കോഴിക്കോട്: സ്ട്രോങ്ങ് റൂം തുറന്നുവെന്നാരോപിച്ച് യുഡിഎഫ് രംഗത്ത്. കോഴിക്കോട് ജില്ലയിൽ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സുരക്ഷാമുറി തുറന്നതായാണ് പരാതി.
എന്നാൽ തുറന്നത് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സുരക്ഷാമുറിയല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിംഗുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയാണിത് തുറന്നതെന്നും, പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് ഇത് നടത്തിയതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മുറി തുറന്നതെന്നും, ആശയക്കുഴപ്പത്തെ തുടർന്നായിരിക്കാം പരാതി ഉയർന്നതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.




