സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 2, 2026

Year : 2026

ഇൻഡോർ മലിനജല ദുരന്തം; നടപടിയുമായി മധ്യപ്രദേശ് സർക്കാർ

ഇൻഡോർ: ഇൻഡോറിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നുണ്ടായ ദുരന്തത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് മധ്യപ്രദേശ് സർക്കാർ. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ (ഐഎംസി) അഡിഷണൽ കമ്മീഷണർ, സൂപ്രണ്ടിങ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥാനമാറ്റാൻ സർക്കാർ നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇൻഡോറിലെ മലിനജല ദുരന്തത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലുണ്ടായ ചോർച്ചയാണ് കുടിവെള്ള മലിനീകരണത്തിന് കാരണമെന്നാണ് ഐഎംസി കണ്ടെത്തിയത്. പൈപ്പിന് മുകളിലായി നിർമിച്ച ശുചിമുറിയിൽ […]
Read more

മുരിങ്ങൂര്‍ ശ്രീരാമേശ്വര മഹാദേവ ക്ഷേത്രത്തിലെ തിരുമുററം കരിങ്കല്‍ വിരിച്ചു തുടങ്ങി

തൃശ്ശൂർ: മുരിങ്ങൂര്‍ ശ്രീരാമേശ്വര മഹാദേവ ക്ഷേത്രത്തിലെ തിരുമുററം കരിങ്കല്‍ വിരിച്ചു തുടങ്ങി. ക്ഷേത്രം മേല്‍ശാന്തി ജയലാല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രം പരശുരാമനാല്‍ പ്രതിക്ഷ്ഠിച്ച ക്ഷേത്രമാണ്. നവീകരണ ജോലികള്‍ പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാന ദേവന്റേയും, ഉപദേവതയായ ഭഗവതിയുടേയും തിരുമുറ്റമാണ് കരിങ്കല്‍ വിരിച്ച് മനോഹരമാക്കുന്നത് .കുന്നംകുളം സ്വദേശി വിനോജാണ് ക്ഷേത്രങ്ങളുടെ തിരുമുറ്റം കരിങ്കല്‍ വിരിക്കുവാന്‍ വേണ്ട സഹായം നല്‍കുന്നത്.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.സി.സാജു.വൈസ് പ്രസിഡന്റ് ടി.എസ്.മുകേഷ്,സെക്രട്ടറിമാരായ സി.എസ്.വിശ്വംഭരന്‍,പ്രസാദ് തുമ്പരത്തി, സുന്ദര്‍ലാല്‍,ക്ഷേത്ര കഴകം […]
Read more

സവിശേഷ -കാർണിവൽ ഓഫ് ദി ഡിഫറൻ്റ്; ലോഗോ പ്രകാശനം നാളെ തൃശൂർ പ്രസ് ക്ലബ്ബിൽ

തൃശൂർ: ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറൻ്റ്’ എന്ന പേരിൽ ഒരുക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിൻ്റെ ലോഗോ 2026 ജനുവരി മൂന്നിന് ശനിയാഴ്ച തൃശൂരിൽ പ്രകാശനം ചെയ്യും.ഉച്ചയ്ക്ക് 12.45ന് തൃശൂർ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ലോഗോ പ്രകാശനം നിർവഹിക്കും. ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി […]
Read more

അഖില കേരള കൈകൊട്ടിക്കളി മത്സരം നടത്തി

തൃശൂർ: മോതിരക്കണ്ണി മണ്ണുപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി കൈക്കൊട്ടിക്കളി മത്സരം നടത്തി.വാശിയേറിയ മത്സരത്തില്‍ പ്രമുഖരായ പത്ത് ടീമുകള്‍ പങ്കെടുത്തു. കാമറ്റത്തില്‍ ശ്രീനിവാസന്‍ സ്മരണാര്‍ത്ഥം ശ്രീകുമാര്‍ ഏര്‍പ്പെടുത്തിയ ഒന്നാം സമ്മാനം ക്യാഷ് പ്രൈസും ട്രോഫിയും എറണാക്കുളം അസ്ത്ര കലാസമിതി കരസ്ഥമാക്കി. പി.സി.ജയേഷ് പനങ്ങാടന്‍ ചന്ദ്രന്‍ സ്മാരാണാര്‍്ത്ഥം ഏര്‍പ്പെടുത്തിയ രണ്ടാം സമ്മാനം നോര്‍ത്ത് പറവൂര്‍ കാലഭൈരവ കലാസമിതി നേടി. തൃശ്ശൂര്‍ മോനടി തൃശ്ശിവ കലാസമിതി മൂന്നാം സ്ഥാനവും, പറവൂര്‍ കൊണ്ടാടം കലാസിമിതി നാലാം സ്ഥാനവും, മാലിപ്പുറം […]
Read more

