സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 13, 2026

Year : 2026

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’: വി.എൻ വാസവൻ അസ്സൽ ഗീബൽസെന്ന് ജോബിൻ ജേക്കബ്

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന നാല് കോടിയുടെ അഴിമതിയിൽ ദേവസ്വം മന്ത്രി വി.എൻ വാസവനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നിട്ടും തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുന്ന മന്ത്രിയുടെ നിലപാട് ഗീബൽസിനെപ്പോലും നാണിപ്പിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു നുണ പത്തുതവണ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുന്ന നാസി തന്ത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ‘ഗീബൽസായി’ മന്ത്രി വാസവൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ […]
Read more

കിക്ക് ബോക്സിങ്ങിൽ ദേശീയ നേട്ടവുമായി കുമരകം സ്വദേശി ദിനു; നാടിന് അഭിമാനമായി റഫറി ഡിപ്ലോമ

കോട്ടയം: കായിക ഭൂപടത്തിൽ കുമരകത്തിന്റെ പേര് വെട്ടിത്തിളങ്ങുന്നു. ഫെബ്രുവരി 7, 8 തീയതികളിൽ ഡൽഹിയിൽ നടന്ന സാവത് നാഷണൽ അസോസിയേഷൻ ഫ്രഞ്ച് കിക്ക് ബോക്സിങ് പരീക്ഷയിൽ ഉന്നത വിജയം നേടി കുമരകം സ്വദേശി ദിനു പൂങ്കളത്തിൽ നാടിന് അഭിമാനമായി. റഫറി ആൻഡ് ജഡ്ജ് ഡിപ്ലോമ കരസ്ഥമാക്കിയ ദിനു, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കുമരകം സ്വദേശിയാണ്. റഫറി, ജഡ്ജ്, കോച്ച് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന കഠിനമായ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയാണ് ദിനു ഈ ദേശീയ അംഗീകാരം […]
Read more

ബംഗളുരുവിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ച് അപകടം

ബംഗളൂരു: കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. കാർ യാത്രികരായ ആറുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഹോസ്‌കോട്ടെ-ദാബസ്‌പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബൈക്കിനെ ഇടിക്കുകയും തുടർന്ന് ചരക്കുലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഉന്നത ഉദ്യോഗസ്ഥർ അപകട സ്ഥലം സന്ദർശിച്ചു. മരിച്ചവർ കോലാർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് […]
Read more

യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

തൃശൂർ: കാർ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടതിരുത്തി മധുരമ്പിള്ളി സ്വദേശി കറുകതല വീട്ടിൽ നൗഷാദ് ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാട്ടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജനുവരി 22-ന് ഉച്ചയോടെ ചെന്ത്രാപ്പിന്നി അലുവത്തെരു സമീപം നടന്ന സംഭവത്തിൽ ചമക്കാല സ്വദേശി താനത്തുപറമ്പിൽ ഷാബിന്‍റെ കാറിൽ പ്രതികളിലൊരാളുടെ വാഹനം റിവേഴ്സ് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ പങ്കജ് ഭണ്ഡാരിയുടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ തന്നെ പ്രതി ചേര്‍ത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പങ്കജ് ഭണ്ഡാരി ഹര്‍ജി നല്‍കിയത്. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹര്‍ജയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.ഐ.ടി സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വര്‍ണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുന്‍പ് ആറുതവണ ചോദ്യം […]
Read more

തിരുവല്ല സ്‌പാ കൂട്ടബലാത്സംഗക്കേസ്; അവസാന പ്രതിയും പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിലെ സ്‌പാ സെന്ററിൽ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഏഴാംപ്രതി അറസ്റ്റിൽ. മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് (22) ചങ്ങനാശേരിയിൽ നിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നതാണ് പൊലീസ് കേസ്. ബലാത്സംഗത്തിന് സഹപ്രവർത്തകയുടെ ഒത്താശ ഉണ്ടെന്ന് ആരോപണവും അതിജീവത ഉന്നയിച്ചിരുന്നു. ഒളിവിലായിരുന്ന രണ്ട് പ്രതികൾ ബുധനാഴ്ച രാത്രി പൊലീസിൽ കീഴടങ്ങിയിരുന്നു. ആയാപറമ്പ് കാടാത്ത് […]
Read more

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. അതീവ സുരക്ഷാ മേഖലയായ ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. രണ്ട് കോടി രൂപ വിലമതിപ്പുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. 1929-ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണിവെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്ലബിൽ നടന്ന പാർട്ടിക്ക് ശേഷമാണ് മോഷണം നടന്നതായി സംശയിക്കുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് ഇന്നലെ രാത്രി കേസെടുത്തു. സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചകളടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ […]
Read more

ലഡാക്കിന് സംസ്ഥാന പദവി നല്‍കാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ജമ്മു: ലഡാക്കിന് സംസ്ഥാന പദവി നല്‍കാനാവില്ലെന്ന തീരുമാനത്തിലുറച്ച് കേന്ദ്രസര്‍ക്കാര്‍. ലഡാക്കിലെ സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന പദവിക്ക് പകരം ടെറിട്ടോറിയല്‍ കൗണ്‍സില്‍ പദവി നല്‍കാമെന്നാണ് കേന്ദ്ര നിലപാട്. ലഡാക്ക് ഹില്‍ കൗണ്‍സില്‍ അധ്യക്ഷന് സി എം എന്ന പദവി. ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവി നല്‍കും. എന്നാല്‍ അംഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ നിലപാട്. ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, […]
Read more

ദേശീയ പാത 544 ൽ എറണാകുളം റൂട്ടിൽ കൊരട്ടി ഭാഗത്ത് വൻ ഗതാഗത കുരുക്ക്

തൃശ്ശൂർ: ചാലക്കുടി ദേശീയ പാത 544 ൽ എറണാകുളം റൂട്ടിൽ കൊരട്ടി മുരിങ്ങൂർ എന്നിവിടങ്ങളിൽ വൻ ഗതാഗത കുരുക്ക് ‘ കൊരട്ടിയിൽ എറണാകുളം റൂട്ടിൽ ഒരു കാർ അടിപ്പാത നിർമ്മാണ സ്ഥലത്ത് തകരാറിലായത്താഞ്ഞ് ഗതാഗത തടസത്തിന് കാരണം. കൊരട്ടി മുതൽ ബ്ലോക്ക് മുരിങ്ങൂർ ബി ആർ ഡി വരെ വരെ നീണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ പണിമുടക്ക് കഴിഞ്ഞ് രാവിലെ രണ്ട് വശത്തേക്ക് വാഹനങ്ങളുടെ വലിയ തിരക്കായിരുന്നു അതിനിടയിലാണ് കാർ തകരാർ ആയതോടെ എറണാക്കുളം ഭാഗത്തേക്ക് വലിയ കുരുക്കാവുകയായിരുന്നു […]
Read more

ഇരവിപുരത്ത് അനിയൻ ചേട്ടനെ തലയ്ക്കടിച്ച് കൊന്നു

കൊല്ലം: ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

Recent News

Advertisement