സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 1, 2025

Year : 2026

ശ്രീ വളയനാട് ദേവീ ക്ഷേത്രത്തിൽ ക്ഷേത്രോത്സവക്കമ്മറ്റി രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് ശ്രീ വളയനാട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഉത്സവക്കമ്മറ്റി രൂപീകരിച്ചു. 2026 ജനുവരി 22-ന് തുടങ്ങുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, ഉത്സവം ഗംഭീരമാക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷത്തിലുമെന്ന പോലെ ഈ വർഷവും ആഘോഷക്കമ്മറ്റി രൂപവത്ക്കരിച്ചത്. 2026 ജനുവരി 22-ന് തളി ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും നാന്തകം എഴുന്നള്ളിക്കുന്നതോടെയാണ് ക്ഷേത്രോത്സവം ആരംഭിക്കുക. 23 മുതൽ 28 വരെ ദ്രവ്യ കലശവും, 28-ന് കൊടിയേറ്റവും ഫെബ്രുവരി 3-ന് പള്ളിവേട്ടയും, 4- ന് ആറാട്ടും […]
Read more

ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കരുത്: കെജിബിഇയു

മലപ്പുറം: ഗ്രാമീണബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ. കെജിബിഇയു ഓഫീസേഴ്സ് യൂണിയന്റെയും കെജിബിഒയു ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമ്മേളനം ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം നിർവ്വഹിച്ചു. കെജിബിഇയു ജില്ലാ പ്രസിഡൻ്റ് പി. ജയൻ അധ്യക്ഷനായി. വിനയ് വിലാസ്, വിനീത വിനോദ്, ജി. കണ്ണൻ, എം.വി. സത്യനാഥൻ, വി.എം. ലീന എന്നിവർ സംസാരിച്ചു. കെജിബി ഓഫീസേഴ്സ് യൂണിയൻ […]
Read more

തൃശ്ശൂർ ജില്ലയിലെ എസ്‌.ഐ‌.ആർ ഡിജിറ്റൈസേഷൻ ക്യാമ്പുകൾ അവധി ദിവസത്തിലും പ്രവർത്തിച്ചു

തൃശ്ശൂർ: ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഇന്നലെയുണ്ടായ അവധിക്കിടയിലും എസ്‌.ഐ‌.ആർ ഡിജിറ്റൈസേഷൻ ക്യാമ്പുകൾ സജീവമായി പ്രവർത്തിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചു. വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായവും ക്യാമ്പുകളിൽ ലഭ്യമാക്കി. ജില്ലയിൽ ഇതുവരെ 85% ൽ അധികം ഫോമുകൾ സ്വീകരിച്ചിട്ടുണ്ടെന്നും, അതിൽ 81% ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. കൂടാതെ, പരിശോധനയിൽ 3.78% വോട്ടർമാർ മരണപ്പെട്ടവരായും, താമസം മാറിയവരായും, ഇരട്ടവോട്ടുള്ളവരായും കണ്ടെത്തിയിട്ടുണ്ട്. എന്യൂമറേഷൻ ഫോം സമർപ്പിക്കുന്ന എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തി 2025 […]
Read more

ശബരിമല സ്വര്‍ണകൊള്ള; കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ തര്‍ക്ക ഹര്‍ജി നൽകി വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തർക്കഹർജി സമർപ്പിച്ചു. കേസ് തിരുവനന്തപുരം രണ്ടാം അഡീഷണൽ സബ് കോടതിയാണ് പരിഗണിക്കുന്നത്. ഒക്ടോബർ 8-ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മാനനഷ്ട ഹർജി രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും സതീശൻ തർക്കഹർജിയിൽ വ്യക്തമാക്കുന്നു. കടകംപ്പള്ളി നൽകിയ ഹർജിയിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ശബരിമലയിലെ ദ്വാരപാലക ശിൽപം ഒരു കോടീശ്വരന് വിറ്റുവെന്ന് കടകംപ്പള്ളി അറിയാമെന്നാണ് സതീശൻ […]
Read more

ആത്മാഭിമാനം ഉള്ളവർ യുഡിഎഫിന് വോട്ട് ചെയ്യും; ഷാഫി പറമ്പിൽ

കോഴിക്കോട് : ആത്മാഭിമാനമുള്ള സഖാക്കളും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംപി. ഭരണ വൈകല്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയാത്തവര്‍ ബാലറ്റിലൂടെ പ്രതിഷേധിക്കും-അദ്ദേഹം പറഞ്ഞു. ആയഞ്ചേരിയില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. സി.എം അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല, ഐ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read more

സമാന്തയും രാജ് നിദിമോരുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്

നടി സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹമെന്നും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോയമ്പത്തൂര്‍ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നും 30 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുവപ്പ് നിറത്തിലുള്ള സാരിയാണ് സമാന്ത ധരിച്ചതെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവാഹം നടന്നതിന്റെ വിവരങ്ങള്‍ താരം […]
Read more

