സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 3, 2026

Year : 2026

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു

കാസർഗോഡ്: മഞ്ചേശ്വരം തുമിനാട്ടിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി മരിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിയായ ഷേക്ക് അബ്ബ ആണ് മരിച്ചത്. ഇന്നലെ രാത്രി ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഉമ്മർ ഫറൂഖ് തന്റെ 18 വയസുള്ള മകളായ മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. മറിയം ജുമൈലയുടെ മാതാവിന്റെ സഹോദരിയുടെ ഭർത്താവാണ് ഷേക്ക് അബ്ബ. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം നടന്നത്. തർക്കത്തിനിടെ ഉമ്മർ ഫറൂഖ് ആദ്യം ഷേക്ക് അബ്ബയെ ആക്രമിക്കുകയും […]
Read more

സംയോജിത ശിശു വികസന സേവന പദ്ധതി; മികച്ച സേവനത്തിന് തൃശ്ശൂർ ജില്ലാ കളക്ടർക്ക് പുരസ്‌കാരം

തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പദ്ധതി 2024–25ലെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ കളക്ടർ പുരസ്‌കാരം അർജുന്‍ പണ്ഡ്യന്‍ നേതൃത്വം നൽകുന്ന തൃശ്ശൂർ ജില്ല കരസ്ഥമാക്കി. ജില്ലാ വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാരുടെയും വിവിധ വകുപ്പുകളുടെ സംയുക്ത പ്രവർത്തനങ്ങളുടെയും അംഗീകാരമാണ് ഈ നേട്ടം. ഈ വിഭാഗത്തിൽ തൃശ്ശൂരിനൊപ്പം വയനാട് ജില്ലയും പുരസ്‌കാരം നേടി. ഈ വർഷം 10 പുരസ്‌കാരങ്ങളുമായി തൃശ്ശൂർ ജില്ല മുന്നിലെത്തി. മികച്ച കളക്ടർ പുരസ്‌കാരത്തിനൊപ്പം, […]
Read more

ഗുരുവായൂർ എസിപിസി പ്രേമാനന്ദകൃഷ്ണനെ കെഎച്ച്ആർഎ ആദരിച്ചു

തൃശൂർ: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ ഗുരുവായൂർ എ.സി.പി സി. പ്രേമാനന്ദകൃഷ്ണൻനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) ഗുരുവായൂർ യൂണിറ്റ് ആദരിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ, ജില്ലാ രക്ഷാധികാരി ജി. കെ. പ്രകാശ്, യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ, സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഘടനയുടെ ഭാരവാഹികളായ രാജേഷ് ഗോകുലം, മുബാറക്ക് സുൽത്താനിയ, സൂരജ് ബാബു എൻ.എം. എന്നിവരും സന്നിഹിതരായിരുന്നു. നിയമപാലന രംഗത്ത് നൽകിയ മാതൃകാപരമായ സേവനങ്ങൾക്കാണ് […]
Read more

മാത്യൂ തോമസ്- ദേവിക സഞ്ജയ് ചിത്രം ‘സുഖമാണോ സുഖമാണ്’; ആദ്യ ഗാനം റിലീസായി

ഫാമിലി എന്റെര്‍റ്റൈനെര്‍ ‘സുഖമാണോ സുഖമാണ് ‘ എന്ന ചിത്രത്തിന്റെ ആദ്യഗാനം റിലീസായി. കൂടെ കൂടാന്‍ എന്ന ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്തിന്റേതാണ്. എവുഗിന്‍ ആണ് ഈ മനോഹരമായ ഗാനത്തിന്റെ ആലാപനം. നിപിന്‍ ബെസന്ത് ആണ് സുഖമാണോ സുഖമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 13ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.സുഖമാണോ സുഖമാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് […]
Read more

കേരള മോട്ടർ സൈക്കിൾ റൈഡേഴ്സ് ഡെഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബധിര സന്ദേശയാത്ര സംഘടിപ്പിച്ചു

