വിള നശിപ്പിച്ച് കാട്ടാനകൾ; കണ്ണീരിലായി കർഷകർ
പ്രദേശത്തെ കർഷകരായ എൻ.കെ. രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ആർ. വെങ്കിടേഷ് തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലാണ് ആനകൾ വിളനാശമുണ്ടാക്കിയിട്ടുള്ളത്. കൃഷിയിടങ്ങൾക്ക് ചുറ്റും സൗരവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ തകർത്താണ് ആനകൾ കൃഷിനാശമുണ്ടാക്കിയിട്ടുള്ളതെന്ന് കർഷകർ പരാതിപ്പെട്ടു. പറമ്പിക്കുളം, നെല്ലിയാമ്പതി മലകളോടുചേർന്നുള്ള പ്രദേശമായതിനാൽ ഇവിടങ്ങളിൽനിന്ന് കൊമ്പനുൾപ്പെടെ നാലാനകളാണ് കാടിറങ്ങിയിട്ടുള്ളതെന്ന് കർഷകർ പറയുന്നു. ആനകളെ കാടുകയറ്റാൻ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ശ്രമം തുടരുന്നുണ്ട്. ഇതിനിടെ, പടക്കം പൊട്ടിച്ചും മറ്റും ആനകളെ കാടുകയറ്റുന്നതിന് കരടികൾ ഭീഷണിയാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ചൊവ്വാഴ്ച ആനകളെ കാടുകയറ്റുന്നതിനിടെ മൂന്ന് […]
Read more

