സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 8, 2026

Year : 2026

ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ സ്വന്തം ആര്‍ട്ട് ഗാലറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ (71) ആത്മഹത്യ ചെയ്തു. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍ അയ്യന്തോളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍. കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളില്‍ 1954ല്‍ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ […]
Read more

കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടമാണ് നാടിന് സമര്‍പ്പിക്കുന്നത്. ഒമ്പതു നിലകളുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളോട് കൂടിയ സൗകര്യങ്ങള്‍ക്കാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനും പോറ്റിയുമൊത്തുള്ള പുതിയ ചിത്രം പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും കുരുക്ക്. കേസിൽ ജാമ്യത്തിലിറങ്ങിയ ആദ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം പുറത്തു വന്നു. കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടാമത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് വിവരം. ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്നതാണ് ചിത്രം. അതേസമയം മന്ത്രി എന്താനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് […]
Read more

നാലര വയസ്സുകാരിയുടെ ചികിത്സ മുടങ്ങില്ല; സുമനസ്സുകളുടെ കൂട്ടായ്മയിൽ ആവശ്യമായ പണം കണ്ടെത്തി

കോഴിക്കോട്: സുമനസ്സുകളുടെ കൂട്ടായ്മയിൽ നാലര വയസ്സുകാരിക്ക് ചികിത്സ സഹായം. നന്മണ്ട കൂളിപ്പൊയിൽ ഒറുവിൽ രഞ്ജിമയുടെയും പ്രബീഷിൻ്റെയും മകളായ നാലരവയസ്സുകാരി അലംകൃത പി.രഞ്ജന്റെ ചികിത്സയ്ക്കാണ് നാട്ടുകാർ ഒരുമിച്ചത്. ചികിത്സയ്ക്ക് ആവിശ്യമായ 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയതിനാൽ അക്കൗണ്ട് ക്ലോസ് ചെയ്തു. ആയിരത്തോളം പേർ അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് ഫണ്ട് സമാഹരണം നടത്തിയത്. ഭൂരിഭാഗവും ഗൂഗിൾ പേ, ഓൺലൈൻ ട്രാൻസാക്ഷൻ എന്നിവയിലൂടെയാണ് തുക ലഭിച്ചത്. വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 7 ലക്ഷം […]
Read more

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം: പരവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ കൂനയിൽ സ്വദേശിയായ രാജിത്ത് ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ഏകദേശം ഒന്നരയോടെയാണ് സംഭവം നടന്നത്. യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് അകത്ത് കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. യുവതി ഉണർന്ന് ബഹളം വച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി രാജിത്തിനെ അറസ്റ്റ് […]
Read more

മോദി മലേഷ്യയില്‍ ഇന്ത്യ-മലേഷ്യ സഹകരണത്തിന് 10 കരാറുകള്‍

ക്വാലാലംപൂര്‍: ഇന്ത്യ-മലേഷ്യ സഹകരണത്തിന് പത്ത് കരാറുകള്‍ക്ക് ധാരണയായി. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും വ്യക്തമാക്കി. തമിഴ്‌സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകള്‍ക്കാണ് ധാരണയായിരിക്കുന്നത്. ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നില്‍ക്കുമെന്നും ഇരുപ്രധാനമന്ത്രിമാരും അറിയിച്ചു.
Read more

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മേൽ ലൈംഗിക അതിക്രമം; 58കാരന് 8 വര്‍ഷം കഠിന തടവ്

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 58 കാരന് 8 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി വില്ലേജ് നടുവില്‍ക്കര സ്വദേശിയായ ആലത്തി കുമാരനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2024 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ […]
Read more

മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി, 12 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞു

ഷില്ലോങ്: മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി. 12 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ തെരച്ചില്‍ തുടരുകയാണ്. അപകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഈസ്റ്റ് ജയന്തിയാ ഹില്‍സില്‍ മയന്‍സങ്ത്-താങ്‌സ്‌കോ മേഖലയില്‍ പ്രവര്‍ത്തിച്ച ഖനിയില്‍ അപകടമുണ്ടായത്. ഖനനത്തിനുപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ഖനിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ഖനിയിലുണ്ടായിരുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ധാരണ […]
Read more

ആനീദേ ഞായർ പ്രാർത്ഥനയ്ക്ക് അനുമതി ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കാമെന്ന് ഹൈക്കോടതി

തൃശ്ശൂർ: സഭാതർക്കം തുടരുന്ന ചാലിശ്ശേരിയിൽ, മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് മാതൃദേവാലയത്തിലെ സെമിത്തേരിയിൽ പ്രവേശിച്ച് പൂർവ്വികരുടെ കല്ലറകളിൽ പ്രാർത്ഥന നടത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. സഭ സകല മരിച്ചുപോയ വിശ്വാസികളുടെ ഓർമ്മ പുതുക്കുന്ന ആനീദേ ഞായറാഴ്ചയോടനുബന്ധിച്ചാണ് ഉത്തരവ്.വെള്ളിയാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നാഗരേഷ്, ഞായറാഴ്ച സെമിത്തേരിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താനും കല്ലറകൾ വൃത്തിയാക്കാനും സംരക്ഷിക്കാനും പരിപാലിക്കാനും അനുവാദം നൽകുകയായിരുന്നു. വിശ്വാസികൾക്ക് തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കാൻ ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്ന് പാലക്കാട് ജില്ലാ പോലീസ് […]
Read more

ഇന്ത്യ- യു എസ് വ്യാപാര കരാർ‌‍; ഇന്ത്യയുടെ തലവര മാറ്റും?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഒരു നിർണായക വഴിത്തിരിവാണ് പുതിയ വ്യാപാര കരാറിലൂടെ യാഥാർത്ഥ്യമായത്. കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഇതിനോടകം ഒഴിവാക്കിയിരിക്കുകയാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കിയാണ് കുറച്ചത്. അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി […]
Read more

Recent News

Advertisement