പാലക്കാട്: കേരള മോട്ടർ സൈക്കിൾ റൈഡേഴ്സ് ഡെഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബധിര സമൂഹത്തിന്റെ അവകാശങ്ങളും ശേഷികളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ബധിര സന്ദേശയാത്ര സംഘടിപ്പിച്ചു. ജനുവരി 23ന് പാലക്കാട് നിന്നാരംഭിച്ച സന്ദേശയാത്ര തമിഴ്നാട്ടിലെ രാമേശ്വരത്ത് സമാപിച്ചു. സമൂഹത്തിൽ ബധിരരെ മുഖ്യധാരയിലേക്കെത്തിക്കുക, ആംഗ്യഭാഷയുടെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, ബധിരരുടെ ആത്മവിശ്വാസവും കഴിവുകളും സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്. കൂടാതെ ബധിരർക്ക് ഡ്രൈവിങ് ലൈസൻസുകൾ തടസ്സമില്ലാതെ ലഭിക്കേണ്ടതിന്റെ ആവശ്യകതയും യാത്രയിലൂടെ ശക്തമായി ഉയർത്തിക്കാട്ടി. വനിതകൾ […]
Read more

ഇലക്ഷൻ കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ

പാലക്കാട്: പുതുക്കിയ വോട്ടർ പട്ടികയിൽ 24 ലക്ഷം അജ്ഞാതർ ഉൾപ്പെട്ടതായി സിപിഎം ഇലക്ഷൻ കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തി. തിരിച്ചറിയാൻ കഴിയാത്ത 24 ലക്ഷം പേരെ പുതുക്കിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. ഈ ആളുകൾ ആരാണെന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്കുപോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ ഓരോ ബൂത്തുകളിലും ശരാശരി നൂറും 120 വരെയും അജ്ഞാത വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇത് ജനാധിപത്യ സംവിധാനത്തെ […]
Read more

അമ്മായിയച്ഛനെ നടുറോഡിൽ തീ കൊളുത്തിക്കൊന്ന് മരുമകളും കാമുകനും

കടലൂർ: മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ നടുറോഡിൽ വച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മലിഗംപട്ട് സ്വദേശി ശനിയാഴ്ച ചികിത്സയ്ക്കിടെയാണ് മരിച്ചത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം നടന്നത്. രാജേന്ദ്രന്റെ മരുമകളായ ബി. ജയപ്രിയയുടെ കാമുകൻ ഡി. മണികണ്ഠനാണ് കേസിലെ മുഖ്യപ്രതി. 39 കാരനായ മണികണ്ഠനും 28 കാരിയായ ജയപ്രിയയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം ഇവരെ ചോദ്യം ചെയ്തതോടെ കുടുംബത്തിൽ തർക്കം രൂക്ഷമായതായി പൊലീസ് പറയുന്നു. ഈ […]
Read more

ബഡ്ജറ്റിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന; പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

പാലക്കാട്: ബഡ്ജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി നിർമലാ സീതാരാമന്റെയും കോലം കത്തിച്ചു. പൊന്നാനിയിൽ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തതായി പറഞ്ഞ അതിവേഗ റെയിൽ പദ്ധതിയുടെ ഓഫീസ്, അഞ്ച് വർഷം മുൻപ് പാലക്കാട് നിന്ന് വിജയിച്ച് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് തുറന്ന ഓഫിസിന്റെ അവസ്ഥയിലേക്കാണ് എത്തിയതെന്ന് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ പരിഹസിച്ചു. ശ്രീധരൻ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയും […]
Read more

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു. ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. ആർക്കും […]
Read more

റിയാസിന് പകരക്കാരനോ അൻവർ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ സംസ്ഥാനം കനത്ത ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ്. എന്നാൽ അതിൽ ഇപ്പോൾ എല്ലാ കണ്ണുകളും ബേപ്പൂരിലേക്ക് ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബേപ്പൂരിയിൽ പിവി അൻവർ മത്സരിക്കുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ നിലമ്പൂർ വിട്ട് പിവി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന വാർത്തയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അൻവർ ബേപ്പൂരിൽ നിന്ന് മത്സരിച്ചാൽ ജയിച്ച് എംഎൽഎ ആവുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറയുകയുണ്ടായി. അതേസമയം അൻവർ മണ്ഡലത്തിൽ അനൗപചാരിക […]
Read more

Recent News

Advertisement