സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 6, 2025

Year : 2026

ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നു; 2022 ൽ സർക്കാരും ദേവസ്വം ബോർഡും അത് അറിഞ്ഞു,; വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ സർക്കാരും ദേവസ്വം ബോർഡും അറിഞ്ഞിരുന്നുവെന്ന വിമർശനാവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരങ്ങൾ എല്ലാം പുറംലോകം അറിഞ്ഞത്. സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും വിഷയത്തിൽ കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ […]
Read more

ബെംഗളൂരുവിൽ കാണാതായ 2 വിദ്യാർത്ഥിനികളുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

ബെംഗളൂരു: കോലാറിൽ കഴിഞ്ഞ ദിവസം കാണാതായ 2 ഏഴാം ക്ലാസ് വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്നു കണ്ടെത്തി. കൊലപാതകമാണെന്നു രക്ഷിതാക്കൾ ആരോപിക്കുമ്പോൾ, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പു കണ്ടെടുത്തതായി മുളബാഗിലു റൂറൽ പൊലീസ് അറിയിച്ചു. എലച്ചേപ്പള്ളി ഹൈസ്കൂൾ ‌വിദ്യാർഥിനികളായ ധന്യാ ഭായി, ചൈത്ര ഭായി എന്നിവരുടെ മൃതദേഹങ്ങളാണിവ. വീടിന്റെ മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. തുടർന്നു പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു ശനിയാഴ്ച മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ഇവർക്കെതിരെ അതിക്രമം നടന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Read more

ശബരിമല സ്വര്‍ണപ്പാളി വിവാദം: എസ്‌ഐടി അന്വേഷണത്തിന് നിര്‍ദേശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് നിര്‍ദേശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണച്ചുമതല. എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സൈബര്‍ ടീം അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണം രഹസ്യമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Read more

പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

ആലപ്പുഴ: പതിനാലുകാരിയെ കബളിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോൻ ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. പടനിലം വഴിയുള്ള സ്വകാര്യ ബസിന്റെ ഡ്രൈവറായ രഞ്ജുമോൻ, വിദ്യാർത്ഥിനിയെ സ്‌നേഹബന്ധം നടിച്ച് പീഡിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. സ്കൂളിൽ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടർന്ന് രക്ഷിതാക്കൾ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതും ഗർഭിണിയായതും പൊലീസ് കണ്ടെത്തിയത്. കൂടാതെ, പ്രതി കുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും […]
Read more

ശബരിമലയിൽ മുൻപുണ്ടായിരുന്ന സ്വർണപ്പാളിയും ഇപ്പോഴത്തേതും വ്യത്യസ്തം; ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമലയില്‍ മുന്‍പുണ്ടായിരുന്ന സ്വർണപാളിയും നിലവിൽ ഉള്ളതും വ്യത്യസ്തമെന്ന് ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്. സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും. 2019 ജൂലായില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളിൽ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്‍സ് നടത്തിയിരിക്കുന്നത്. 2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കിയാണ് പുതിയ നിഗമനത്തിലെത്തിയത്. […]
Read more

പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ (NH 544) പാലിയേക്കര ടോൾ പിരിവ് നിലവിൽ തുടരുന്ന നിരോധനം വെള്ളിയാഴ്‌ചവരെ വീണ്ടും നീട്ടി ഹൈകോടതി. ഇതിനകം നിരവധി തവണ നീട്ടി നൽകിയിരിക്കുന്ന ടോൾ സ്റ്റേ, പ്രശ്‌നപരിഹാര നടപടികൾക്കായുള്ള കാത്തിരിക്കലാണ് തുടരുന്നത്. ടോൾ പിരിവ് സംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്ച നടക്കുന്ന കോടതി പരിഗണനയിൽ ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 6-നാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. അടിപ്പാത നിർമാണം സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ […]
Read more

മോഹന്‍ലാലിനുള്ള ആദരം; ചെലവിന് സര്‍ക്കാര്‍ അനുവദിച്ചത് 2.84 കോടി

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പരിപാടിക്കായി അനുവദിച്ചത് രണ്ടുകോടി 84 ലക്ഷംരൂപ. സാംസ്‌കാരിക വകുപ്പാണ് തുക അനുവദിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് ഹെഡില്‍നിന്ന് ഒരു കോടി രൂപയും കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി എന്നിവര്‍ 50 ലക്ഷം രൂപ വീതവും അനുവദിച്ചാണ് രണ്ടുകോടി രൂപ നല്‍കിയത്. 84 ലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര […]
Read more

88,000 കടന്ന് സ്വർണ്ണവില; ഇന്ന് വർധിച്ചത് 1000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർദ്ധനവ് . ഇന്ന് ഒരു പവന് സ്വർണത്തിന് 1000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ പവന് വില ₹88,560 ആയി ഉയർന്നു. ഗ്രാമിന് ₹125 വർദ്ധിച്ച് ഇന്നത്തെ വില ₹11,070 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. വെള്ളിയുടെ ഇന്നത്തെ വിലയും വർദ്ധിച്ചു – ഗ്രാമിന് ₹166യും കിലോഗ്രാമിന് ₹1,66,000 രൂപയുമാണ് വില. സ്വർണവിലയിൽ ഉണ്ടായ ഈ കുതിച്ചുയരലിന് പ്രധാന കാരണം ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. […]
Read more

‘കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം വാങ്ങി, രേഖകളുണ്ട്’: മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം തുടരുമെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് എംഎൽഎയായ മാത്യു കുഴൽനാടൻ. “ഭയന്ന് ഓടില്ല, നീതി എന്നോടൊപ്പം ഉണ്ട്. ജനങ്ങൾക്ക് നൽകിയ വാക്കുപോലെ കഴിയുന്ന പരമാവധി പോരാട്ടം നടത്തും,” എന്ന് അദ്ദേഹം പറഞ്ഞു. കേസ് സംബന്ധിച്ച് പ്രതികരിച്ച മാത്യു കുഴൽനാടൻ, കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം താൻ വാങ്ങിയതായുള്ള ആരോപണം തള്ളി. മറിച്ച്, മുഖ്യമന്ത്രിയുടെ മകൾക്ക് പ്രത്യേകിച്ച് ഒരു സേവനവുമില്ലാതെ തന്നെ കമ്പനി പണം നൽകിയിട്ടുണ്ട് എന്നാണ് കുഴൽനാടന്റെ ഗുരുതര […]
Read more

കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന “ദി കോമ്രേഡ്” ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ് ചെയ്തു

കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവ വികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം “ദി കോമ്രേഡ്” ന്റെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട് വച്ചു ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡിൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്. വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ […]
Read more

Recent News

Advertisement