ഇരക്കെതിരായ സൈബര്‍ അധിക്ഷേപം: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ ബോധപൂര്‍വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയെ തുടര്‍ന്നെടുത്ത കേസിലാണ് സന്ദീപ് വാര്യര്‍ നാലാം പ്രതി. കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരയുടെ ഐഡന്റിറ്റി മനപൂര്‍വം […]
Read more

വടകര സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനം; ഡിവൈഎസ്പി പിഎംമനോജിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വടകര എസ്‌ഐ ആയിരിക്കെ പോലീസ് സ്റ്റേഷനിലെത്തിയ ആളെ മര്‍ദിച്ച സംഭവത്തില്‍ തൃശൂര്‍ ഡിവൈഎസ്പി പി.എം. മനോജിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി.2011ല്‍ പി.എം.മനോജ് വടകര എസ്‌ഐ ആയിരിക്കുമ്പോഴാണ് മര്‍ദനം നടന്നത്. സ്റ്റേഷനിലെത്തിയ സിപിഐ പ്രാദേശിക നേതാവായ മണിയൂര്‍ കുറുന്തോടിയിലെ രഞ്ജിത്തിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ മര്‍ദിക്കുകയും അന്യായമായി ലോക്കപ്പിലിടുകയും ചെയ്തു. സംഭവത്തില്‍ നടപടി തേടി രഞ്ജിത്ത് നല്‍കിയ സ്വകാര്യ അന്യായത്തെ […]
Read more

വീഴുമലയുടെ താഴ്‌വരയിൽ ഇന്ന് പാലക്കാട് ജില്ലാ കലോത്സവത്തിന്റെ വേദികളുണരും

പാലക്കാട്: ആലത്തൂർ പൊലിപ്പാട്ടും നാവേറുപാട്ടും ഹൃദയത്തിൽ സൂക്ഷിക്കുന്ന വീഴുമലയുടെ താഴ്‌വരയിൽ കൗമാരകല പൊലിക്കട്ടെയെന്ന പ്രാർഥനയുമായി തിങ്കളാഴ്ച 17 വേദികളുണരും. പ്രധാനവേദിയായ എഎസ്എംഎം സ്കൂളിൽ ഒന്നും സ്കൂൾഗ്രൗണ്ടിൽ രണ്ടും മത്സരവേദികളുണ്ടാകും.‌ ഗവ. ഗേൾസ് സ്കൂൾ ഗ്രൗണ്ടിൽ ഒന്നും പ്ലസ്ടു ബ്ലോക്കിൽ രണ്ടും വേദികളുണ്ട്. മദ്രസഹാൾ, മാപ്പിള സ്കൂൾ, ഐസിഎസ് ഓഡിറ്റോറിയം ജമാഅത്തെ ഹാൾ, ബാങ്ക്റോഡ് എ ഫോർ ഓഡിറ്റോറിയം, പുതിയങ്കം ജിയുപിഎസ് എന്നിവിടങ്ങളിൽ ഓരോ വേദിയാണ് ഉണ്ടാവുക. ഗുരുകുലം സ്കൂളിൽ മൂന്നും ഹോളിഫാമിലി സ്‌കൂളിൽ രണ്ടും മത്സരവേദികളുണ്ടാകും. രാവിലെ […]
Read more

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് കെട്ടിടം അപകടനിലയിൽ

കോട്ടയം: കെഎസ്ആർടിസിയിൽ  എത്തുന്നവർ ദയവായി മാറി നടക്കുക, അല്ലെങ്കിൽ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ അതും നന്ന്’. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ മൂന്നു നില കെട്ടിടത്തിന്റെ ജനലുകൾ തൂങ്ങിനിൽക്കുന്നു. സിമന്റ് പാളികൾ അടർന്നുവീഴുന്നു. കെഎസ്ആർടിസി ജില്ലാ ഓഫിസ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ അവസ്ഥ ഇതാണ്. മുകളിലത്തെ നിലകളിൽ ഓഫിസും താഴത്തെ നിലയിൽ കന്റീനുമാണ്.1970 കാലഘട്ടത്തിൽ പണിത കെട്ടിടമാണ്. സ്റ്റാൻഡ് പൊളിച്ചുപണിതപ്പോൾ മുകളിലത്തെ നിലയിൽ ഓഫിസിനുള്ള സൗകര്യം ഉണ്ടാക്കുമെന്നും അപകടാവസ്ഥയിലുള്ള ബഹുനിലക്കെട്ടിടം പൊളിച്ചുനീക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞെങ്കിലും  നടന്നില്ല. കെട്ടിടത്തിന്റെ […]
Read more

Recent News

Advertisement