സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 26, 2025

Year : 2026

പുതുച്ചേരിയില്‍ വിജയ്യുടെ റോഡ് ഷോ; അനുമതിക്കായി പൊലീസ് മേധാവിക്ക് കത്തയച്ച് ടിവികെ

പുതുച്ചേരി: ഡിസംബര്‍ അഞ്ചിന് പുതുച്ചേരിയില്‍ റോഡ് ഷോ നടത്താന്‍ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നല്‍കി. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തില്‍ പറയുന്നത്. റോഡ് ഷോ 8 പോയിന്റുകളിലൂടെ കടന്നുപോകും. പുതുച്ചേരി മുഖ്യമന്ത്രിയും എന്‍ഡിഎ നേതാവുമായ എന്‍.രംഗസ്വാമി വിജയ്യുടെ ആരാധകന്‍ കൂടിയാണ്. തമിഴ്‌നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.
Read more

ഉപ്പടയിൽ അജ്ഞാത ജീവിയുടെ വിളയാട്ടം; പശുവിന്റെ കഴുത്തിൽ മുറിവ്

മലപ്പുറം: ഉപ്പട ചെമ്പന്‍കൊല്ലിയില്‍ വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം. പശുക്കിടാവുകൾ ഉള്‍പ്പെടെയുള്ള ആറ് പശുക്കളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ഒന്നിനെ കാണാതായി. ഒരെണ്ണത്തിന് സാരമായ പരിക്കേറ്റു. പ്രദേശത്തെ ക്ഷീരകര്‍ഷകന്റെ രണ്ട് വയസ് പ്രായമായ പശുവിനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. ജീവിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട പശുവിന്‍റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് പാലേമാട് വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തി പരിക്കേറ്റ പശുവിന് ചികിത്സ നല്‍കി. കഴിഞ്ഞ […]
Read more

ദാരുണം ഈ അപകടങ്ങൾ

തിരുവനന്തപുരം: ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ഗുരുതരപരിക്ക്. കടയ്ക്കാവൂർ സ്വദേശി ഓമനയ്ക്കാണ് (70) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിലൂടെ നടന്നുപോകുമ്പോൾ സ്വകാര്യ ബസിടിക്കുകയായിരുന്നു. നിലത്തുവീണ ഓമനയുടെ കാലുകളിൽക്കൂടി ബസിന്റെ ചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ-വർക്കല റൂട്ടിലോടുന്ന അജിമോൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിനുള്ളിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. 21-ന് രാവിലെ […]
Read more

മരുന്നുകളുടെ ഗുണ നിലവാരം ; മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്

ആലപ്പുഴ: ഡ്രഗ്സ് കൺഡ്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ഗുണ നിലവാരം ഇല്ലന്ന് കണ്ടെത്തിയ മരുന്നുകളിൽ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും ഉണ്ടെന്ന മനോരമയുടെയുടെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂറ്റിക്കൽ ലിമിറ്റഡ് ( KSDP) ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു.  ഡ്രഗ്സ് കണ്ട്രോൾ നടത്തിയ പരിശോധനയിൽ പ്രേമേഹ രോഗികൾ കഴിക്കുന്ന ഗ്ലിമി പ്രൈഡ് എന്ന ഗുളിക കൃത്യസമയത്ത് വെള്ളത്തിൽ അലിഞ്ഞു ചേരുന്നില്ലയെന്നാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ ഇത് ഉൽപ്പാദനത്തിന്റെയോ, ഗുണ നിലവാര പ്രശ്നമോ ഉള്ളതിനലായിരുന്നില്ല. […]
Read more

മൂട്ടോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് കക്കോടി മൂട്ടോളി ശ്രീ മഹാവിഷ്ണു (മത്സ്യാവതാരം) ക്ഷേത്രത്തിൽ ആറാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ശ്രീകണ്ഠേശ്വരം സോമവാരിയർ തിരുമൂഴിക്കുളമാണ് യജ്ഞാചാര്യൻ. സപ്താഹ ദിവസങ്ങളിൽ രാവിലെ 6.30 ന് സഹസ്രനാമജപവും തുടർന്ന് ഭാഗവത പാരായണവും നടക്കും. 28 ന് വൈകീട്ട് അഞ്ചിന് രുക്മിണി സ്വയംവര ഘോഷയാത്ര, 29 ന് വൈകീട്ട് 6.30 ന് വിദ്യാഗോപാലമന്ത്രാർച്ചന എന്നിവയുണ്ടാകും. 30 ന് വൈകീട്ട് പ്രദേശവാസികളുടെ നൃത്തനൃത്യങ്ങൾ ഉണ്ടാകും. ഡിസംബർ 1 ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ഉത്സവവും, അയ്യപ്പ ഭജനയും […]
Read more

സ്റ്റാർ കെയറിൽ ‘ലിറ്റിൽ വണ്ടേഴ്‌സ്’ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: ലോക പ്രീ മെച്യൂരിറ്റി ദിനത്തിന്റെ ഭാഗമായാണ് സ്റ്റാർ കെയർ ആശുപത്രിയിൽ “ലിറ്റിൽ വണ്ടേഴ്സ്’ പ്രത്യേക സംഗമം സംഘടിപ്പിച്ചത്. ചെയർമാൻ ഡോ. അബ്ദുള്ള ചെറയക്കാട്ട്, സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ ഡോ. അക്ബർ ഷെരീഫ്, സീനിയർ കൺസൾട്ടന്റ് ഡോ. വിനയചന്ദ്രൻ എസ്, നിയോ നാറ്റോളജിസ്റ്റ് ഡോ. ജതിൻ പി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റലിൽ മാസംതികയുന്നതിനുമുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ പ്രവർത്തക രുടെയും സംഗമത്തിൽ മാതാപിതാക്കൾ അനുഭവങ്ങൾ പങ്കിട്ടു. കൺസൾട്ടന്റ് പീഡി […]
Read more

