സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 2, 2026

Year : 2026

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദവും രൂപപ്പെട്ടു; വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ […]
Read more

പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ

ചെന്നൈ: പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഒരു “മോശം അയൽക്കാരൻ” ആണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. തീവ്രവാദത്തിൽ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് പൂർണ അവകാശമുണ്ടെന്നും, ആ അവകാശം എങ്ങനെ വിനിയോഗിക്കണമെന്ന് ഇന്ത്യ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച ജയശങ്കർ, ഇന്ത്യ എന്ത് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആർക്കും നിർദേശിക്കാനാവില്ലെന്നും സ്വയം പ്രതിരോധത്തിനായി ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും പറഞ്ഞു. […]
Read more

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലടിമുഖത്ത് വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ജീവനക്കാരായ മായ, രാജീവ്‌ എന്നിവർക്കാണ് പരിക്കേറ്റത്. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. വൃദ്ധസദനത്തിൽ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ആർക്കും തന്നെ പരിക്കുകളില്ല.
Read more

കേരള പോലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് അറിയിപ്പ്

കോഴിക്കോട്: ചുരത്തിലും മറ്റു പ്രധാനപ്പെട്ട റോഡുകളിലും ക്യൂ തെറ്റിച്ചുള്ള ഓവർ ടേക്കിംഗ് മൂലം, ആയിരക്കണക്കിന് ആളുകളാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രികളിലേക്കും മറ്റ്, അത്യാവശ്യ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന ധാരാളം പേർക്ക് ഇതുകൊണ്ട് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. അനധികൃത പാർക്കിംഗ്, നിയമം ലംഘിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, അപകടമായ ഡ്രൈവിംഗ് മൂലം, മറ്റു വാഹനങ്ങൾ അപകടത്തിൽ പെടുന്നത്* തുടങ്ങിയ ഏതുതരത്തിലുള്ള നിയമലംഘനങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത്തരം വാഹനങ്ങളുടെ, 1) ഫോട്ടോകൾ/ വീഡിയോകൾ/ഓഡിയോ വോയ്‌സ് 2)ജില്ല, 3)സ്ഥലം 4)തീയതി 5)സമയം 6)നിയമലംഘനം 7)വാഹനത്തിന്റെ […]
Read more

വിനോദിനിക്ക് കൃത്രിമ കൈ വയ്ക്കാൻ എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട്: പാലക്കാട്ടെ കുഞ്ഞുവിനോദിനിക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സഹായ നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൃത്രിമ കൈ വയ്ക്കാനുള്ള നടപടികൾ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് […]
Read more

ചങ്ങനാശേരിയിൽ നടന്ന എൽസോൾ “ബോൺ ആനോ- 2026” ശ്രദ്ധേയമായി

കോട്ടയം: അതിപുരാതനമായ ചങ്ങനാശ്ശേരിയുടെ മതസൗഹാർദം മാതൃകാപരമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മീഡിയ വില്ലേജും എൻസോൾ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച  “ബോൺ ആനോ- 2026”. പുതുവർഷാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ ഫാ . സെബാസ്റ്റ്യൻ പുന്നശ്ശേരി, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, എസ്എൻഡിപിയോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതൂർപള്ളി ജമാ അത്ത് […]
Read more

ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ ക്രിമിനൽ കേസ് പ്രതി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചു 

കോട്ടയം: ഓടുന്ന ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ ക്രിമിനൽ കേസ് പ്രതിയെ നേരിടാനെത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എസ്.സനൽകുമാറിനാണ്  വയറിനു മുകളിൽ കുത്തേറ്റത്. പ്രതി പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാറിനെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ സനൽകുമാർ തന്നെ പിടികൂടി. തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസിൽ ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിൽ ബുധനാഴ്ച രാത്രിയാണു സംഭവം. അമിതമായി മദ്യപിച്ചിരുന്ന അനിൽ ചെങ്ങന്നൂരിൽനിന്നാണു ട്രെയിനിൽ കയറിയതെന്നു പൊലീസ് പറഞ്ഞു. ഇയാൾ ടിക്കറ്റെടുത്തിരുന്നില്ല. […]
Read more

ചാലക്കുടി പ്രസ് ഫോറം ജില്ലാ പത്ര-ദൃശ്യ മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിനായി ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന പ്രണാമം 2026 പരിപാടിയുടെ ഭാഗമായി വിവിധ ജില്ലാ മാധ്യമ പുസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജില്ലാ പുരസ്‌കാരവും ജില്ലയിലെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്താചിത്രത്തിനും ജില്ലയിലെ സ്ത്രീ-പുരുഷ വാര്‍ത്താവതാരകര്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്തയ്ക്കുമാണ് പുരസ്‌കാരം നല്‍കുക .മലയാള മനോരമ ലേഖകനും ചാലക്കുടിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി.എന്‍.കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായി പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജില്ലാ പുരസ്‌കാരത്തിന് […]
Read more

കുട്ടിയുടെ സ്വർണ കമ്മല്‍ കവരാൻ ശ്രമിച്ച യുവാവ് പിടിയിൽ

കല്‍പ്പറ്റ: വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ കവരാൻ ശ്രമിച്ച പരാതിയില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പിടികൂടി. ഹുന്‍സൂര്‍ ഹനഗോഡ് സ്വദേശിയായ മണികണ്ഠ (20) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 30ന് വൈകീട്ടോടെ കാരാട്ടുക്കുന്നിലെ വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിയുടെ കമ്മല്‍ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. പ്രതി ഒരു കൈ കൊണ്ട് വായ പൊത്തി കുട്ടിയെ ഭയപ്പെടുത്തി മറ്റേ കൈ കൊണ്ട് കമ്മല്‍ അഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ബഹളം ഉണ്ടാക്കിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ […]
Read more

പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയിൽ കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ ചൂണ്ടാണിക്കടവിൽ കാണാതായ.കല്ലൂർ സ്വദേശി സതീഷ് കുമാറിൻ്റെ ( 46 വയസ്സ്)മൃതദേഹമാണ് ഫയർഫോഴ്സ് തെരച്ചിൽ നടത്തി കണ്ടെത്തിയത് ”പുഴയോരത്തെ  ന്യൂ ഇയർ ദിന ആഘോഷത്തിന് ശേഷം വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ  ഇയാളെ കാണാതാവുകയും  പുഴയിൽ ഉണ്ടാകുമെന്ന സംശയത്തിൽ പുഴയിൽ സ്കൂബ ടീം എല്ലാം തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സതീഷ് കുമാറിന്റെ മൊബൈൽ, ഷർട്ട് , മുണ്ട് എന്നിവ […]
Read more

Recent News

Advertisement