സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 24, 2025

Year : 2026

ബിഹാർ മോഡൽ യാത്ര കേരളത്തിൽ UDF ന് ഭരണം നൽകുമോ?

വോട്ട്‌കൊള്ളയ്‌ക്കെതിരെ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ബീഹാറിൽ 14 ദിവസം നടന്ന യാത്ര ഇന്ത്യ മുന്നണിയുടെയും കോൺഗ്രസിന്റെയും പ്രതാപം വീണ്ടെടുക്കുന്ന ഒന്നായിരുന്നു. ബിഹാറിലെ 13 ന​ഗരങ്ങളിലൂടെ 1300 കിലോമീറ്ററാണ് വോട്ടർ അധികാർ യാത്ര നടന്നത്. ആ യാത്രയുടെ വിജയത്തിൽ നിന്ന് ആവേശഭരിതരായ കോൺഗ്രസ് പാർട്ടി , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ 2020 ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബീഹാറിലെ യാത്രയുടെ വിജയം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലും അത്തരമൊരു യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വരാനിരിക്കുന്ന […]
Read more

കോൺഗ്രസ് മുന്‍ നേതാവ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജം

കൊച്ചി: ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വി. എസ്. ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുൻ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആലുവ സ്വദേശിനിയായ നടി വി. എസ്. ചന്ദ്രശേഖരൻ ഉൾപ്പെടെ ഏഴ് പേരെതിരെ പരാതി നൽകിയിരുന്നത്.
Read more

അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ പരാതി

ന്യൂഡൽഹി: ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർത്ഥിനികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാരോപിച്ച് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഗുരുതരമായ പരാതി ഉയർന്നു. പ്രധാനമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിനികളാണ് പരാതിയുമായി മുന്നോട്ടുവന്നത്. വിദ്യാർത്ഥികളോട് അപമാനകരമായ ഭാഷയിൽ സംസാരിക്കുകയും ശാരീരിക ബന്ധത്തിലേക്ക് പ്രേരിപ്പിക്കാനായി സമ്മർദം ചെലുത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനുശേഷം സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വാമിയെ പുറത്താക്കാൻ മാനേജ്മെന്റ് നിർണ്ണയിചിരിക്കുകയാണ്. മൂല്യധിഷ്ഠിതമായ പഠനത്തിന് വേണ്ടി SSIIM-ൽ സ്കോളർഷിപ്പ് ലഭിച്ച നിരവധി പെൺകുട്ടികൾ, അധ്യാപകരും ജീവനക്കാരും മൊഴി നൽകുകയും […]
Read more

പച്ചകുത്തി; സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട 17-കാരന്‍ ജീവനൊടുക്കി

ചെന്നൈ: കൈയില്‍ പച്ചകുത്തിയതിനാല്‍ സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട നിരാശയില്‍ 17-കാരന്‍ ജീവനൊടുക്കി. മധുര തത്തനേരി സ്വദേശി ബാലമുരുകന്റെ മകന്‍ യോഗാ സുധീഷാണ് മരിച്ചത്. മധുരയിലെ സ്വകാര്യകോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് മരിച്ച യോഗാ സുധീഷ്. കുട്ടിക്കാലം മുതല്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന യോഗാ സുധീഷ് ശാരീരികക്ഷമതാ പരീക്ഷയില്‍ വിജയമുറപ്പിക്കാനായി പരിശീലനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അടുത്തിടെ ഈറോഡില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ കൈയില്‍ പച്ചകുത്തിയതുകാരണം അവസരം നിഷേധിക്കപ്പെട്ടു. അതിനുശേഷം മാനസികവിഷമത്തിലായിരുന്ന യോഗാ സുധീഷ് കഴിഞ്ഞ ദിവസം […]
Read more

യുവന്‍ ശങ്കര്‍ രാജയുടെ ആലാപനത്തിൽ കഷ്ടം വന്താ; ‘പറന്ത് പോ’ വീഡിയോ സോംഗ് പുറത്ത്

തമിഴ് സംവിധായകന്‍ റാം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാമിന്‍റെ മുന്‍ ചിത്രങ്ങളൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. അവയിലെ പാട്ടുകള്‍ വലിയ ഹിറ്റുകളും ആയിരുന്നു. പറന്ത് പോയിലെ ഗാനങ്ങളും ശ്രദ്ധേയമാണ്. സന്തോഷ് ദയാനിധിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. […]
Read more

വിവാദങ്ങൾക്ക് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പുതിയ സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബി. എസ്. സുനിൽകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി. പുതിയ സൂപ്രണ്ടായി ഡോ. സി. ജി. ജയചന്ദ്രനെ നിയമിച്ചു. സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡോ. സുനിൽകുമാർ നേരത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകിയിരുന്നു. ഗവേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് വിടുതൽ ആവശ്യപ്പെട്ടത്. ഉത്തരവിൽ ഇതേ കാരണമാണ് സ്ഥാനമാറ്റത്തിന് അടിസ്ഥാനം പറഞ്ഞിരിക്കുന്നത്. സൂപ്രണ്ട് ചുമതലകൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തടസ്സം സൃഷ്ടിക്കുന്നുവെന്നായിരുന്നു ഡോ. സുനിൽകുമാറിന്റെ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 84,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് ഒരു പവന് 84,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി. 84,840 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്. സ്വർണത്തിൻ്റെ എക്കാലത്തേയും വലിയ വിലയാണിത്. രണ്ട് തവണയായി 1,920 രൂപയാണ് ഇന്നലെ ഉയർന്നത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 ആയിരുന്നെങ്കില്‍ വൈകുന്നേരം ആയിരം രൂപ വർധിക്കുകയായിരുന്നു. പവന് 77,640 എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. […]
Read more

അപകടപരമ്പരയുയർത്തി സംസ്ഥാനം; വിവിധ ജില്ലകളിലായി ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി. വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബസ്സിലുണ്ടായ 15 കുട്ടികൾക്ക് നിസാര പരുക്കേറ്റു. പരിക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. ഒമ്പത് യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പോരുവന്താം അമലഗിരിക്ക് […]
Read more

ബിജെപി കൗൺസിലർ അനിൽകുമാർ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിലെ ഡയറക്ടർ ബോർഡിന്റെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണം കൻറോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്തിട്ടുണ്ട്. ഏകദേശം 15 വർഷം അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘം ആറുകോടിയിലധികം സാമ്പത്തിക പ്രതിസന്ധിയിലാണ്. നിയമവിരുദ്ധമായ വായ്പ വിതരണം, ശമ്പള ക്രമക്കേടുകൾ, നിയമന ക്രമക്കേടുകൾ തുടങ്ങിയവ മൂലം […]
Read more

നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലാണ് സംഭവം. 19 കാരനായ അനുരാഗ് ബോര്‍കര്‍ എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഒബിസി കാറ്റഗറിയില്‍ ഓള്‍ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ എംബിബിഎസ് കോഴ്സ് ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വിദ്യാര്‍ത്ഥിയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കല്‍ ജീവിതം […]
Read more

Recent News

Advertisement