റവന്യു സ്കൂൾ കലോത്സവം ; അറബനമുട്ടിൽ ചാമ്പ്യൻമാരായി വടുതല

ആലപ്പുഴ : ജില്ലാ റവന്യു സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബനമുട്ടിൽ വീണ്ടും ജേതാക്കളായി വടുതല ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ. കാലോത്സവത്തിൽ ഹയർസെക്കൻഡറി ആരംഭിച്ച വർഷം മുതൽ സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതും കഴിഞ്ഞ 16 വർഷമായി ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ളതും വടുതല ജമാ അത്ത് സ്കൂളാണ്. പലതവണ സംസ്ഥാന തല മത്സരത്തിലും കിരീടം നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബറിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ 15 വർഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നത് […]
Read more

മോട്ടോർ തൊഴിലാളി മാർച്ച് നടത്തി

കോഴിക്കോട്: മോട്ടോർ വാഹനങ്ങളുടെ ടെസ്‌റ്റ് ഫിറ്റ്‌നസ് ഫീസ് നിരക്ക് കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി പിൻ വലിക്കണമെന്നാവശ്യപ്പെട്ട് 26ന് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി.‎‎ രാവിലെ 9.30ന് സ്റ്റേഡിയം ടാക്ലി സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മോട്ടോർ വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് നടത്തിയത്. കാലപ്പഴക്കത്തെ അടിസ്ഥാനമാക്കി മുന്ന് സ്ലാബാക്കി […]
Read more

ടൗൺഹാൾ റോഡിൽ ഗതാഗതം ഇനി മുതൽ ഇരുദിശകളിലേക്കും

കോഴിക്കോട് : കോഴിക്കോട് ടൗൺഹാൾ റോഡിൽ ഗതാഗതം ഇനി മുതൽ ഇരുദിശകളിലേക്കും. മാനാഞ്ചിറയ്ക്ക് ചുറ്റുമുള്ള റോഡിന്റെ നിർമ്മാണവുമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളിൽ വീർപ്പ് മുട്ടിയ ജനങ്ങൾക്ക് ടൗൺഹാൾ റോഡിലെ ഗതാഗതം ഇരുദിശകളിലേക്കുമായി പരിഷ്ക്കരിച്ചതോടെ ഏറെ ആശ്വാസമായി. മോഡൽ സ്ക്കൂൾ – അൻസാരി പാർക്ക് ജങ്ഷനിൽ നിന്ന് കാറുകൾക്കും, ഇരുചക്ര വാഹനങ്ങൾക്കും മാനാഞ്ചിറ മതിലിനോട് ചേർന്ന് സഞ്ചരിച്ച് ക്രൗൺ തിയേറ്ററിന് മുന്നിലൂടെ രണ്ടാം റെയിൽവേ ഗേറ്റ് വരെ വരാം. നഗരത്തിന്റെ വടക്ക് ദിശകളിൽ നിന്ന് മിഠായിത്തെരുവിൽ എത്തുന്നവർക്കും, റെയിൽവെ […]
Read more

പഴഞ്ഞി ഈസ്റ്റ് വാർഡ് കാട്ടകാമ്പാൽ പഞ്ചായത്തിലെ ഏറ്റുമുട്ടലുകളുടെ രാജഭൂമി; ആരാണ് ത്രികോണ പോരാട്ടത്തിൽ കിരീടം ചൂടുക?

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് — പഴഞ്ഞി ഈസ്റ്റ് — ഇത്തവണ തെരഞ്ഞെടുപ്പ് തിരമാല സൃഷ്ടിക്കുന്ന ഹോട്ട്സ്പോട്ടാണ്. മൂന്ന് മുന്നണികളും അവരുടെ ഏറ്റവും ശക്തമായ സ്ഥാനാർഥികളുമായി അരങ്ങിൽ ഇറങ്ങിക്കഴിഞ്ഞതോടെ വാർഡിലെ രാഷ്ട്രീയവാതാവരണം അതിവിശേഷം ചൂടുപിടിച്ചിരിക്കുകയാണ്. യുഡിഎഫിന്റെ മുഖമായി രംഗത്തെത്തുന്നത് പ്രമുഖ കോൺഗ്രസ് നേതാവ് ജയശങ്കർ. മുമ്പ് ജില്ലാ പഞ്ചായത്ത് ജയം കരസ്ഥമാക്കിയ അനുഭവവുമായാണ് അദ്ദേഹം മത്സരരംഗത്തേക്ക് എത്തുന്നത്. പഴഞ്ഞിയിൽ കോൺഗ്രസ് ശക്തമായ അടിത്തറ സ്ഥാപിച്ച നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം യുഡിഎഫിന് ശക്തി പകരുന്നുണ്ട്. എൽഡിഎഫ് […]
Read more

Recent News

Advertisement