ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയായ കണ്ഠർ രാജീവരുടെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം നിയമമന്ത്രി പി. രാജീവ് തള്ളി. എസ്ഐടി അന്വേഷണത്തിന്റെ ഏതൊരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ എതിർത്തതിന്റെ വൈരാഗ്യമാണ് അറസ്റ്റിന് കാരണമെന്ന് കണ്ഠർ രാജീവർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. ആചാരങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്കു വൈരാഗ്യമുണ്ടായിരുന്നുവെന്ന വാദവും ജാമ്യ ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് നിയമമന്ത്രിയുടെ നിലപാട്. സ്വർണക്കൊള്ളക്കേസിൽ നേരിട്ട് […]
Read more

