Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ 10 പേർക്ക് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 5 പേരും കോഴിക്കോട് 4 പേരും വയനാട് ഒരാൾക്കുമാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ മാസം സംസ്ഥാനത്ത് ആകെ 190 പേർക്ക് ഷിഗെല്ല രോഗബാധയും 6 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശ്ശൂർ (13), ആലപ്പുഴ (5) എന്നീ ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂൺ മാസം രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ നിരീക്ഷണം പൂർത്തിയാക്കിയ 3 പേരെ കൂടി ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. ഇതിൽ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട 2 പേരെയും കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട ഒരാളെയുമാണ് ഒഴിവാക്കിയത്.

നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട 4 പേരും ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട 11 പേരും ക്വാറന്റൈനിൽ തുടരുകയാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 74 പേരും നിരീക്ഷണത്തിലാണ്.

നിപ രോഗബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയാണ്. ഇതുവരെ നടത്തിയ പരിശോധനകളിൽ 55 പേരുടെ ഫലം നെഗറ്റീവ് ആയതായി അധികൃതർ അറിയിച്ചു. 93 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ചത്. കൂടാതെ 125 പേർക്ക് മാനസിക പിന്തുണയും ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Advertisement
WhiteswanTV Footer