സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 10, 2025

Year : 2026

കള്ള് ഷാപ്പിൽ കത്തിക്കുത്ത്; സംഭവം ആലുവ കുന്നത്തേരിയിൽ

കൊച്ചി: ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ചൂർണിക്കര സ്വദേശി മഹേഷിനെ, കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 81,000 കടന്നു

തിരുവനന്തപുരം: വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 81,040 രൂപയാണ്. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 10,130 രൂപയാണ്. പണിക്കൂലി, ജിഎസ്‌ടി എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷമോ അതിലധികമോ രൂപ ചെലവാക്കേണ്ട സാഹചര്യമാണ്. പലരും ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്തുന്നതാണ് സ്വർണവില കുതിച്ചുയരാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ ഈ സാഹചര്യം തുടരാനാണ് സാദ്ധ്യത. ദീപാവലി വരുന്ന […]
Read more

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മിറാഷ്; ഏറ്റവും പുതിയ ഗാനം പുറത്ത്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിലെ പുതിയ ​ഗാനം ശ്രദ്ധനേടുന്നു. ഇളവേനൽ പൂവേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. വിഷ്ണു ശ്യാം സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ചിത്രം സെപ്റ്റംബർ 19ന് തിയറ്ററുകളിൽ എത്തും. പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറയ്ക്കുന്ന ഒരു പസിൽ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ജീത്തു ജോസഫ് ഇത്തവണ. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും […]
Read more

ബസില്‍ യുവതിയുടെ നേരെ ആക്രമം: ചോദ്യംചെയ്ത കണ്ടക്ടറോടും അക്രമം മധ്യവയസ്‌കന്‍ അറസ്റ്റില്‍

തൃശ്ശൂര്‍ : കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യംചെയ്ത കണ്ടക്ടറെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെന്മണിക്കര ചിറ്റിശ്ശേരി സ്വദേശി കുറുപ്പുവളപ്പില്‍ കൃഷ്ണന്‍കുട്ടി(56)യെ അറസ്റ്റു ചെയ്തു.ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. ആലുവയില്‍നിന്ന് ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ബസ് ചാലക്കുടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപമെത്തിയപ്പോള്‍ പ്രതി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ചുവലിച്ചും മറ്റും ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതി പരാതിപ്പെട്ടു. തുടര്‍ന്ന് ബസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് […]
Read more

3398 കുടുംബങ്ങള്‍ ദാരിദ്ര്യമുക്തം; അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്ന നേട്ടത്തിലേക്ക് ചുവടുവച്ച് ആലപ്പുഴ

ആലപ്പുഴ: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവേ അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നനേട്ടത്തിലേക്ക് ചുവടുവച്ച് ആലപ്പുഴ. ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 95 ശതമാനത്തോളം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു. അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി അതിദാരിദ്ര്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. അന്തിമപട്ടിക പ്രകാരം അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയ 3,613 കുടുംബങ്ങളില്‍ 3398 കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കിയിട്ടുണ്ട്. അതിദാരിദ്ര്യ പട്ടികയില്‍ ജില്ലയില്‍ വീട് മാത്രം ആവശ്യമുള്ള 276 കുടുംബങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ 219 പേരുടെയും വീട് […]
Read more

‘സർക്കാരിന് കള്ളിനേക്കാൾ താൽപര്യം വിദേശമദ്യത്തോട്’; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം. സർക്കാരിന്റെ മദ്യനയത്തിനും പൊലീസ് നയത്തിനുമെതിരെയാണ് കടുത്ത വിമർശനം. സർക്കാരിന് കള്ളിനേക്കാൾ താൽപര്യം വിദേശമദ്യത്തിലാണെന്ന് സിപിഐ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സർക്കാറിന്റെ മുൻഗണന നയത്തിലും പാളിച്ചയുണ്ടായി. ഇടതുമുന്നണിയുടെ അണികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുന്ന സ്ഥിതിയുണ്ട്. ഇത് പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ തിരിച്ചടി ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിയുണ്ടാക്കിയ നേട്ടം കുറച്ചു കാണരുതെന്നും സിപിഐ പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നു. പൂരം കലക്കലിലും എംആർ അജിത് കുമാർ വിഷയം […]
Read more

നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യ വെന്തുമരിച്ചു

കഠ്മണ്ഡു∙ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ വീട്ടിൽ‌ വെന്തുമരിച്ചു. ധനകാര്യമന്ത്രി ബിഷ്ണു പൗഡേലിനെ ജനക്കൂട്ടം തെരുവിൽ ആക്രമിച്ചു. നേപ്പാളി കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെർ ബഹാദുർ ദുബെയുടെ വീടാക്രമിച്ച പ്രക്ഷോഭകാരികൾ അദ്ദേഹത്തിന്റെ ഭാര്യയും വിദേശകാര്യമന്ത്രിയുമായ അർസു റാണയെ കയ്യേറ്റം ചെയ്യുന്ന വിഡിയോ പുറത്തുവന്നു. രക്തം ഒലിക്കുന്ന മുഖവുമായി ദുബെ നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്കൂളും തീയിട്ടു. സമൂഹമാധ്യമ നിരോധനത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം […]
Read more

കവിൽ നായകനാകുന്ന കിസ്സ് ട്രെയിലർ പുറത്ത്

കവിൻ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് കിസ്സ്. സംവിധാനം സതീഷ് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കവിന്റെ കിസ്സിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. തമിഴകത്തിന്റെ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും […]
Read more

‘ ലോക’ 200 കോടി ക്ലബില്‍; ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നു

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കിയത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്‍, […]
Read more

സിപി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി. 452 വോട്ടുകളാണ് സിപി രാധാകൃഷ്ണന്‍ നേടിയത്. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സുദര്‍ശന്‍ റെഡ്ഢിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. 752 സാധുവായ വോട്ടുകള്‍. 767 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത്. 427 വോട്ടുകള്‍ നേടുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചു. 19 പേര്‍ NDA സ്ഥാനാര്‍ഥിക്കു അനുകൂലമായി വോട്ട് ചെയ്തു.
Read more

Recent News

Advertisement