയ മിസൈൽ ആക്രമണമാണിത്. മുൻപ് […]
Read more

ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം

ജെറുസലേം: ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതിൻ്റെ ഭാഗമായാണ് മുന്നറിയിപ്പ്. വടക്കൻ ഭാഗത്തുള്ളവർ തെക്കോട്ടുപോയി ഖാൻ യൂനിസിലേക്കു മാറണമെന്നാണ് നിർദേശം. ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ഇവർക്ക് ലഭ്യമാക്കുമെന്ന് ഇസ്രയേൽ സൈനിക വക്‌താവ് അറിയിച്ചു. ഗാസ സിറ്റിയിൽ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ചാണ് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം
Read more

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ചൊവ്വാഴ്ച മുതൽ കാലവർഷം ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുർബലമായിരിക്കുന്ന കാലവർഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 – 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ […]
Read more

അയ്യപ്പ സംഗമത്തിൽ എൻ.എസ്.എസ് പങ്കെടുക്കും

കോട്ടയം: ആഗോള അയ്യപ്പസംഗമത്തിൽ എൻ.എസ്.എസ് പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് പെരുന്നഎൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയാണ് ജന.സെക്രട്ടറി സുകുമാരൻനായരെ ക്ഷണിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നും പ്രതിനിധിയെ അയക്കാമെന്നും സുകുമാരൻ നായർ അറിയിച്ചു. കൂടിക്കാഴ്ചയെ കുറിച്ച് പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.
Read more

ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പിളരുന്ന സാഹചര്യം ഒഴിവാകുന്നത് ലക്ഷ്യമിട്ടാണ് രാജിയെന്നാണ് സൂചന. അടുത്ത പ്രധാനമന്ത്രി ചുമതലയേൽക്കും വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഷിഗെരു ഇഷിബ ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. 248 അംഗ സഭയിൽ 141 സീറ്റുകൾ ഉണ്ടായിരുന്നത് […]
Read more

Recent News

Advertisement