Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹസീന കൊലക്കേസ്; കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസിലെ പ്രതിയായ ഭർത്താവ് സുരേഷിനെ തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെയാണ് സുരേഷ് മക്കളുടെ മുന്നിൽ ഹസീനയെ കൊലപ്പെടുത്തിയ ശേഷം കാറിൽ കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം പൊലീസ് നഗരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വൈകുന്നേരം കിള്ളിപ്പാലത്ത് ഉപേക്ഷിച്ച നിലയിൽ ഇയാളുടെ ഫോൺ കണ്ടെത്തി, സിസിടിവി പരിശോധനയിൽ കാർ കരമന വഴി കടന്നുപോയതായും വിവരം ലഭിച്ചു.

സുരേഷുമായി പിണങ്ങിയ ഹസീന ചൊവ്വാഴ്ച വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. സ്റ്റേഷനിൽ പ്രശ്‌നം പരിഹരിച്ച ശേഷം വീട്ടിൽ എത്തിയ ഹസീനയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി. ബഹളം കേട്ട് അന്വേഷിച്ച മക്കളാണ് ഹസീനയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

സുരേഷും ഹസീനയും നേരത്തെ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ച് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് വീടുവിട്ടുപോയ ഹസീനയ്ക്കെതിരെ സുരേഷ് പൊലീസില്‍ പരാതി നല്‍കുകയും പ്രശ്നപരിഹാരത്തിനായി ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയുമായിരുന്നു.

Advertisement
WhiteswanTV Footer