സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡ് ‘മിന്നൽ മാജിക്’ വിപണിയിലേക്ക് : അര ലിറ്ററിന് 400 രൂപ
പാലക്കാട് : സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ഈ ബ്രാൻഡിക്ക് അര ലിറ്ററിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന പേര് വരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെൻസുകൾക്കൊടുവിൽ ‘മിന്നൽ മാജിക്’ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ബ്രാൻഡി നാമം ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രതിദിനം 13,500 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാണ് ഡിസ്റ്റിലറി ലക്ഷ്യമിടുന്നത്. […]
Read more

