സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 15, 2026

Year : 2026

മരത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഒപി ബ്ലോക്കിന് സമീപത്തായുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു ഇയാൾ. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Read more

സായ് ദുര്‍ഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ സംക്രാന്തി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം ‘സാംബരാല യേതിഗട്ട്’ സംക്രാന്തി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്. വമ്പന്‍ ഹിറ്റുകളായ ‘വിരൂപാക്ഷ’, ‘ബ്രോ’ എന്നിവക്ക് ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ഈ ചിത്രം പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പാന്‍ ഇന്ത്യ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹനുമാന് ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ […]
Read more

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിയെ അധിക്ഷേപിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നുവെന്നടക്കം ആരോപണം ഉന്നയിച്ച ചാള്‍സ് ജോര്‍ജിനെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്എച്ച്ഒയോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. അഭിഭാഷകരായ രാഹുല്‍ ശശിധരന്‍ , ഗിജീഷ് പ്രകാശ് എന്നിവര്‍ മുഖേനേ പി.ജെ പോള്‍സണ്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. […]
Read more

ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസ് സ്‌റ്റേ ചെയ്തു സുപ്രീംകോടതി

ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ബംഗാൾ സർക്കാരിന്റെ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസ് ഫയൽ ചെയ്ത എഫ്ഐആറുകളിലെ തുടർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ജനുവരി-8 ലെ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും വിപുൽ പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. വിഷയത്തിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ നിയമവാഴ്ച ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും വിശദമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
Read more

മണ്ഡലകാല മകരവിളക്ക് മഹോത്സവ സർവീസ് വിജയകരമാക്കി കെഎസ്ആർടിസി

പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തിനു തിരശ്ശീല വീഴുമ്പോൾ വിജയകരമായി ദൗത്യം പൂർത്തിയാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള ഒരു മണ്ഡലപൂജ മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ വിവിധ അവലോകന യോഗങ്ങളുടെ തുടർച്ചയായി ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ തലങ്ങളിൽ അവലോകന യോഗങ്ങൾ നടന്നിരുന്നു. പമ്പയിൽ നടന്ന ഫൈനൽ അവലോകന യോഗത്തിന്റെയും തീരുമാനങ്ങൾ അനുസരിച്ച് ഏറെ വ്യത്യസ്തവും ഫലപ്രദവുമായ നിർദ്ദേശങ്ങൾ […]
Read more

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 79-ാമത് സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജി.സഞ്ജു നായകനായ 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ 9 പുതുമുഖങ്ങളുണ്ട് .ആറു ഒഫിഷ്യലുകളും ടീമിനൊപ്പമുണ്ടാകും. ടി.വി. അൽകേഷ് രാജ്, എസ്.ഹജ്‌മൽ, എം.മുഹമ്മദ് ജസീൻ എന്നിവരാണ് ഗോൾ കീപ്പർമാർ. ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ്‌ ഹസനാണ്‌ കേരളത്തിന്‍റെ മുഖ്യ പരിശീലകൻ. മുൻ സന്തോഷ്‌ ട്രോഫി താരം എബിൻ റോസ്‌ സഹപരിശീലകനും. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിന് നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇത്തവണ […]
Read more

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി;ബീഹാറില്‍ ആറ് എംഎല്‍എമാര്‍ എന്‍ഡിഎ ക്യാമ്പിലേക്ക് മാറി

ബീഹാർ: ബീഹാറില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ആകെയുള്ള ആറ് എംഎല്‍എമാര്‍ എന്‍ഡിഎ എൻഡിഎ യിലേക്ക് പോയതാണ് ബീഹാറിൽ ഏറ്റ തിരിച്ചടി. എംഎല്‍എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ത്ത നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി നേതാക്കള്‍.ആകെയുള്ള ആറ് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും.പാര്‍ട്ടി പരിപാടികളില്‍ നിന്നും എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നതോടെയാണ് അഭ്യൂഹം ശക്തമായത്. ആകെയുള്ള ആറ് എംഎല്‍എമാരും എന്‍ഡിഎ നേതാക്കളുമായുള്ള ചര്‍ച്ച സജീവമാക്കിയിരുന്നു. ജെഡിയുവിന്റെ സംസ്ഥാന നേതാക്കളുമായും ആറ് എംഎല്‍എമാര്‍ അന്തി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ […]
Read more

പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം

പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിനാൽ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഷൊര്‍ണൂരിൽ നിന്നും പട്ടാമ്പിയയിൽ നിന്നും കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്. ടയര്‍ കത്തിയതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ജോലിക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഗോഡൗണിൽ നിന്ന് തീ പടര്‍ന്നത്. 50ലധികം […]
Read more

മമത സർക്കാരിന് കനത്ത തിരിച്ചടി;കൊൽക്കത്ത ഐപാക്ക് റെയ്ഡിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള എഫ്ഐആറുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

കൊൽക്കത്ത: കൊൽക്കത്തയിലെ ഐപാക്ക് (I-PAC) ഓഫീസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ മമത ബാനർജി സർക്കാർ രജിസ്റ്റർ ചെയ്തിരുന്ന നാല് എഫ്ഐആറുകൾ സുപ്രീം കോടതി നേരിട്ട് സ്റ്റേ ചെയ്തു. ഈ കേസുകളിൽ തുടർനടപടികൾ പാടില്ലെന്ന് ബംഗാൾ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് ഇഡി നൽകിയ ഹർജിയിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. […]
Read more

ഉത്തർപ്രദേശില്‍ അച്ഛനായ പൊലീസുകാരന്റെ ക്രൂരത;മകൾക്ക് ദാരുണാന്ത്യം:ഭാര്യ ആശുപത്രിയിൽ

ഉത്തർപ്രദേശ്: ഉത്തർപ്രദേശില്‍ കുടുംബകലഹത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഭാര്യ ശിവാനി (32), മകൾ പാരി, എന്നിവരെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ക‍ഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം. പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന ഗൗരവ് കുമാർ, മകളെയും ഭാര്യയെയും കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം, ഗൗരവ് വാതില്‍ പുറത്തുനിന്ന് പൂട്ടി ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി […]
Read more

Recent News

Advertisement