Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാം; അധിക്ഷേപിച്ച് എം എം മണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ സിപിഐഎം നേതാവ് എം.എം. മണി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. മന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

മന്ത്രി “വിവരക്കേട് കൊണ്ട് സംസാരിക്കുന്നയാളാണ്” എന്നും “കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്തറിയാം” എന്നും എം.എം. മണി മാധ്യമങ്ങളോട് പ്രതികരിച്ചു. വനവുമായി ബന്ധപ്പെട്ട പരിചയമുള്ള ആളെ വനം മന്ത്രിയാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ഉയർത്തിയ എം.എം. മണി, “അന്തവും കുന്തവും ഇല്ലാത്തവരെ മന്ത്രിയാക്കിയാൽ എന്ത് കാര്യം” എന്നും ആരോപിച്ചു.

അതേസമയം, കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനെയും മുൻ മുഖ്യമന്ത്രി കെ. കരുണാകരനെയും ലക്ഷ്യമിട്ടും എം.എം. മണി പരാമർശങ്ങൾ നടത്തി. കെ കരുണാകരന്‍ വിഡ്ഢിത്തം മാത്രമെ ചെയ്തിട്ടുള്ളൂ. കള്ളം മാത്രമെ പറയാറുള്ളൂ. അദ്ദേഹത്തിന്റെ മകനല്ലേ കെ മുരളീധരന്‍ എന്നും എം എം മണി ചോദിച്ചു. എരണംകെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന 2021 ലെ കെ മുരളീധരന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെയാണ് പ്രതികരണം.

എം.എം. മണിയുടെ പ്രസ്താവനകൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix