സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 11, 2025

Year : 2026

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്

കോട്ടയം: എറ്റുമാനൂർ പൂവത്തുമുട്ടിൽ സ്കൂളിനുള്ളിൽ അധ്യാപികയ്‌ക്ക് നേരെ ആക്രമണം. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ ആണ് ആക്രമിച്ചത്. കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കുറച്ച് നാളുകളായി ഇവർ വേർപിരിഞ്ഞ് താമസിച്ചുവരികയാണ്. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. സ്കൂളിലെത്തിയ കൊച്ചുമോൻ, ഡോണിയ എത്തിയോയെന്ന് പ്രധാനാധ്യാപികയോട് ചോദിക്കുകയും പിന്നാലെ പുസ്തകങ്ങൾ കൊടുക്കാനുണ്ട് എന്ന വ്യാജേന അധ്യാപികയെ ക്ലാസ് മുറിയിൽ നിന്നും […]
Read more

മലപ്പുറം ജില്ലയിൽ ശക്തമായ പോളിംങ്; ജില്ലയിൽ 12.45 വരെ 46.49% വോട്ട് രേഖപ്പെടുത്തി താനൂരിൽ 35.32%

മലപ്പുറം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നപ്പോൾ സമ്മിശ്ര പ്രതികരണം. മുനിസിപ്പാലിറ്റികളിലെയും ബ്ലോക്കുകളിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ മഞ്ചേരി നഗരസഭയിലാണ് ഏറ്റവും ഉയർന്ന ശതമാനം (41.35%) രേഖപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് തലത്തിൽ മലപ്പുറം (41.31%) മുന്നിട്ടുനിൽക്കുന്നു. നഗരസഭകളിലെ സ്ഥിതി മുനിസിപ്പാലിറ്റികളിൽ മഞ്ചേരിക്ക് തൊട്ടുപിന്നിലായി വളാഞ്ചേരിയാണ് (38.91%) മികച്ച പ്രകടനം കാഴ്ചവെച്ചത്. മലപ്പുറം നഗരസഭയിൽ 37.61 ശതമാനവും താനൂരിൽ 35.32 ശതമാനവും രേഖപ്പെടുത്തി. എന്നാൽ പൊന്നാനി (30.39%), കൊണ്ടോട്ടി (30.95%) നഗരസഭകളിലാണ് ഏറ്റവും കുറഞ്ഞ പങ്കാളിത്തം കാണിക്കുന്നത്. തിരൂർ […]
Read more

അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ മലയാളി തിളക്കം; അസാൻ ജലീലിന് വെങ്കലം

കോഴിക്കോട്: റഷ്യൻ ഫെഡറേഷനിലെ സെറിസ് നഗരം ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ (IJSO) കോഴിക്കോട് സ്വദേശിയായ വിദ്യാർഥിക്ക് വെങ്കല മെഡൽ. ഖത്തറിനെ പ്രതിനിധീകരിച്ച് മത്സരിച്ച അസാൻ ജലീൽ മുഹമ്മദ് ആണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചത്. ഖത്തറിലെ ക്വീൻസ് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അസാൻ. കോഴിക്കോട് നരിക്കുനി സ്വദേശിയായ ഇദ്ദേഹം ഡോ. അബ്ദുൽ ജലീലിന്റെയും ഡോ. മുഹമ്മദ് സെഞ്ചു മുഹമ്മദിന്റെയും മകനാണ്.​ലോകമെമ്പാടുമുള്ള ജൂനിയർ വിദ്യാർഥികളുടെ ശാസ്ത്ര പ്രതിഭയെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട മത്സരമാണ് […]
Read more

തലയാട് കാവുമ്പുറം പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട് : തലയാട് കാവുമ്പുറം പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് വോട്ടർമാരെ കൊണ്ടുവന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read more

യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി

പാലക്കാട്: വടക്കഞ്ചേരിവണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിതയെ സിപിഎം പ്രവർത്തകർ വീട്ടില് കയറി ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തു മണിക്കായിരുന്നു സംഭവം. സജിതയുടെ ഭർത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11 മാസം പ്രായമുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർഥിയും പ്രവർത്തകരും നിൽക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായി യുഡിഎഫ് പ്രവർത്തകർ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമിച്ചെന്നാണ് പരാതി. കുഞ്ഞിന് […]
Read more

ബസുകൾക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: ബസുകൾ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയതോടെ ശരിക്കും വലഞ്ഞത് യാത്രക്കാർ. ചൊവ്വാഴ്ച മുതൽ നഗരത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെയും കൊണ്ട് വോട്ടിംഗ് സാമഗ്രികൾ സൂക്ഷിച്ച കേന്ദ്രങ്ങളിലേക്ക് പോയി തുടങ്ങിയിരുന്നു. ഇന്നലെയും ഇത് തന്നെയായിരുന്നു അവസ്ഥ. സിറ്റി ബസുകളും ലൈൻ ബസുകളും ഇലക്ഷൻ ഓട്ടം നടത്തിയപ്പോൾ പാവപ്പെട്ട യാത്രക്കാർ കഷ്ടത്തിലായി. മുന്നറിയിപ്പില്ലാതെ ട്രിപ്പുകൾ കട്ട് ചെയ്യപ്പെട്ടതോടെ പലരും കൃത്യസമയത്ത് വീടുകളിലെത്താൻ പാടുപെട്ടു. മുന്നറിയിപ്പില്ലാതെ ബസുകൾ സർവീസ് നിർത്തിയപ്പോൾ മിന്നൽ ഹർത്താൽ അവസ്ഥയിലായി. […]
Read more

വ്യാജരേഖ ചമച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കൽ; സ്ഥാനാർഥിയുൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

മലപ്പുറം : വയസ്സ് തിരുത്തി വ്യാജരേഖയുണ്ടാക്കി യുവതിയുടെ പേര് വോട്ടർപട്ടികയിൽ ചേർത്ത സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പുളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടയാൾ, ഇവരുടെ പിതാവ്, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ വാർഡ് 16ൽ മത്സരിക്കുന്ന എൽ.ഡി.എ ഫ് സ്ഥാനാർഥി കെ.ഒ. നൗഫൽ എന്നിവർക്കെതിരെയാണ് കേസ്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ 2025 ജനുവരി ഒന്നിന് 18 വയസ്സ് തികയണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‌കർഷിച്ചിരിക്കുന്നത്. ഈ വ്യവസ്ഥ ലംഘിച്ച് നിശ്ചിത തീയതിയിൽ 18 […]
Read more

രാഹുൽ മാങ്കുട്ടത്തിലിൻറെ മുൻ‌കൂർ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സർക്കാറിന്റെ ആവശ്യം. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു.തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടന്നത്. കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിലുണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് […]
Read more

രണ്ടാംഘട്ട വോട്ടെടുപ്പിൽ പെരുമണ്ണ ശക്തമായ ജനപങ്കാളിത്തം

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്ക് ഔദ്യോഗികമായി ആരംഭിച്ചു. വോട്ടിംഗ് തുടങ്ങുന്ന നേരം മുതൽ തന്നെ ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിയിരുന്നു. രാവിലെ തന്നെ പല ബൂത്തുകളിലും നീണ്ട നിരകൾ രൂപപ്പെട്ടത് ഈ ഘട്ടത്തിലെ ജനപങ്കാളിത്തം ശക്തമാണന്ന് വ്യക്തമാക്കുന്നു. ആദ്യ മണിക്കൂറുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ തിരക്ക് കുറവായിരിക്കുകയാണ്. എന്നിരുന്നാലും പ്രായമായവർ, സ്ത്രീകൾ, വീട്ടമ്മമാർ, ആദ്യമായി വോട്ട് ചെയ്യാൻ വരുന്ന കന്നി വോട്ടർമാർ എന്നിവർ തുടർച്ചയായി ബൂത്തുകളിലെത്തുന്നതായാണ് കാണുന്നത്. രാവിലെ കണ്ട […]
Read more

ഭരണ വിരുദ്ധ വികാരം അലയടിക്കും, യുഡിഎഫ് മികച്ച വിജയം നേടും: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് വടക്കൻ കേരളത്തിൽ പുരോഗമിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ മത സാംസ്കാരിക നേതൃത്വങ്ങളിലെ പ്രമുഖർ അതത് കേന്ദ്രങ്ങളിൽ വോട്ട് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്നും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് കണ്ണൂരിൽ പറഞ്ഞു. ‘ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകും. പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.അതേസമയം […]
Read more

Recent News

Advertisement