കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ആദ്യ പരാതി നൽകിയത് ഷോൺ ജോർജാണെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ചിനെ തടയാൻ ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.
ഇരുവിഭാഗങ്ങൾ തമ്മിൽ വാക്പോരും ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി സ്ഥിതി നിയന്ത്രിച്ചു. പ്രദേശത്ത് കൂടുതൽ പോലീസ് വിന്യസിച്ചാണ് തുടർന്ന് നിയന്ത്രണം ഉറപ്പാക്കിയത്.
2023 സെപ്റ്റംബർ 25-ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് ഷോൺ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിഎംആർഎൽ–എക്സാലോജിക് കേസിലെ അന്വേഷണം ആരംഭിച്ചത്.




