കൊച്ചി: അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണൻ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ 13 വയസുകാരിയായ മകളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കുട്ടിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവം കൂട്ട ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
മൂവാറ്റുപുഴ സ്വദേശികളായ വിജി മോളും കുഞ്ഞുമാണ് വെള്ളിയാഴ്ച ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. മുളംകുളം പാലത്തിന് സമീപത്തായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് പിറവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
മിനിമോള്‍ക്ക് കാഴ്ച പരിമിധിയുണ്ടായിരുന്നു. കുട്ടിയും അമ്മയും മരിച്ച നിലയിൽ കണ്ടെത്തിയതോടെ പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