37-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷൻ പന്തലിൻ്റെ കാൽ നാട്ടുകർമ്മം

തൃശ്ശൂർ: 37-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷൻ പന്തലിൻ്റെ കാൽ നാട്ടുകർമ്മം സുപ്പീരിയർ ഫാ.ജോസഫ് എറമ്പിൽ നിർവ്വഹിച്ചു. ഫാ.മാത്യു നായക്കം പറമ്പിൽ വചന സന്ദേശം നൽകി. ഫാ.ബിനോയ് ചക്കാ നി കുന്നേൽ, ഫാ ഫ്രാൻസീസ് കർത്താനം, ഫാ.ജോ ജോ മാരിപ്പാട്ട്, ഫാ.ജേക്കബ് ചിറയിൽ, ഫാ.തോമസ് അറക്കൽ, ഫാ.ആൻ്റണി തെക്കിനേത്ത് ഫാ. വിൻസെൻറ് ഡ്യുബോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഫെബ്രുവരി 18 മുതൽ 22 വരെയാണ് കൺവെൻഷൻ.
Read more

പഴഞ്ഞിയിൽ പിതൃസ്മൃതി പ്രയാണം — തിരുശേഷിപ്പുകൾക്ക് സെന്റ് മേരീസ് കത്തീഡ്രലിൽ സ്വീകരണം

തൃശ്ശൂർ: പഴഞ്ഞി നവീകരിച്ച ഐന്നുർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും തിരുശേഷിപ്പുകളും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അംശവസ്ത്രവും വഹിച്ചുള്ള ഘോഷയാത്രയായ ‘പിതൃസ്മൃതി പ്രയാണം’ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയിൽ ഭക്തിപൂർവ്വം സ്വീകരിച്ചു. മലങ്കര സഭയുടെ “ഉരുക്ക് കോട്ട” എന്നറിയപ്പെടുന്ന കത്തീഡ്രലിൽ നടന്ന സ്വീകരണ ചടങ്ങിന് ബഹു. വികാരി ഫാ. ജോൺ ഐസക്ക്, സഹവികാരി ബഹു. ഫാ. […]
Read more

തൊഴിയൂരിൽ പുതുവത്സരാഘോഷം – മെത്രാപ്പോലീത്തയുടെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ചു

തൃശ്ശൂർ: പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ചടങ്ങിൽ ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ബഹു. ശെമ്മാശന്മാർ, സഭ അൽമായ ട്രസ്റ്റി ഗീവർ മാണി, ഇടവക സെക്രട്ടറി ജോഷി ജോസ്, ട്രഷറർ റെയ്ഫിസൺ ബാബു, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. പുതുവത്സരം […]
Read more

മലപ്പുറത്ത് ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം

മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം. ഫൂട്ട് വെല്‍ എന്ന കമ്പനിയിലാണ് തീപിടിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുൻഭാഗത്ത് തീ കണ്ടതോടെ സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല. രണ്ടര മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കരിപ്പൂര്‍ വമാനത്താവളത്തില്‍ നിന്നടക്കം ആറ് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ചെരുപ്പുകളും നിര്‍മ്മാണത്തിനായി സൂക്ഷിച്ച അംസ്കൃത വസ്ത്ക്കളുമടക്കം കമ്പനിയാകെ കത്തിയമര്‍ന്നു. മലപ്പുറത്തെ പ്രവാസികളായ ആറ് സംരംഭകരുടേതാണ് കമ്പനി.
Read more

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര പ്രൗഢമായി മനുഷ്യചത്വരം

മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയിടെ നേതൃത്വത്തില്‍ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ 2026 ജനുവരി 01 മുതല്‍ 16 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച മനുഷ്യചത്വരം പ്രൗഢമായി. തിരൂര്‍ റെയിൽവേ പരിസരത്ത് നിന്ന് തുടങ്ങിയ റാലി ടൗണിൽ സമാപിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജാഫര്‍ ശാമില്‍ ഇര്‍ഫാനി സംഗമം ഉദ്ഘടനം […]
Read more

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അന്വേഷണ നടപടികളിൽ താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും, അതിനാൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും വാസു ഹർജിയിൽ ആവശ്യപ്പെട്ടു.
Read more

Recent News

Advertisement