റവകൊണ്ട് ഉള്ള ഉപ്പുമാവ് മുതൽ കേക്ക് വരെ പരീക്ഷിച്ചവരാകും നമ്മളിൽ പലരും. എന്നാൽ അതിനെയൊക്കെ കടത്തിവെട്ടുന്ന ഒരു കിടിലം ഐറ്റമാണ് റവ ഡ്രൈ ഫ്രൂട്സ് ലഡു. ഇനി റവ കിട്ടുമ്പോൾ ഈ റെസിപ്പി ട്രൈ ചെയ്ത നോക്കാൻ മറക്കേണ്ട.
ചേരുവകൾ
റവ- 500 gm
ചിരകിയ തേങ്ങാ- 250 gm
ഉപ്പ്- ആവിശ്യത്തിന്
നെയ്യ്- 4 ടേബിൾ സ്പൂൺ
കശുവണ്ടി-
കറുവാപ്പട്ട പൊടി- 1 ടിസ്പൂൺ
പഞ്ചസാര- 500 gm
വെള്ളം- 240 എംഎൽ
പാചകം ചെയ്യേണ്ട വിധം
ഒരു പാനിൽ നെയ്യ്, ഡ്രൈ ഫ്രൂട്സ് എന്നിവ വറുത്ത് കോരി മാറ്റുക. ഇനി ആ പാനിലേക്ക് തന്നെ റവ, തേങ്ങാ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാൻ എടുക്കുക. ഇതിലേക്ക് പഞ്ചസാരയും വെള്ളവും ഒഴിച്ച് നന്നായി കുറുക്കിയെടുക്കുക. ഈ മിശ്രിതം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് റവയും ചിരകിയ തേങ്ങായും, അൽപ്പം ഉപ്പും, കുറച്ച കറുവാപ്പട്ട പൊടിയും, വറുത്ത് കോരി വെച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്സും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അവസാനമായി കുറച്ച് നെയ്യും തൂകി കൈകൊണ്ട് ഉരുട്ടി എടുത്താൽ റവ ഡ്രൈ ഫ്രൂട്സ് ലഡു തയ്യാർ.






