സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 30, 2025

Year : 2026

ടിവികെ പ്രവർത്തകരെ തൊടരുത്, സംഭവത്തിൽ ഗൂഢാലോചന ഉണ്ട്; സത്യം പുറത്തുവരും: വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. വളരെ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു.കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. തന്നോടുള്ള സ്‌നേഹംകൊണ്ടാണ് ആളുകൾ തന്നെ കാണാൻ എത്തിയതെന്നും ആ സ്നേഹത്തിനു നന്ദി ഉണ്ടെന്നും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാനമെന്നും വിജയ് പറഞ്ഞു. രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി […]
Read more

സൗദിയിൽ വിദേശികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള അനുമതി

റിയാദ്: വിദേശ സന്ദർശകർക്ക് സൗദിയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സൗദി സെൻട്രൽ ബാങ്ക് (സാമ) വിശദീകരിച്ചതുപ്രകാരം, ആഭ്യന്തര മന്ത്രാലയം നൽകുന്ന ‘സന്ദർശക ഐഡി’ ഉപയോഗിച്ച് ഇനി ബാങ്കുകളിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ നീക്കം സൗദിയിലെ ബാങ്കിങ് നിയമങ്ങളിലെ പുതുക്കലിന്റെ ഭാഗമാണ്. ‘വിസിറ്റർ ഐഡി’ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പരിഗണിച്ചിരിക്കുന്നതിൽ കൂടാതെ, അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പരിശോധിക്കാനും സാധിക്കും. സൗദി സെൻട്രൽ ബാങ്ക് പറഞ്ഞത് പോലെ, പുതിയ സംവിധാനത്തിന്‍റെ ലക്ഷ്യം ബാങ്കുകൾക്ക് പുതിയ […]
Read more

ലഹരി കുത്തിവെച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഹെറോയിന്‍ കുത്തിവെച്ച് യുവാവ് മരിച്ചു. ഇതര സംസ്ഥാനക്കാരനായ യുവാവിനാണ് മരണം സംഭവിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാൾ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അസം സ്വദേശിയായ വസിം എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. വസിമാണ് യുവാവിന് ലഹരി കുത്തിവെച്ചത് പോലീസ് ഇതിനെ മനപ്പൂർവമല്ലാത്ത നരഹത്യാ ശ്രമം എന്ന നിലയിൽ കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ, യുവാവ് കുഴഞ്ഞു വീണതിനു ശേഷം വസിം ഓടിവിടുന്നത് വ്യക്തമാവുന്നു.
Read more

സംസ്ഥാനത്തെ ബിവറേജുകൾ ഇന്ന് നേരത്തെ അടയ്ക്കും; ഇനി തുറക്കുക ഒക്ടോബര്‍ 3ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ആയതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. ഒക്ടോബർ-2ന് ബിവറേജസ് കോര്‍പ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും. ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും. ഒക്ടോബർ […]
Read more

വൈദ്യുതി സർചാർജ്; ഒക്ടോബറിലും യൂണിറ്റിന് 10 പൈസ

തിരുവനന്തപുരം: ഒക്ടോബറിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഉണ്ടാകും. രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. സർചാർജ് ചുമത്തുന്നത് ഓഗസ്റ്റിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയതിനെക്കാൾ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സർചാർജ്.
Read more

പാകിസ്താനില്‍ സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ക്വറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാകിസ്താന്‍ അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് (FC) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആളുകളില്‍ പരിഭ്രാന്തിയും ഭയവും പരത്തി. സ്‌ഫോടനത്തിന്റെ […]
Read more

ശിരീഷ് ചന്ദ്ര മുർമു ആർബിഐ ഡപ്യൂട്ടി ഗവർണർ

ന്യൂഡൽഹി: ശിരീഷ് ചന്ദ്ര മുർമു പുതിയ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ. നിലവിൽ ആർബി ഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരിലൊരാളാണ് അദ്ദേഹം. 5 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡപ്യൂട്ടി ഗവർണർ എം.രാജേശ്വർ റാവു ഒക്ടോബർ 8ന് സ്ഥാനമൊഴിയാനിരിക്കെയാണ് പകരം നിയമനം. ഒക്ടോബർ 9ന് മുർമു ചുമതലയേൽക്കും. ടി.രബിശങ്കർ, ജെ.സ്വാമിനാഥൻ, പൂനം ഗുപ്ത തുടങ്ങിയവരാണ് റിസർവ് ബാങ്കിലെ മറ്റ് ഡപ്യൂട്ടി ഗവർണർമാർ.
Read more

സ്വകാര്യ ബസിൽ 13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച 49കാരൻ അറസ്റ്റിൽ

മലപ്പുറം: സ്വകാര്യ ബസിൽ യാത്ര ചെയ്ത 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ അലി അസ്‌കർ പുത്തലൻ എന്നയാളെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. 20-ാം തീയതി വൈകിട്ട് കിഴിശ്ശേരിയിൽ നിന്ന് ബസിൽ കയറിയ കുട്ടിയെ പ്രതി അടുത്തിരുത്തി ഉപദ്രവിച്ചിരുന്നു. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ വിവരം നൽകി. ഇതിനെ തുടർന്ന് കൊണ്ടോട്ടി പോലീസ് കേസെടുത്തു. ബസിൽ സിസിടിവി ഇല്ലാത്തതും കുട്ടി പ്രതിയെ തിരിച്ചറിയാനാവാതായതും […]
Read more

ചേവായൂരിലെ മോഷണ പരമ്പര; സാമ്പത്തിക ബാധ്യതയെത്തുടർന്നെന്ന് പ്രതി

കോഴിക്കോട് :ചേവായൂരിൽ മോഷണ പരമ്പര നടത്തിയ അഖിലിന്റെ വീട്ടിൽ നിന്നും തൊണ്ടി മുതൽ കണ്ടെത്തി. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 38 പവൻ സ്വർണം, മൂന്ന് ലക്ഷം രൂപ, ഡിജിറ്റൽ ക്യാമറ, ആപ്പിൾ ഹെഡ്സെറ്റ്, ലാപ്‌ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി. കക്കോടി, എലത്തൂർ പ്രദേശങ്ങളിൽ ആളില്ലാത്ത വീടുകളിലായിരുന്നു അഖിലിന്റെ മോഷണങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നും 25 പവൻ സ്വർണം കവർന്നത്. മോഷ്ടിച്ച തുക ഉപയോഗിച്ച് ലാപ്‌ടോപ് വാങ്ങിയതായി അഖിൽ […]
Read more

ലഡാക്ക് പൊലീസ് വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്

ന്യൂഡൽഹി: ലഡാക്കിലെ സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്. . “സംഘർഷസമയത്ത് പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമണത്തിന് ഇരയായേനേ, എന്ന് ഗവർണർ കവീന്ദ്ര ഗുപ്ത പ്രതികരിച്ചു സംസ്ഥാനപദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് വെടിവെപ്പ് ഉണ്ടായത്. നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ സുരക്ഷാസേനയുടെ ആയുധങ്ങൾ പിടിച്ചെടുക്കാനും ആക്രമണം വ്യാപിപ്പിക്കാനും ശ്രമങ്ങളുണ്ടായിരുന്നുവെന്ന് ലഫ്. അതേസമയം, സംഘടനകൾ വീണ്ടും ചർച്ചയുടെ പാതയിൽ എത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. “ലഡാക്കിന്റെ ക്ഷേമത്തിനും […]
Read more

Recent News

Advertisement