സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 19, 2026

Year : 2026

തയ്യിൽ രണ്ടര വയസ്സുകാരനായ മകനെ കടലിലെറിഞ്ഞ് കൊന്ന കേസിൻ്റെ വിധി ഇന്ന്

കണ്ണൂർ: തയ്യിൽ രണ്ടര വയസ്സുകാരനായ മകനെ കടലിലെറിഞ്ഞ് കൊന്ന കേസിൻ്റെ വിധി ഇന്ന്. തയ്യിൽ കടപ്പുറത്തെ കെ ശരണ്യയാണ് രണ്ട് വയസുകാരൻ മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊന്നത്. ശരണ്യയെ കുടാതെ കാമുകൻ വലിയന്നുരിലെ നിധിനുമാണ് കേസിലെ പ്രതികൾ. 2020 ഫിബ്രവരി 17ന് പുലർച്ചെ 2.45 നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തയ്യിൽ കടപ്പുറത്ത് കുടുംബ സമേതം താമസിക്കുന്ന ശരണ്യ ഭർത്താവിനെ കുടുക്കാനും കാമുകനൊപ്പം ജീവിക്കാനുമാണ് സ്വന്തം കുരുന്നിനെ കടലിലെറിഞ്ഞ് കൊന്നത്. അന്നേ ദിവസം […]
Read more

കണ്ണൂര്‍ നടാലിലെ ദേശീയപാത നിര്‍മ്മാണം യാത്രികർക്ക് ദുരിതം; 19ന് കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയർപ്പിച്ച് യാത്രക്കാരും ബസ് ഉടമകളും

കണ്ണൂർ: നടാലിലെ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയില്‍ പ്രതിഷേധിച്ച്‌ ജനുവരി 28 മുതല്‍ കണ്ണൂർ – തലശേരി – തോട്ടട റൂട്ടില്‍ സ്വകാര്യ ബസ് സമരം വീണ്ടും തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോ.ഭാരവാഹികളുടെ യോഗം മുന്നറിയിപ്പ് നല്‍കി. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുമ്പോഴും നടാല്‍ റെയില്‍വേ ഗേറ്റ് പരിസരത്തെ നിർമ്മാണം സ്വകാര്യ ബസുകള്‍ക്കും മറ്റു യാത്രക്കാർക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഇവിടെ പുതുതായി നിർമ്മിച്ച അടിപ്പാതയ്ക്ക് ഉയരം കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശിക്കാൻ കഴിയില്ല. ഇതോടെ കെ.എസ്.ആർ.ടി.സി ബസ്സുകളും […]
Read more

കണ്ണൂരിൽ 307 പുതിയ പോളിംഗ് സ്റ്റേഷനുകൾ; വൾനറബിലിറ്റി മാപ്പിംഗ് ഉടൻ പൂർത്തിയാക്കും

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ 307 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി രൂപീകരിച്ചതായി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. ഇതോടെ ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 2177 ആയി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന്റെ ഭാഗമായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വൾനറബിലിറ്റി മാപ്പിംഗ് (Vulnerability Mapping) നടത്തും. ഇതിനായി സെക്ടർ ഓഫീസർമാരെ അടിയന്തരമായി നിയമിക്കാൻ […]
Read more

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കോട്ടയം സ്വദേശി റിസോർട്ടിലെ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട്: വാണിയം കുളത്തിനടുത്ത് വെള്ളിയാടുള്ള സ്വകാര്യ റിസോർട്ടിനോട് ചേർന്നുള്ള കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശി അജിത്ത് സോമൻ ആണ് മരിച്ചത്. ബാർസലോണ ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അങ്കമാണ് അജിത്ത്. ഇതേ ഗ്രൂപ്പിൽ അംഗമായ ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത്ത്. പതിനെട്ടോളം പേരാണ് റിസോർട്ടിൽ റൂം എടുത്തിരുന്നത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽനാളെ പോസ്റ്റ്മോർട്ടം നടക്കും.
Read more

ആപ്പാഞ്ചിറ പാലം അപകടഭീഷണിയിൽ; കൈവരികൾ തകർന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

