സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 25, 2025

Year : 2026

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാൾ എന്നാണ് പൊലീസ് പറയുന്നത്. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു നിർത്തുകയും ആലുവ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ […]
Read more

സി പി ഐ അടിമത്തം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്

ആത്മാഭിമാനമുണ്ടെങ്കിൽ ഇനിയെങ്കിലും സിപിഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജന്മി-കുടിയാൻ ബന്ധത്തിൽ നിന്നും അവർ മോചിതരാകണം. ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ സി പി ഐ തുടർന്നാൽ അണികൾ ഒന്നൊന്നായി മുടിനാരുകൾ പോലെ കൊഴിഞ്ഞു പോകും. ‘നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു ലോകം, എന്ന പഴയ മുദ്രാവാക്യം സി പി ഐക്കാർക്ക് അന്തസ്സോടെ മുഴക്കാം എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. മുഖ്യകക്ഷി ആയിരുന്നപ്പോഴും തങ്ങൾക്ക് അവകാശപ്പെട്ട മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസാണ് സിപിഐ […]
Read more

സിദ്ധ് ശ്രീറാമിന്റെ ശബ്ദത്തിൽ ‘പ്രേമാവതി’; ‘അതിഭീകര കാമുകനിലെ ആദ്യഗാനം പുറത്ത്

മലയാളത്തിലെ യുവ താരം ലുക്മാൻ പ്രധാന വേഷത്തിലെത്തുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമാവതി…’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹെയ്കാർത്തി എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ബിബിൻ അശോക് ആണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം തന്നെ വലിയ ജനശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നവംബർ 14നാണ് സിനിമ തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ […]
Read more

വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പ്രഗിലേഷിന്‍റെ വീടിന്‍റെ പൂട്ടുപൊളിച്ച് പൊലീസ് പരിശോധന നടത്തി

തൃശൂര്‍: ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി പ്രഗിലേഷിന്‍റെ അടച്ചിരുന്ന വീടിന്റെ പൂട്ട് തകര്‍ത്ത് പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടും പരിസരവും മുമ്പേ നിരീക്ഷണത്തിലായിരുന്നു. പ്രഗിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ കോടതി അനുമതി നേടിയശേഷം ആശാരിയുടെ സഹായത്തോടെ പൂട്ട് പൊളിച്ച് പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.എ. റഷീദ്, അയല്‍വാസി ഏറത്ത് രാജന്‍ […]
Read more

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഈ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കാനും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
Read more

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പിതാവ് ജീവനൊടുക്കി

ഉത്തർപ്രദേശ്: ആറ് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പിതാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം. സംഗീതകലാകാരനാണ് മരിച്ച യുവാവ്. ഭാര്യയുമായി അകന്ന് കഴിയുന്ന ഇയാൾ കുറച്ചുകാലമായി റാംബാബു യാദവ് എന്ന സുഹൃത്തിനൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും സ്വർഗ പങ്കാളികളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിതാവിനെ സന്ദർശിക്കാനെത്തിയ 6 വയസ്സുകാരിയെ റാംബാബു യാദവ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഇതറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവാവ്, റാംബാബു യാദവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. പിന്നാലെ ഇയാളെ മുറിയിൽ […]
Read more

രാം ചരണ്‍- ജാന്‍വി കപൂര്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഗാനചിത്രീകരണം ശ്രീലങ്കയില്‍

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാര്‍ച്ച് 27, 2026 നാണ്. ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് […]
Read more

അർജന്‍റീന ടീം നവംബറിൽ കേരളത്തിലേക്കില്ല

ചെന്നൈ: അര്‍ജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ കളിക്കാൻ വരില്ലെന്ന് സ്പോൺസർ സ്ഥിരീകരിച്ചു. അംഗോളയിൽ മാത്രം മത്സരം നടത്തുമെന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രഖ്യാപനത്തിനുശേഷമാണ് ഇതു സ്ഥിരീകരിച്ചത്. അർജന്റീനയുടെ തീരുമാനത്തെ തുടർന്ന് കേരളത്തെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കാത്തതാണ് കേരള സന്ദർശനം റദ്ദാക്കപ്പെടാനുള്ള കാരണം. സർക്കാരും സ്പോൺസറും നവംബർ 17-ന് മെസി കൊച്ചിയിൽ കളിക്കുമെന്നും പറഞ്ഞിരുന്നു. അതേസമയം, മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. എന്നാല്‍, […]
Read more

സ്വർണ്ണ പാളി വിവാദം; ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധനു കൈമാറിയ സ്വർണം എസ്ഐടിയുടെ പരിശോധനയിൽ കണ്ടെത്തി. ബല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം വീണ്ടെടുത്തതെന്ന് അന്വേഷണം വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം എസ്.പി. ശശിധരൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാമിന് മുകളിലെ സ്വർണ കട്ടികൾ കണ്ടെത്തിയതായി അറിയിച്ചു. കൂടാതെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണ്ണ നാണയങ്ങളും, രണ്ടുലക്ഷത്തോളം രൂപയും പൊലീസ് കണ്ടെത്തി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക സംഘം ഇനിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് […]
Read more

പിഎം ശ്രീ വിവാദം; എൽഡിഎഫിൽ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാരിന്റെ മുദ്രാവാക്യവുമായി പ്രചാരണ രംഗത്തിറങ്ങുമ്പോൾ, പിഎം ശ്രീ പദ്ധതിയെ ചൊല്ലിയുള്ള വിവാദം എൽഡിഎഫിന്റെ നേതൃത്വത്തിൽ ഗൗരവമേറിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫണ്ടിനായി നയം മാറ്റാനാവില്ലെന്ന് സിപിഐ ഉറച്ച നിലപാട് എടുത്തപ്പോൾ, ചര്‍ച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന സിപിഎമ്മിന്റെ വാദം പ്രസക്തി നഷ്ടപ്പെടുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഘടകക്ഷികളെ അറിയിക്കാതെയെടുത്ത കരാർ ഒപ്പുവെപ്പ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് സിപിഐ. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഐയുടെ ആരോപണപ്രകാരം, ഘടകക്ഷികളെ ഇരുട്ടിലാക്കി തീരുമാനമെടുക്കുന്നത് അനുവദിക്കില്ലെന്നും, പതിറ്റാണ്ടുകളായുള്ള വര്‍ഗീയ വിരുദ്ധ […]
Read more

Recent News

Advertisement