സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 6, 2025

Year : 2026

നാടുകാണി ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വനപാലകര്‍

മലപ്പുറം: നാടുകാണി ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കാട്ടാന മുന്നറിയിപ്പുമായി വനപാലകര്‍. ചുരം തുടങ്ങുന്ന കെ.എന്‍.ജി റോഡരികിലെ ആനമറി വനം ചെക്ക്‌പോസ്റ്റിലെ ജീവനക്കാരാണ് യാത്രക്കാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാവും പകലുമില്ലാതെ കാട്ടാനകള്‍ ചുരം പാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. കൗതുകക്കാഴ്ച കാമറയിലും ഫോണിലും പകര്‍ത്തുന്നവര്‍ക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ദിവസേന ദീര്‍ഘദൂര ബസുകളും ചരക്കുലോറികളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ കാട്ടാനക്കൂട്ടത്തെ കാണുമ്പോള്‍ സഞ്ചാരികള്‍ കൗതുകത്തോടെ വാഹനത്തില്‍ നിന്നിറങ്ങി ആനകളുടെ അരികിലെത്തി ദൃശ്യം പകര്‍ത്താന്‍ […]
Read more

മലയാളി യുവതിക്കുനേരെ ബെംഗളൂരുവിൽ അതിക്രമം

ബെംഗളൂരു: കോറമംഗലയിൽ ഒരു മലയാളി യുവതിക്ക് നേരെ യൂബർ ഓട്ടോ ഡ്രൈവർ അതിക്രമം. യുവതി ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് എത്താൻ ശ്രമിച്ചപ്പോൾ, ഓട്ടോ ഡ്രൈവർ അവളെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരാതിയിൽ പറഞ്ഞതനുസരിച്ച്, “തെരുവുനായ ശല്യം ഉണ്ടെന്നും, ബുക്ക് ചെയ്ത ലൊക്കേഷനിൽ തന്നെ എത്തിക്കണം” എന്ന് അവൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ, ഓട്ടോ ഡ്രൈവർ യുവതിയെ കയറ്റി ഓട്ടോയിൽ തിരികെ പോകാനും ശ്രമിച്ചു. മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ആരോട് പരാതിപറഞ്ഞാലും പ്രശ്നമില്ലെന്ന് മറുപടി നൽകിയെന്നും […]
Read more

2025 വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേർക്ക്; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം

ന്യൂഡൽഹി: 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേർ അര്‍ഹരായി. മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് […]
Read more

മുഖം മിനുക്കി സുഭാഷ് പാർക്ക്

കൊച്ചി: കൊച്ചിയിലെ സുഭാഷ് പാർക്ക് പുതിയ രൂപത്തിൽ സജ്ജീകരിച്ച് പൊതുഇടങ്ങളുടെ നവീകരണം പൂർത്തിയാക്കി. ആധുനിക ടോയ്ലറ്റ് ബ്ലോക്ക്, ഇന്ററാക്റ്റീവ് പ്ലേ ഏരിയ, ഓപ്പൺ ജിം എന്നിവ ഉൾപ്പെടെയുള്ള നവീകരണങ്ങൾ പങ്കാളിത്തത്തോടെ നടപ്പിലാക്കിയതായി ടൂറിസം വകുപ്പ് അറിയിച്ചു. പാർക്കിലെ നവീകരണത്തിന്റെ പ്രധാന ലക്ഷ്യം ഭിന്നശേഷി സൗഹൃദം പാലിക്കുക എന്നതാണ്. ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സംവിധാനം, ഫീഡിംഗ് റൂം, റീഡിംഗ് റൂം, മിനി കഫേടീരിയ എന്നിവ ഉൾപ്പെടുന്ന ടോയ്ലറ്റ് കോംപ്ലക്‌സ് കേരളത്തിലെ മറ്റുപാർക്കുകൾക്കുള്ള മാതൃകയായി നിലകൊള്ളുന്നു. ഇതിന് പുറമേ, മലിനജലം […]
Read more

ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെ കോർന്യു രാജിവച്ചു; രാജി സ്വീകരിച്ച് പ്രസിഡന്റ്

പാരിസ്: സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർന്യു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിർത്തിയ കോർന്യുവിന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ അസംബ്ലിയിലെ പല പാർട്ടികളും മന്ത്രിസഭയ്ക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. മന്ത്രിസഭാ […]
Read more

ഡോ.ശ്രീകുമാറിനെതിരായ ലൈംഗീകാരോപണ കേസ്; രഹസ്യ മൊഴി രേഖപ്പെടുത്തും

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസിസിന്റെ (KSIE) എം.ഡി.യായ ഡോ. ബി. ശ്രീകുമാറിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നു. തിരുവനന്തപുരം സിജെഎം കോടതിയിൽ, പരാതി നൽകിയ ഉദ്യോഗസ്ഥയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി മ്യൂസിയം പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഓഫീസിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് ആരോപിച്ചാണ് കേസ്. ശ്രീകുമാർ ലൈംഗികചുവയോടെ പെരുമാറിയതായി ഉദ്യോഗസ്ഥൻ പരാതി നൽകിയതിനെ അടിസ്ഥാനമാക്കിയാണ് ബിഎൻഎസ് വകുപ്പ് 75, 78 പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തത്. അതേസമയം, തനിക്കെതിരായ ആരോപണം നിഷേധിച്ച ശ്രീകുമാർ, ഓഫീസിൽ […]
Read more

കൊച്ചിയിൽ കൂടുതൽ ഡബിൾ ഡക്കർ ബസ് സർവീസുകൾ

കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ് ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണം ആയി വർദ്ധിപ്പിച്ചു. എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് വൈകിട്ട് നാലിന് ആദ്യ ട്രിപ്പും, 6.30 ന് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് രാത്രി ഒമ്പതിനും ആരംഭിക്കും. അപ്പർ ഡക്ക് ചാർജ് 200 രൂപയായും, ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചു. അപ്പർ […]
Read more

സോനം വാങ്ചുക്കിന്റെ മോചനം ഉടനില്ല; കസ്റ്റഡി ഭാര്യയെ അറിയിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ അങ്‌മോ നല്‍കിയ ഹെബിയസ് കോര്‍പ്സ് ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, രാജസ്ഥാന്‍ സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഈ മാസം 14 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്ത വിവരം ഭാര്യയെ അയക്കാതിരുന്നത് […]
Read more

കഫ് സിറപ്പിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം

തിരുവനന്തപുരം: കുട്ടികളിൽ കഫ് സിറപ്പ് ഉപയോഗത്തിൽ നിയന്ത്രണം ശക്തമാക്കി കേരള സർക്കാർ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകാൻ പാടില്ലെന്നു ആരോഗ്യ വകുപ്പ് നിർദേശം നൽകി. പഴയ കുറിപ്പടികൾ അടിസ്ഥാനമാക്കിയുള്ള മരുന്ന് നൽകലും നിരോധിച്ചിരിക്കുകയാണ്. കുട്ടികളുടെ ചുമ മരുന്നുകളുടെ സുരക്ഷയും ഉപയോഗ രീതികളും പഠിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനായി മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവർ […]
Read more

യുവ അഭിഭാഷക ആത്മഹത്യചെയ്ത സംഭവം: സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

കാസര്‍കോട്: കുമ്പളയില്‍ യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകനും യുവതിയുടെ സുഹൃത്തുമായ തിരുവല്ല സ്വദേശി അനില്‍കുമാര്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് അനില്‍ കുമാര്‍ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓഫീസ് മുറിയില്‍ യുവ അഭിഭാഷകയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയും അറസ്റ്റിലായ അഭിഭാഷകനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്റായിരുന്നു അഡ്വക്കേറ്റ് രഞ്ജിത. ഇവര്‍ ഇരുവരും തമ്മിലുള്ള മൊബൈല്‍ ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read more

Recent News

Advertisement