കോട്ടയം: കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ വീതിയുള്ള ആപ്പാഞ്ചിറ പാലം വൻ അപകടഭീഷണി ഉയർത്തുന്നു. പാലത്തിന്റെ കൈവരികൾ വാഹനം ഇടിച്ച് തകർന്നിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും ഇത് പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മുമ്പ് നടന്ന അപകടത്തിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. നിലവിൽ തകർന്ന കൈവരികൾക്ക് പകരം ഇല്ലിമുളകൾ കെട്ടിയാണ് താത്കാലിക സംരക്ഷണം ഒരുക്കിയിരിക്കുന്നത്. പ്രാദേശിക എം.എൽ.എ മോൻസ് ജോസഫിന്റെ വീടിന് വെറും അരക്കിലോമീറ്റർ മാത്രം അകലെയുള്ള ഈ പാലത്തിലൂടെയാണ് അദ്ദേഹം നിത്യേന […]
Read more

കുമരകം കലാഭവൻ ‘പാട്ടു കൂട്ടം’ രണ്ടാം വാർഷികം ‘നിത്യവസന്തം’ സംഘടിപ്പിച്ചു

കോട്ടയം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പാട്ടു കൂട്ടം’ രണ്ടാം വാർഷികം നിത്യവസന്തം എന്ന പേരിൽ കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. വാർഷികാഘോഷം കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ഉദ്ഘാടനം ചെയ്തു. ‘കല ലഹരിയാകട്ടെ’ എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. കലാഭവൻ പ്രസിഡന്റ് എം.എൻ. ഗോപാലൻ ശാന്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.ഐ. ഏബ്രഹാം, കലാഭവൻ ഭാരവാഹികളായ എസ്.ഡി. പ്രേംജി, പി.എസ്. സദാശിവൻ, […]
Read more

ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ സ്മരണാദിനം സംഘടിപ്പിച്ചു

കോട്ടയം: ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 102-ാമത് കുമാരനാശാൻ സ്മരണാദിനവും ആശാൻ കവിതകളുടെ പാരായണവും സംഘടിപ്പിച്ചു. കോട്ടയം ഗാന്ധിജി സ്റ്റഡി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പർ പി.ജി. ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ വേൾഡ് കൗൺസിൽ ചെയർമാൻ എസ്. സുവർണ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ്. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ […]
Read more

അസംഘടിത തൊഴിലാളി ക്ഷേമനിധികൾ കാര്യക്ഷമമാക്കണം: കെ.ടി.യു.സി (ബി)

കോട്ടയം: അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉൾപ്പെടുത്തി സർക്കാർ ക്ഷേമനിധികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കെ.ടി.യു.സി (ബി) കോട്ടയം ജില്ലാ പ്രസിഡന്റ് മധു ആർ. പണിക്കർ ആവശ്യപ്പെട്ടു. ഏറ്റുമാനൂരിൽ ചേർന്ന കെ.ടി.യു.സി (ബി) ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവില്ലായ്മ മൂലം വിഹിതം അടയ്ക്കാൻ കഴിയാതെ ക്ഷേമനിധിയിൽ നിന്നും പുറത്തായ നിരവധി തൊഴിലാളികളുണ്ട്. ഇത്തരക്കാരെ പൂർവ്വകാല പ്രാബല്യത്തോടെ തിരികെ കൊണ്ടുവന്ന് സർക്കാരിന്റെ തൊഴിലാളി സംരക്ഷണ പദ്ധതികളുടെ ഭാഗമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മധു ആർ. പണിക്കർ അധ്യക്ഷത വഹിച്ചു. കേരള […]
Read more

പാലായിൽ സീറ്റ് മോഹവുമായി ഷോൺ ജോർജ്; ബിജെപിയിൽ അമർഷം പുകയുന്നു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പാലാ നിയോജകമണ്ഡലത്തിൽ സീറ്റ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സജീവമാകുന്നു. അടുത്ത കാലത്തായി മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ ഷോൺ ജോർജിന്റെ സാന്നിധ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക ബിജെപി പ്രവർത്തകരുടെ വിട്ടുനിൽക്കൽ പാർട്ടിയിൽ പുകയുന്ന അസംതൃപ്തിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. പൂഞ്ഞാറിൽ താനും പാലായിൽ മകൻ ഷോൺ ജോർജും മത്സരിക്കണമെന്ന പി.സി. ജോർജിന്റെ താൽപ്പര്യം ബിജെപി അണികൾക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാലങ്ങളായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച ജനകീയരായ […]
Read more

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ബുധനാഴ്ച

കോട്ടയം: ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്റെ 43-ാമത് വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്, ഫ്രാൻസിസ് ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 21-ാം തീയതി ബുധനാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 1.45-ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം വികാരി ജനറാൾ ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ […]
Read more

Recent News

Advertisement