കണ്ണൂർ: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകർ സംയമനത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ സമസ്തയുടെ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമർശനം തള്ളിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് കോൺഗ്രസിന്റെയും നിലപാടെന്ന് സണ്ണി ജോസഫ് പറഞ്ഞു. സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.




