സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 17, 2026

Year : 2026

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം

കൊല്ലം: നിലമേലിൽ ഇന്നലെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഇവരുൾപ്പെടെയുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ആറുപേരാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇതിൽ നാലുപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ രണ്ടുപേർ മരണപ്പെടുകയായിരുന്നു. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റെയാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് ഉള്ളത്. അതേസമയം, ശാസ്ത്രീയ […]
Read more

മണിശങ്കർ അയ്യർ സിപിഎം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ സി.പി.എം ഇറക്കിവിട്ടിരിക്കുന്ന ഒരു വാടക ഗുണ്ടയാണ് മണിശങ്കർ അയ്യർ. കേരള സർക്കാർ യാത്രാ കൂലിയും താമസ സൗകര്യവും നൽകിയാണ് മണിശങ്കർ അയ്യരെ ക്ഷണിച്ചു വരുത്തിയത്. ഇപ്പോൾ അയ്യർ നാടോടിക്കാറ്റ് എന്ന സിനിമയിലെ പവനായിയാണ്. അമ്പതു വർഷത്തെ ത്യാഗപൂർണ്ണമായ രാഷ്ട്രീയ പാരമ്പര്യമുള്ള വേണുഗോപാലിനെ വിമർശിക്കാൻ ആകാശത്തുനിന്നും നൂലിൽ കെട്ടിയിറക്കിയ കാറ്റുപോയ ബലൂണായ മണിശങ്കർ അയ്യർക്ക് ഒരു അർഹതയുമില്ല. താനൊരു കരിയറിസ്റ്റ് ആയതു കൊണ്ടാണ് ശശി തരൂരിനെയും ഒരു കരിയറിസ്റ്റ് […]
Read more

കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി ആക്രമണം

കൊല്ലം: കൊട്ടാരക്കരയിലെ കോട്ടാത്തലയിൽ വീട് കയറി യുവാവിനെ ആക്രമിച്ചു. കോട്ടാത്തല സ്വദേശി അരുൺജിത്തിനെയാണ് ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു ഉൾപ്പെടെ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ അരുൺജിത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ പ്രതിയായ ബിപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് അരുൺജിത്തും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആക്രമണം തടയാൻ ശ്രമിച്ച അമ്മ നിലത്ത് വീഴുന്നതടക്കമുള്ള […]
Read more

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഫസ്റ്റ് ലുക്ക് പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, […]
Read more

വായ്പ റിക്കവറി ഏജന്റുമാരുടെ ഗുണ്ടായിസം ഇനി നടപ്പില്ല; കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പ തിരിച്ചടവ് മുടങ്ങുന്നവരെ റിക്കവറി ഏജന്റുമാര്‍ വേട്ടയാടുന്ന കാലം അവസാനിക്കുന്നു. 2026-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ ഭാഗമായി, വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി റിസര്‍വ് ബാങ്ക് (RBI) പുതിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പുതിയ നിയമപ്രകാരം, ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തമായ റിക്കവറി നയം നിര്‍ബന്ധമാണ്. വായ്പക്കാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പൂര്‍ണ്ണമായും നിരോധിച്ചു. റിക്കവറി ഏജന്റുമാര്‍ വായ്പക്കാരെ ഫോണില്‍ വിളിക്കുന്നതിനും നേരിട്ട് സന്ദര്‍ശിക്കുന്നതിനും കൃത്യമായ സമയപരിധി (രാവിലെ 8 മുതല്‍ രാത്രി 7 […]
Read more

കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി: തൊടുപുഴ–മുതലക്കോടം റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി ആണ് മരിച്ചത്. പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമാണത്തിനായി റോഡരികിൽ എടുത്ത കുഴിയിലാണ് അപകടം സംഭവിച്ചത്. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുഴി മൂടണമെന്ന് പ്രദേശവാസികൾ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും അവർ ആരോപിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ജെയ്സ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ […]
Read more

ആദ്യ ബലാത്സംഘ കേസ് രാഹുൽ; മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും

കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തിരുവനന്തപുരത്തും പാലക്കാടും വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കാലയളവിൽ രാഹുൽ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും കൈമാറിയില്ല. ഫോണുകള്‍ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. രാഹുലിന് ഈ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് […]
Read more

Recent News

Advertisement